പോസ്റ്റുകള്‍

ഏപ്രിൽ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 3

ഇമേജ്
കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 3 എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– ഭയമകറ്റുന്ന കുരിശടയാളം– ഡ്രാക്കുള– മൂന്നാം ഭാഗം ഞങ്ങൾ യാത്ര തുടങ്ങാറയപ്പോൾ, സത്രത്തിന്റെ വാതില...

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 2

ഇമേജ്
 കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 2 എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– മെയ് 4 - എന്റെ വീട്ടുടമയ്ക്ക്  കൗണ്ടിൽ(ഡ്രാക്കുള) നിന്ന് എനിക്ക്  മികച്ച സൗകര്...

ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം- കടത്തനാട്ട് മാക്കം - ഭാഗം -2

ഇമേജ്
ഐതിഹ്യമാലയിലെ  മനോഹരമായ  ഒരു കഥ  കടാങ്കോട്ടുതറവാട് വളരെ സമ്പന്നമായിരുന്ന്തിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ  വിചാരം.എന്നാൽ  മാക്കത്തിന്റെ സാമർഥ്യത്താൽ  അവരുടെ ആഗ്രഹം  പൂർണ്ണമായി സാധിച്ചിരുന്നില്ല. എന്നാൽ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭർത്താക്കന്മാർ അവർക്കു കൊടുക്കുകയും ചെയ്തിരുന്നു.  ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവർക്കും അവരുടെ സന്താനങ്ങൾക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തികഴിച്ചുകൂട്ടുവാൻ തക്കവണ്ണമുള്ള മുതൽ അവർ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകൾക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല.  തങ്ങൾക്ക് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേൽ മാക്കത്തിനു അവകാശവും അധികാരവുംഎന്ന  ചിന്തയാണ്   ആ സ്ത്രീകൾക്കു സങ്കടമുണ്ടായത്. അതിനാൽ അവർ തങ്ങളുടെ ഭർത്താക്കന്മാർക്കു മാക്കത്തോട് ഏതുവിധവും വിരോധമുണ്ടാക്കിത്തീർക്കണമെന്നു നിശ്ചയിച്ചുകൊണ്ട് ആ പുരുഷന്മാരുടെ അടുക്കൽ...

ഒരു സ്ത്രീയുടെ തലയറുത്തിട്ട കിണർ, പ്രതികാര ദാഹിയായി ആരും കൊല

ഇമേജ്
 ഐതിഹ്യമാലയിൽ നിന്നുള്ള  ഒരു ഏട്  ഉത്തര  കേരളത്തിൽ  ലോകമലയനാർ ക്ഷേത്ര വഴിയിൽ ഒരു കിണർ ഉണ്ടായിരുന്നത്രെ . ആ കിണറിന്  'മാക്കം കിണർ' എന്നാണു പേരു പറഞ്ഞുവരുന്നത്. അസമയത്ത്  ആ കിണറ്റിൽ നോക്കീട്ടു  അവന്റെ നാവു പിടിച്ചു വലിച്ചറുത്തു ചോര കുടിച്ചതായി ഒരൈതിഹ്യമുണ്ട്. അതിനാൽ പേടിച്ചിട്ട് ആരും ആ കിണറ്റിൽ നോക്കാറില്ല,എന്താണ്  അതിനു  പിന്നിലെ  കഥ... 'കടത്തനാട്ട്' ദേശത്ത് 'കടാങ്കോട്' എന്നു പ്രസിദ്ധമായ ഒരു നായർഗൃഹം ഉണ്ടായിരുന്നു.ധനപുഷ്ടികൊണ്ടും ആഭിജാത്യം കൊണ്ടും സ്ഥാനമാനാദികൾ കൊണ്ടും സർവ്വമാന്യന്മാരായിരുന്നു. ആ തറവാട്ടിൽ ഒരു കാലത്ത് ഒരു സ്ത്രീ മാത്രമായിത്തീർന്നു ആ സ്ത്രീക്ക് ഈശ്വരപ്രസാദത്താൽ പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ആ പുത്രിയുടെ പേര്  'മാക്കം' എന്നായിരുന്നു. മാക്കത്തിനു ഏകദേശം മൂന്നു വയസ്സു പ്രായമായപ്പോഴേക്കും അവളുടെ മാതാപിതാക്കന്മാർ ഇഹലോക  വാസം വെടിഞ്ഞു  അവളുടെ സഹോദരന്മാർക്കു പന്ത്രണ്ടു പേരും  അത്യധികം  വളരെ സ്നേഹവും വാത്സല്യത്തോടെയും  അവളെ  യഥായോഗ്യം വളർത്തിക്കൊണ്ടുവന്നു. യഥാകാലം വിദ്യാഭ്യാസ...

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 1

ഇമേജ്
സൗജന്യമായി കഥ വായിക്കാം എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത് കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– ജോനാഥൻ ഹാർക്കറുടെ ജേണൽ 3 മെയ്. ബിസ്ട്രിറ്റ്സ് .-- മെയ് 1 ന് മ്യൂണിക്കിൽ നിന്ന് വൈകിട്ട് 8.35ഓടെ യാത്ര തിരിച്ചു., പിറ്റേ...

മായയാൽ കരിമ്പന മാളികയാക്കിയ യക്ഷി, യക്ഷിപ്പറമ്പിന്റെ കഥ

ഇമേജ്
കോട്ടയം നഗരത്തിൽ കുമാരനല്ലൂരിലുൾപ്പെട്ട നട്ടാശ്ശേരിയിലാണ് കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം . ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടായിരുന്നു ഗണപതി പ്രത്യക്ഷമാണിവിടെന്നാണ് വാമെഴി. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ  ഐതിഹ്യമാലയിൽ വിശദികരിക്കുന്നതിങ്ങനെ–  ഒരിക്കൽ കാലടിയിൽ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനും കൂടി ത്യശ്ശിവപേരൂർ പൂരം(തൃശൂർ) കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോളേക്കും നേരം വളരെ വൈകി. സമീപത്തെ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ടു. നടന്നു നടന്നു 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു സ്ത്രീകൾ വഴിയരികിൽ നില്ക്കുന്നതായി കണ്ടു. ഇവർ അടുത്തുചെന്നപ്പോൾ  ആ സ്ത്രീകൾ തിരുമേനികൾ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു തിരക്കി. ഞങ്ങൾ പൂരത്തിനു പോവുകയാണ് എന്നു ഭട്ടതിരി  പറഞ്ഞു. ഉടനെ സ്ത്രീകൾ  പറഞ്ഞു– യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമാണ് മുന്നോട്ടു ചെല്ലുമ്പോൾ, ഇങ്ങനെയുള്ള അസമയങ്ങളി...

ഡോ. കോവൂരിന്റെ ഭാര്യയെ ആന മറുത പിടികൂടിയ കഥ– ബഷീർ പറയുമ്പോൾ

ഇമേജ്
ജോൺസൺ ഐരൂരിന് ബഷീർ എഴുതിയ കത്തിലാണ് ആന മറുത കഥയുള്ളത്– ഡോ. കോവൂരും മിസിസ് കോവൂരുമായുള്ള ചർച്ചയാണതിലുള്ളത്– ആന മറുതാ ഭയങ്കരി!.. ഡോക്ടർ കോവൂർ പറയുന്നു. എന്റെ ഭാര്യയെ ആന മറുത ചവച്ചു തിന്നാൻ പോയതാണ് ആ കഥ ഞാൻ പറയാം.. ഒന്നു ചുമ്മാതിരിക്കാമോയെന്ന് മിസ്സിസ് കോവൂർ പറഞ്ഞു. മിസ്സിസ് കോവൂർ പറഞ്ഞു. ഇനി ഇപ്പോ വയസ്സുകാലത്ത് ഒരു ആന മറുതാക്കഥ? ഒരു ഘോര ഘോര രാത്രി– പേടിപ്പെടുത്തുന്ന ആ ആനമറുതാ സംഭവം ഡോക്ടർ കോവൂർ അവതരിപ്പിച്ചു. വെളിച്ചവും നിലാവുമില്ല. നക്ഷത്രങ്ങളുടെ വെളിച്ചം എന്നു പറയുന്ന നാട്ടുവെളിച്ചം മാത്രം. ശ്രീലങ്കയിലെ ഏകാന്തമായ കാട്ടുവഴി. ടാറിട്ട റോഡു തന്നെ. കാടുകളുടെ നടുവിലൂടെയാണ് ഭാര്യയും ഭർത്താവും വരുന്നത്. ഉള്ളം കിടക്കുന്ന കാട്. ഒച്ചകൾ. ദൂരെ അങ്ങുമിങ്ങുമായി മങ്ങിയ വഴിവിളക്കുകൾ ഇരുളിനെ കുറച്ചുകൂടി ഭയാനമാക്കുകയാണ്. കൈയ്യിൽ തീപ്പെട്ടിപോലുമില്ല. അങ്ങനെ പതുക്കെ വരുമ്പോൾ റോഡിൽ നേരേ മുമ്പിൽ ഘോര രൂപിയായ സാക്ഷാൽ ആന മറുത!. അയ്യോ എന്നു പേടിച്ചു നിലവളിക്കേണ്ടതാണ്. ആരും നിലവിളിച്ചില്ല. അത്ഭുത സ്തബ്ധരായി നോക്കി നിന്നു. കണ്ടില്ലേ? ഭാര്യ വളരെ പതുക്കെ മന്ത്രിച്ചു. മനസ്സിലായി ആനമറുതയാണ്, സാക്ഷാൽ ആനമറുത!, നമ്മളെ കൊ...

ഡ്രാക്കുളയുടെ അതിഥി- ഭാഗം 1

ഇമേജ്
ഞങ്ങൾ യാത്രയാരംഭിച്ചു  മ്യൂണിച്ചിൽ ഉദയ സൂര്യൻ തെളിഞ്ഞു പ്രകാശിക്കുന്നു.  ഗ്രീഷ്മത്തിലെ ആ അന്തരീക്ഷം അതീവ പ്രസന്ന കരവും ആയിരുന്നു. ഞങ്ങളുടെ കുതിര മുന്നോട്ട് ചലിക്കവെ. ഹെഡ് വെയിറ്റർ  തൊപ്പി ഒന്നും ധരിക്കാതെ ഓടിവന്ന് യാത്രയ്ക്കായി മംഗളാശംസ  നടത്തി.   അരാൾ ഇങ്ങനെ പറഞ്ഞു- ഇരുളുന്നതിനുമുമ്പായി തിരിച്ചെത്തി കൊള്ളണമെന്ന് ഓർത്തുകൊള്ളുക.  നിലവിൽ അന്തരീക്ഷം പ്രസന്നം എങ്കിലും ഉടനെ ശീത കൊടുങ്കാറ്റ് ഉണ്ടാനിടയുണ്ട്.  നിങ്ങൾ വൈകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  ചെറുതായി ഒന്നു പുഞ്ചിരിച്ച ശേഷം ഇത്രയും കൂടി  കൂട്ടിച്ചേർത്തു - ഇന്ന് രാത്രി ആരുടേതാണെന്ന് അറിയാമല്ലോ?   'അറിയാം സാർ 'കുതിരവണ്ടി ക്കാരൻ ജൊഹാൻ തൻറെ ക്യാപ്പ് തടവിക്കൊണ്ട് മറുപടി പറഞ്ഞു ഞങ്ങളുടെ വണ്ടി പട്ടണത്തിന് പുറത്ത് കിടന്ന ഉടനെ ഞാൻ  ചോദിച്ചു പറയൂ ഇന്നത്തെ രാത്രിയുടെ പ്രത്യേകത എന്താണ്?   കുരിശു വരച്ചു കൊണ്ട് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അയാൾ പറഞ്ഞു.. തുടരും Next updation- 18/5/20 Pics by cottonbro from Pexels

സെമിത്തേരിയിലെ പ്രേതം- chapter 1

ഇമേജ്
  കൊന്നവൻ തൊടുമ്പോൾ‌ ശവശരീരം രക്തം ചൊരിയുന്നു. പാശ്ചാത്യ നാടുകളുടെ നാട്ടുവിശ്വാസമാണ്. അതേപോലെ കൊന്നവരോട് ശവശരീരം പ്രതികാരം ചെയ്യുമെന്ന വിശ്വാസം ചിലർക്കുണ്ട്. കുറച്ചുകാലം മുമ്പ് ഒരു െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത നാം വായിച്ചിരുന്നല്ലോ?, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് ഒന്നു നോക്കാം. മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല- ഡോക്ടർ രാഘവേന്ദ്രയുടെ സ്വകാര്യമുറിയിലെ ഭിത്തിയിൽ ഈ വാക്കുകളാണ് മനോഹരമായി എഴുതി വച്ചിരുന്നത്. കോടതിയിൽ രാഘവേന്ദ്ര പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളുടെയും സാംസ്കാരിക സദസ്സുകളുടെയും ചർച്ചകൾക്ക് വിധേയമായി....ഏതാനും ദിവസം മുമ്പാണ് ആ സംഭവങ്ങൾക്ക് തുടക്കം..അല്ലെങ്കിൽ പുറംലോകം അറിയാൻ കാരണമായ സംഭവത്തിന്റെ തുടക്കം.... ജെഎച്ച് റോഡിലൂടെ പോയിട്ടുള്ളവരെല്ലാം കാടുപിടിച്ച് കിടക്കുന്ന ഗോഡൗൺ കണ്ടിട്ടുണ്ടാവും. സംഭവങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അൽപ്പം നാടകീയമായിത്തന്നെയാണ് തുടക്കം.....പൊടിപ്പൊളിഞ്ഞ് വീഴാറായി ഭിത്തികൾ...നരിച്ചീറുകൾ പൊതിഞ്ഞ മേൽക്കൂര....പക്ഷിക്കാഷ്ഠം വീണ് നിറംകെട്ട ഒരു മുറിയിൽ വെറും നിലത്ത് ഒരാൾ കിടക്കുന്നു...ധരിച്ചിരിക്കുന...

മരങ്ങളിൽ ശരീരഭാഗങ്ങൾ അറ്റ് തൂങ്ങിക്കിടക്കുന്ന പാവകൾ, ഐലന്റ് ഓഫ് ഡോൾസ് എന്ന പ്രേത ദ്വീപ്

ഇമേജ്
നിഗുഢമായ ചിരിയാടെ നിങ്ങളെ തുറിച്ചു നോക്കുന്ന പാവകൾ, പച്ച നിറത്തിലെ പായലുകൾ പൊതിഞ്ഞവ, ഒരു കണ്ണു നഷ്ടപ്പെട്ടവ. തിളക്കമേറിയ മിഴികൾ ചലിപ്പിക്കുന്നവ..നിങ്ങളുടെ സഞ്ചാര പഥങ്ങളെ തുറിച്ചു നോക്കി അവ അങ്ങനെ ഇളംകാറ്റിലാടി നിൽക്കും. ആരോരുമില്ലാത്ത ആമ്പൽക്കുളങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിൽ. ചിലരുടെയെങ്കിലും സ്വപ്നങ്ങളിൽ മാത്രം കടന്നു വരുന്ന ഒരനുഭവം ഇവിടെയുണ്ട് മെക്‌സികോയിലെ ഐലന്റ് ഓഫ് ദി ഡോൾസ് എന്ന ദ്വീപ്, ഡോൺ ജൂലിയൻ സാന്റാന ബാരേരയുടെ ഉടമസ്ഥതയിലുള്ളതാണത്രെ ഐലന്റ് ഓഫ് ഡോൾസ്. പ്രേതകഥ എഴുത്തുകാരുടെ പ്രിയ സ്ഥലമാണിത്, നിരവധി ടെലിവിഷൻ പ്രോഗ്രാമുകളും ഇവിടെ ചിത്രീകരിച്ച് പണം വാരിയിട്ടുണ്ട്. ഈ ദ്വീപിനെക്കുറിച്ച് കഥ പ്രചരിപ്പിക്കുന്നവർക്ക് ഈ വിശ്വാസങ്ങളൊക്കെ നില നിൽക്കേണ്ടത് അത്യാവശ്യമാണ്.  ദ്വീപിലെ പാവകളുടെ പിന്നിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒരു കൊച്ചു പെണ്‍കുട്ടി മുങ്ങി മരിക്കുകയുണ്ടായി. അന്ന് അവിടെ താമസിച്ചിരുന്ന ജൂലിയന്‍ എന്ന ആള്‍ ദ്വീപിനരികെ പാവകള്‍ ഒഴുകി നടക്കുന്നത് കണ്ടു.  മരിച്ച കുട്ടിയുടെ പ്രേതം ആയിരിക്കും ഇതിന്റെ പിന്നില്‍ എന്ന് അയാള്‍ സംശയിച്ചു. ആ ...

വഴിപ്പെരുക്കം

ഇമേജ്
  ടാ എവിടായ്..അവളുടെ മെസേജാണ്.  റെക്കോർഡർ ബ‌ട്ടൺ ഞെക്കിപ്പിടിച്ച് പറഞ്ഞു..ബസിലാടോ അറവുപുഴ എന്ന ഒരു ബോർഡ് കണ്ടു. ഇല്ല മെസേജ് സെന്റ് ആകുന്നില്ല.  റേഞ്ച് കാണിക്കുന്നിടം ശൂന്യമാണ്. പെട്ടെന്ന് ടിക് വീണു. ഭാഗ്യം മെസേജ് സെന്റ് ആയി. 30 മിനിട്ട് കൂടി...ഡോ ഇവിടെ ഏത് നെറ്റ്വർക്കാ റേഞ്ച് ഉള്ളേ.. ഇല്ല സെന്റ് ആയിട്ടില്ല.  പ്രേതാനുഭവങ്ങൾ ഗ്രൂപ്പീന്ന് കിട്ടിയ സൗഹൃദമാണ് ലക്ഷ്മി. ഒരു കഥയുടെ താഴെ യാദൃശ്ചികമായി വന്ന കമന്റിലൂടെയാണ് പരിചയപ്പെടുന്നത്.   കേരളത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റിയിൽ തന്ത്ര ഗ്രന്ഥങ്ങളിലെ ഭാഷ  എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് ലക്ഷ്മി. അതീന്ദ്രിയ വിഷയങ്ങളിൽ ചർച്ചകളും തർക്കങ്ങള്‍ക്കും പറ്റിയൊരാള്‍. റിയൽ ലൈഫ് എക്സ്പെരിമെന്റ്സിൽ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ നാട്ടിലേക്കു ക്ഷണിച്ചതാണ്. കാവും കുളവും യക്ഷി അമ്പലവുമെക്കെയുള്ള സ്ഥലം. അവിടെ നൂറുകണക്കിനു മന്ത്ര–തന്ത്ര ഗ്രന്ഥങ്ങളുള്ള തറവാട്ടിലെ ഏക സന്തതി. എന്തായാലും ആ ഗ്രന്ഥങ്ങളൊക്കെ തീസീസ് ആകുമ്പോള്‍ ആര്‍ക്കും വായിക്കാനാകുന്ന വിധത്തിൽ ലഭ്യമാകും. തറവാട്ടിൽ നിൽക്കുന്ന എനർജി ഫോഴ്സ് പ്രത്യക്ഷത്തിൽ അനുഭവിക്കാനാകുമത്രെ. എന്ത...

ഫിലിപ്പൈൻസിലെ പേടിപ്പെടുത്തുന്ന പ്രദേശങ്ങൾ–ഭാഗം 1– മാലിന്റെ തുരങ്കം–HAUNTED MALINTA TUNNEL

ഇമേജ്
ഗൂഗിളിൽ ഫിലിപ്പൈൻസിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നായി മാലിന്ത ടണല്‍ കാണപ്പെടുന്നു. രണ്ടാം ലോക മഹായുദ്ദത്തിന്റെ ഓർമ്മകളും രക്തവും പേറുന്ന ഇരുണ്ട സ്ഥലം. കോറിജിഡെർ ദ്വിപിലെ തന്ത്ര പ്രധാനമായ സ്ഥലമായിരുന്നു മാലിന്ത ടണല്‍. 1922 മുതൽ പത്തുവർഷം കൊണ്ടാണ് ഇതു നിർമ്മിച്ചത്. നിരവധി ചെറിയ തുരങ്കങ്ങൾ അകത്തായിട്ടുണ്ട്. സൈനിക ആയുധ സംഭരണന കേന്ദ്രം, ബോംബ് ഷെൽട്ടർ എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. കോറെജിഡോർ ദ്വീപ് വീണ്ടെടുക്കാൻ അമേരിക്ക പോരാടിയപ്പോൾ, ജപ്പാനീസ് സൈന്യം വലിയ തോൽവി നേരിട്ടു.കീഴടങ്ങുന്നതിന് പകരം ജപ്പാനീസ് പട്ടാളക്കാർ തുരങ്കത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. 3000 ഓളം സൈനികർ മാലിന്ത ടണലിൽ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ചുവെന്ന് പറയപ്പെടുന്നു ടണലിൽ ഏകരായി കടക്കുന്നവർക്ക് വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങളാണ് ഉണ്ടായത്. ഇരുണ്ട നിഴൽ രൂപങ്ങളും പട്ടാളക്കാരെയുമൊക്കെ കണ്ടവരുണ്ടത്രെ. ഇത്രയും രക്ഷ രൂക്ഷിതമായ ഒരു ഇടത്തു നെഗറ്റീവ് അനുഭവം ഉണ്ടായാൽ അതിശയിക്കാനില്ല. മനിലയിൽ നിന്ന് കോറെജിഡോർ ദ്വീപിലേക്കുള്ള ക്രൂയിസിൽ മാത്രമേ മാലിന്റ ടണലിലേക്ക് പ്രവേശിക്കാൻ കഴിയൂ . ലൈറ്റ്,...