cemetery ghost- episode 1
കൊന്നവൻ തൊടുമ്പോൾ ശവശരീരം രക്തം ചൊരിയുന്നു. പാശ്ചാത്യ നാടുകളുടെ നാട്ടുവിശ്വാസമാണ്. അതേപോലെ കൊന്നവരോട് ശവശരീരം പ്രതികാരം ചെയ്യുമെന്ന വിശ്വാസം ചിലർക്കുണ്ട്. കുറച്ചുകാലം മുമ്പ് ഒരു െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത നാം വായിച്ചിരുന്നല്ലോ?, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് ഒന്നു നോക്കാം. മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല- ഡോക്ടർ രാഘവേന്ദ്രയുടെ സ്വകാര്യമുറിയിലെ ഭിത്തിയിൽ ഈ വാക്കുകളാണ് മനോഹരമായി എഴുതി വച്ചിരുന്നത്. കോടതിയിൽ രാഘവേന്ദ്ര പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളുടെയും സാംസ്കാരിക സദസ്സുകളുടെയും ചർച്ചകൾക്ക് വിധേയമായി....ഏതാനും ദിവസം മുമ്പാണ് ആ സംഭവങ്ങൾക്ക് തുടക്കം..അല്ലെങ്കിൽ പുറംലോകം അറിയാൻ കാരണമായ സംഭവത്തിന്റെ തുടക്കം.... ജെഎച്ച് റോഡിലൂടെ പോയിട്ടുള്ളവരെല്ലാം കാടുപിടിച്ച് കിടക്കുന്ന ഗോഡൗൺ കണ്ടിട്ടുണ്ടാവും. സംഭവങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അൽപ്പം നാടകീയമായിത്തന്നെയാണ് തുടക്കം.....പൊടിപ്പൊളിഞ്ഞ് വീഴാറായി ഭിത്തികൾ...നരിച്ചീറുകൾ പൊതിഞ്ഞ മേൽക്കൂര....പക്ഷിക്കാഷ്ഠം വീണ് നിറംകെട്ട ഒരു മുറിയിൽ വെറും നിലത്ത് ഒരാൾ കിടക്കുന്നു...ധരിച്ചിരിക്കുന...