പോസ്റ്റുകള്‍

mohanlal എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരാണ് ഒടിയൻ, എന്താണ് ആ മിത്തിന്റെ രഹസ്യം-Odiyan-Myth and Mohanlal-movie

ഇമേജ്
മോഹൻലാൽ‌ ചിത്രമായ ഒടിയനുശേഷമാണ് കേരളത്തിന്റെ ഒരു ഭാഗത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു മിഥിക്കൽ കഥാപാത്രം ചർച്ചയായത്. . സത്യവും അർദ്ധസത്യങ്ങളും ഭാവനകളും ചേർത്ത് പൊലിപ്പിച്ച് വാമൊഴിയായി ഒടിയൻമാരും അവരുടെ വീര കഥകളും ചതിക്കഥകളും കാലാകാലങ്ങളിൽ പ്രചരിക്കുന്നു. അടുത്തിടെ ഒടിയൻ വീണ്ടും ചർച്ചചെയ്യപ്പെട്ടത് മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയിലൂടെയാണ്. രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവായ ഒടിയൻ വളരെ ഭാവനാ സമ്പന്നമായ ഒരു സങ്കൽപ്പമാണ് ഒടിയന്‍. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമത്തിലാണ് ഒടി വിദ്യക്കാവശ്യമായി മഷി കിട്ടുകയത്രെ.ഹീനമായ കൊലപാതകം ചെയ്താലും ഒരു കൺമഷിച്ചെപ്പിലൊളിപ്പിക്കാനാവുന്ന മഷിയാവും ലഭിക്കുക. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഏതുരൂപവും സ്വീകരിക്കാനാകുന്ന മാന്ത്രിക വിദ്യ. വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവർത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു. ഇരു ചെവികളിലും പിള്ള തൈലം അഥവാ പിണ്ണതൈലം എന്നറിയപ്പെടുന്ന മാന്ത്രിക മഷി പുരട്ടുന്നതോടെ അയാൾ കാളയായോ പോത്തായോ അവർ ആഗ്രഹിക്കു...