രക്തരക്ഷസ്സോ ചാവേറോ ഈ നീലി
ചരിത്രവും പഴങ്കഥകളിലൂടെയും ഭീതിയുടെ ലോകത്തു സ്ഥിരപ്രതിഷ്ഠ നേടിയ രക്തദാഹി. വശ്യസൗന്ദര്യത്തിന്റെ മൂർത്തീഭാവംമുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും, അതെ കള്ളിയാങ്കാട്ട് നീലി. ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ച സ്വപ്ന സുന്ദരി അവളുടെ കഥ ഇവിടെ തുടങ്ങുകതയാണ്.പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയാണോ അവൾ, അതോ സ്ത്രീ ലമ്പടൻമാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ ചാവേറോ ഇതാ അവളുടെ കഥ. തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി കഥാപാത്രമാണ്. കാർത്യായനിയമ്മ എന്ന കഥാപാത്രം മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിലാണ് ഇത്. തെക്കൻപാട്ടിലേതിൽ നിന്ന് ചില വ്യത്യാസങ്ങൾ മാർത്താണ്ഡവർമ്മയിൽ കാണാം. യക്ഷിയാണെങ്കിലും പിന്നീട് മാതൃഭാവത്തിൽ നീലി ആരാധിക്കപ്പെട്ടു. പഴയ തിരുവിതാംകൂറിന്റെ തെക്കേ അറ്റമായ നാഗർകോവിലിനു സമീപത്തെ പഴകന്നൂർ എന്ന പ്രദേശം. ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്ന...