പോസ്റ്റുകള്‍

kalika എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭീതിയും രതിയും പ്രണയവും– കലിക

ഇമേജ്
ഭീതിയും രതിയും പ്രണയവും സൗഹൃദവും ചതിയും എല്ലാം ചേർന്ന പെർഫെക്ട് മാന്ത്രിക നോവൽ. ഭീതി ജനക നോവലുകളുടെ തുടക്കം മോഹന ചന്ദ്രന്റെ കലികയിലൂടെയെന്ന് വേണമെങ്കിൽ പറയാം. പുസ്തകമായി പുറത്തിറങ്ങിയ കലിക ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഭീതിജനക മലയാളചലച്ചിത്രമായി. നാല് സുഹൃത്തുക്കള്‍,  ധീരനും എന്തിനും മുന്നിട്ടിറങ്ങുന്ന ജോസഫ്, വിവേകിയും വിജ്ഞാനിയുമായ സക്കറിയ, സദൻ, ജമാൽ ഇവർ‌ സദന്റെ കുടുംബ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന നിഗൂഡതകളുടെ ചുരുളഴിക്കാൻ പുറപ്പെടുന്നതാണ് കഥ. ജോസഫ് എന്ന പൊടിയൻ (സുകുമാരൻ ),ജബ്ബാർ (ബാലൻ കെ നായർ ),സദൻ (വേണു നാഗവള്ളി ), സക്കറിയ (ശ്രീ നാഥ് ) ഈ നാലു സുഹൃത്തുക്കളും സദന്റെ നാട്ടിലേക്കു യാത്രയാവുകയാണ്. ഒരു ഗ്രാമത്തിലെ അമ്മക്കാവ് എന്ന ചെറിയ ഒരു അമ്പലവും അതിനെ ചുറ്റിപ്പറ്റിയുള്ള യക്ഷി കഥകളും, എല്ലാം ചേർത്ത് അമ്മദൈവ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു.  സക്കറിയക്കു സദന്റെ വീട്ടിൽ നിന്നും മന്ത്രങ്ങൾ എഴുതിയ ഓലകൾ ലഭിക്കുന്നു. അത് സംസ്കൃതത്തിൽ രചിച്ചതിനാൽ , ഭാഷ അറിയാവുന്നവരെ തിരക്കി അവർ വാസുവിന്റെ അടുക്കൽ എത...