പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുളപ്പുറത്തു ഭീമന്റെ പ്രേതം, ഒരു അവതാരപുരു‌ഷൻ

ഇമേജ്
മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം 9 ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ്കുളപ്പുറത്തു ഭീമൻ. ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നു. അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് തറവാട്ടിൽ കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്...

Haunting in Connecticut– കണക്ടികട്ടിലെ പ്രേതബാധ– സിനിമ ചുരുക്കം

ഇമേജ്
Haunting in Connecticut– കണക്ടികട്ടിലെ പ്രേതബാധ– സിനിമ ചുരുക്കം 1987-ൽ ആണ് കഥ നടക്കുന്നത്. സാറാ കാമ്പ്‌ബെൽ (വിർജീനിയ മാഡ്‌സെൻ) മകൻ മാറ്റിനെ (കെയ്‌ൽ ഗാൽനർ) ക്യാൻസർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു. സാറയും ഭർത്താവ് പീറ്ററും( (മാർട്ടിൻ ഡൊനോവൻ) ആശുപത്രിയോട് ചേർന്ന് ഒരു വാടക വീട് കണ്ടെത്തുന്നതിനെക്കുറിച്ച്ആലോചിക്കുന്നു. ആശുപത്രിയിലേക്കുള്ള മറ്റൊരു യാത്രയിൽ, ഒരു വലിയ വീടിന് മുന്നിൽ ഒരാൾ “വാടകയ്‌ക്ക്” അടയാളം ഇടുന്നത് സാറ കാണുന്നു. ഉടൻ വാടകയ്ക്ക് എടുക്കുകയാണെങ്കിൽ ആദ്യ മാസം വാടകം സൗജന്യമെന്ന് വീട്ടുടമ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അടുത്ത ദിവസം, പീറ്റർ മാറ്റിന്റെ സഹോദരൻ ബില്ലി (ടൈ വുഡ്), കസിൻ‌മാരായ വെൻ‌ഡി (അമണ്ട ക്രൂ), മേരി എന്നിവരോടൊപ്പം എത്തി, അവർ മുറികൾ തിരഞ്ഞെടുക്കുന്നു. മാറ്റ് ബേസ്മെൻറ് തിരഞ്ഞെടുക്കുന്നു, അവിടെ ഒരു നിഗൂഢ വാതിൽ ഉണ്ട്. അതിലൂടെ ചെല്ലുമ്പോൾ അവിടെ വിചിത്രമായ കാഴ്ചകൾ കാണുന്നു അടുത്ത ദിവസം, ആ വീട് ഒരു ശവസംസ്ക്കാര ഭവനമായിരുന്നെന്ന് മനസ്സിലാക്കുന്നു; നിഗുഢമായ വാതിലിനു പിന്നിലുള്ള മുറി ഒരു മോർച്ചറിയായിരുന്നു. മാറ്റ് മറ്റൊരു രോഗിയായ റെവറന്റ് ...

ഞാൻ ഡ്രാക്കുളയാണ്, മിസ്റ്റർ ഹാർക്കർ– Dracula– Bram Stoker-part6-malayalam

ഇമേജ്
"ഞാൻ ഡ്രാക്കുളയാണ്, മിസ്റ്റർ ഹാർക്കർ, എന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അകത്തേക്ക് വരൂ, രാത്രിയിലെ കാറ്റിന് നല്ല  തണുപ്പാണ്, നിങ്ങൾ ഭക്ഷണം കഴിച്ച് വിശ്രമിക്കേണ്ടതുണ്ട്" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ചുമരിൽ ഒരു ബ്രാക്കറ്റിൽ വിളക്ക് ഇട്ടു, പുറത്തേക്കിറങ്ങി, എന്റെ ലഗേജ് എടുത്തു. ഞാൻ  തടയുന്നതിനുമുമ്പ് അദ്ദേഹം അത് കൊണ്ടുപോയി. ഞാൻ പ്രതിഷേധിച്ചു, പക്ഷേ അദ്ദേഹം കേട്ടില്ല.  "അല്ല, സർ, നിങ്ങൾ എന്റെ അതിഥിയാണ്. വൈകി, എന്റെ ആളുകൾ ലഭ്യമല്ല. നിങ്ങളെ സഹായിക്കേണ്ടത് എന്റെ കടമയാണ് ഒരു വലിയ ഗോവണിപ്പടി, മറ്റൊരു വലിയ പാത അവസാനം അദ്ദേഹം ഒരു കനത്ത വാതിൽ തുറന്നു. നല്ല വെളിച്ചമുള്ള ഒരു മുറിക്കുള്ളിൽ അത്താഴത്തിനായി ഒരു മേശ ഒരുക്കിയിരിക്കുന്നു, വശത്തു തയ്യാറാക്കിയ നെരിപ്പോടിൽ കനലുകൾ എരിയുന്നു. കൗണ്ട്, എന്റെ ബാഗുകൾ താഴെയിട്ട്, വാതിൽ അടച്ച്, മുറി മുറിച്ചുകടന്ന്, മറ്റൊരു വാതിൽ തുറന്നു,  വിളക്ക് കത്തിച്ച ഒരു ചെറിയ അഷ്ടഭുജാകൃതിയിലുള്ള മുറിയിലേക്ക് നയിച്ചു, ഒരു തരത്തിലുള്ള ജാലകവുമില്ലാത്ത ഇതിലൂടെ കടന്ന് അയാൾ മറ്റൊരു വാതിൽ തുറന്നു എന്നെ പ്രവേശിക്കാൻ പ...

കറുത്ത കോട്ടിട്ട സായ്​വിന്റെ പ്രേതം അലഞ്ഞു തിരിയുന്ന ഡ്രാക്കുള കോട്ട, നമ്മുടെ നാട്ടിലെ മണ്ടവെട്ടിക്കോവിൽ: കഥകളിങ്ങനെ- Lodge heather

ഇമേജ്
  വെള്ളക്കാരുടെ ഒട്ടേറെ ശവകുടീരങ്ങൾ.  വിദേശ രാജ്യങ്ങളിലെ കാലാവസ്ഥ.  പുകയുന്ന ചുരുട്ടും പിടിച്ചു സായ്പ്പൻമാർ വിഹരിച്ച സ്ഥലങ്ങൾ. പ്രേതകഥകൾ‌ പ്രചരിക്കാന്‍ എല്ലാം ഒത്തുചേർന്ന അന്തരീക്ഷം. ബ്രിട്ടീഷ് കാലഘട്ടത്തിൽ മൂന്നാറിൽ നിർമ്മിക്കപ്പെട്ട കെട്ടിടമാണ് ലോഡ്ജ് ഹെദർ നമ്പർ 928.ഇപ്പോൾ കെഡിഎച്ച്പിയുടെ അധീനതയിലാണ് ഈ പഴയ കെട്ടിടം. പഴയ മൂന്നാറിന് സമീപത്തായാണ് ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി. സ്ഥിതി ചെയ്യുന്നത്. പഴയ മൂന്നാറില്‍ നിന്നും ചൊക്കനാട്ടിലേക്കുള്ള വഴിയിലാണ് ഈ കെട്ടിടം.  വാതിലിനു സമീപം ആനയുടെയും ഡിവൈഡറും പ്രൊട്ടാക്ടറിന്റെയുമൊക്കെ ചിഹ്നം ഇതൊക്കെ പല പല ഓൺലൈൻ സൈറ്റുകളിൽ ഭീകര കഥകളായി നിറം പിടിപ്പിച്ചാണ് എഴുതി പിടിപ്പിച്ചത്. കറുത്ത കോട്ടിട്ട സായ്​വിന്റെ പ്രേതം അലഞ്ഞു തിരിയുന്ന ഡ്രാക്കുള കോട്ട, സായ്പൻമാർ തലവെട്ടി ആളുകളെ കൊന്നിരുന്ന സ്ഥലം എന്നിങ്ങനെയാണ് കഥകൾ ഇറങ്ങിയത്. എന്താണ് .യാഥാര്‍ഥ്യം ഇത് ഒരു മേസണറി ലോഡ്ജ് പുരാതനമായ ഒരു ആഗോളസാഹോദര്യമാണ് ഫ്രീമേസണ്മാർ. മൂന്നാറിലെത്തിയ സായ്പ്പൻമാരിൽ പലരും മേസൺ സമൂഹത്തിൽ അംഗങ്ങളായിരുന്നു. ലോകമെമ്പാടുമായി 60 ലക്ഷത്തോളം അംഗസംഖ്യയുള്ളതായി കണക്കാക്കപ്പെ...

തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ട്, കൈയ്യിൽ പഴയ ഒരു വിളക്കും..– ഡ്രാക്കുള ആറാം ഭാഗം–chapter-6

ഇമേജ്
  അതേ രീതിയിൽ നിശബ്ദനായി ഞാൻ നിന്നു, വേറെന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. സമയം പോയിക്കൊണ്ടിരുന്നു. സംശയവും പേടിയും എന്നെ ചൂഴ്ന്നു വന്നു. ഒരു വിദേശിക്കു സ്ഥലം വിൽപ്പനയ്ക്കായി നിയമ സഹായം നൽകാൻ പുറപ്പെട്ട സോളിസിറ്റർ ക്ളെർക്കിന്റെ ജീവിതത്തിൽ ഈ അനുഭവങ്ങളുണ്ടാകുമായിരിക്കുമോ?.  സോളിസിറ്റർ ക്ളർക്ക് എന്നത് മീന ഇഷ്ടപ്പെട്ടിരുന്നില്ല. സോളിസിറ്റർ. എന്റെ പരീക്ഷ ജയിച്ചതായുള്ള അറിയിപ്പ് പുറപ്പെടും മുൻപ് ലഭിച്ചിരുന്നു. ഞാനിപ്പോൾ ഒരു പൂർണ്ണമായ സോളിസിറ്ററാണ്. ഞാൻ കൈയ്യിൽ പിച്ചി ഉറങ്ങുവല്ലെന്നു പരിശോധിച്ചു നോക്കി. ഭീതി സ്വപ്നം പോലെ തോന്നി എല്ലാം. ആകെ ചെയ്യാനുള്ളത് കാത്തു നിൽക്കുകയെന്നുള്ളത് മാത്രമാണ്. ഞാൻ രാവിലെയാകാൻ കാത്തിരുന്നു.  ഒരു വലിയ കാലൊച്ച വാതിലിനു പിന്നിൽ മുഴങ്ങിക്കേട്ടു. ചങ്ങലയുടെ ശബ്ദം പിന്നിലായി മുഴങ്ങിക്കേട്ടു.   നീങ്ങുന്ന ബോൾട്ടിന്റെ ശബ്ദം പിറകിലായി കേട്ടു. താക്കോൽ തിരിയുന്ന ശബ്ദവും മുഴങ്ങി, ആ കതക് പിന്നിലേക്കു തുറന്നു മാറി.  അവിടെ ഒരു വയോവൃദ്ധൻ നിന്നിരുന്നു. വെള്ള മീശയും ക്ളീൻ ഷേവ് ചെയ്ത താടിയും.  തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ടയാൾ ധരിച്ചിരുന്...

യമാമ്പയുടെ ഭീകര രഹസ്യം– ജാപ്പനീസ് യോകൈ

ഇമേജ്
ലോകമെമ്പാടുമുള്ള  നാടോടി കഥകളിൽ കുട്ടികളെ പേടിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്–                         എല്ലാ നാടുകളിലും അവരുടേതായ വിചിത്രമായ കഥാപാത്രങ്ങളും കഥകളുമുണ്ട്, ഇവയൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ രസകരമാണ്. ഇത്തരത്തിൽ ജപ്പാനിലെ നാടോടിക്കഥകളിലെയും പ്രേതകഥകളിലെയും കഥാപാത്രമാണ് –യമാമ്പ(കൊൻജാകു മൊണൊഗറ്റാരി പുസ്തകത്തിലുള്ള കഥാപാത്രം. ) ഒരുകാലത്ത് ഒരു ബുദ്ധമത പുരോഹിതന്‍ യാത്രക്കിടെ ഒരു കൊടുങ്കാറ്റിൽ കുടുങ്ങി,  ഭാഗ്യവശാൽ അയാൾ ഒരു ഒറ്റപ്പെട്ട കുടിൽ സമീപത്തു കണ്ടു ദയയുള്ള ഒരു വൃദ്ധ അയാളെ അകത്തേക്ക് ക്ഷണിച്ചു, ഭക്ഷണവും ചൂടിനായി തീയും നൽകി. അതേ സമയം അവർ പുരോഹിതന് ഒരു വിചിത്രമായ മുന്നറിയിപ്പ് നൽകി: “പുറകിലെ മുറിയിൽ നോക്കരുത്.” ജിജ്ഞാസ മറികടക്കാൻ കഴിയാതെ, വൃദ്ധയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നതിൽ പുരോഹിതൻ പരാജയപ്പെട്ടു. വിറക് ശേഖരിക്കാൻ അവൾ പുറത്തേക്കിറങ്ങിയപ്പോൾ, പുരോഹിതൻ വാതിലിലെ ഒരു വിള്ളലിലൂടെ എത്തിനോക്കി.പകുതി കഴിച്ച ശവങ്ങൾ നിറഞ്ഞ മുറി അദ്ദേഹം കണ്ടെത്തി.  വൃദ്ധ ഒരു യമമ്പയാണെന്ന് പുരോഹി...

ലിസ സിനിമ-Lisa Malayalam-language horror film

ഇമേജ്
മലയാളത്തിൽ പ്രേത സിനിമകളുടെ കണക്കെടുത്താൽ ലിസ എന്ന സിനിമയെ  പരാമർശിക്കാതെ  കടന്നു പോകാനാവില്ല . ബേബി എന്ന  എ ജി  ബേബി സംവിധാനം  ചെയ്ത  ചിത്രത്തിലെ  ഗാനങ്ങളും  ശ്രദ്ധേയമായിരുന്നു .  നാട്ടിൻ പുറത്തുകാരിയായ ലക്ഷ്മി (ഭവാനി ) ജോലികിട്ടി നഗരത്തിൽ എത്തുന്നതോടെ സിനിമ തുടങ്ങുന്നു. അവളുടെ മുറച്ചെറുക്കനും ഭാവി വരനുമാണ് മുരളി (നസീർ) .ലക്ഷ്മി നഗരത്തിലെ വിമെൻസ് ഹോസ്റ്റലിലെ പതിമൂന്നാം  നമ്പർ മുറിയിൽ താമസമാവുന്നു.  അവളുടെ കൂട്ടുകാരിയായ കല (വിധു ബാല ) അവളുടെ കാമുകനും പോലീസ് ഉദ്യോഗസ്ഥനുമായ സുരേഷ് (ജയൻ ) . പുതിയ ഹോസ്റ്റലിന്റെ ഉദ്ഘടനത്തോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികളിൽ നൃത്തം ചെയ്യാനിരുന്ന പെൺകുട്ടി ടൈഫോയ്ഡ് ബാധിച്ചു കിടപ്പിലാവുന്നു. പകരം ലക്ഷ്മിയോട്  നൃത്തം ചെയ്യാൻ ആവശ്യപ്പെടുന്നെങ്കിലും തനിക്ക് വശമില്ലെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറുന്നു, അന്തർമുഖിയായ  യുവതിയായിരുന്നു  ലക്ഷ്മി . ഒരു രാത്രി  അവളുടെ  മുറിയിൽ  ചില  വിചിത്ര  സംഭവങ്ങളുണ്ടാകുന്നു .വെള്ള വസ്ത്രം ധരിച്ച സ്ത്രീ ഹോട്ടൽ റൂം കടന്നു ലിസയുടെ മുറിയിലേക്ക് പോവു...

ഭയാനകമായ കോട്ട വാതില്‍ക്കൽ ഒരു കാത്തു നിൽപ്പ്, ചെന്നായ്ക്കളുടെ അലർച്ച ചുറ്റും..

ഇമേജ്
ഒരിക്കൽ ഒരു വിചിത്രമായ പ്രതിഭാസം എനിക്കു അനുഭവപ്പെട്ടു. അവൻ , ആ ഡ്രൈവർ എനിക്കും തീജ്വാലയ്ക്കുമിടയിൽ നിൽക്കുമ്പോൾ അവന്റെ ശരീരം അതിനെ മറയ്ക്കുന്നതായി കാണാനായില്ല, ആ പ്രകാശം തടസ്സങ്ങളില്ലാതെ എനിക്കു കാണാനായി. എന്റെ കണ്ണുകൾ എന്നെ വഞ്ചിച്ചുവെന്ന് ഞാൻ മനസ്സിലാക്കി. പിന്നെ കുറേ നേരത്തേക്ക് നീല ജ്വാലകളൊന്നും ഉണ്ടായിരുന്നില്ല.   ഞങ്ങൾ ചുറ്റുമുള്ള ചെന്നായ്ക്കളുടെ അലർച്ചയുടെ അകമ്പടിയോടെ, ഇരുട്ടിലൂടെ സഞ്ചരിച്ചു, ചലിക്കുന്ന ഒരു വൃത്തം പിന്തുടരുന്നത് പോലെ ആ അലർച്ച പിന്നാലെ എത്തി. ഒരു തവണ ഡ്രൈവർ കൂടുതൽ നേരം വാഹനം വിട്ടിട്ടു പോയി. അയാളുടെം അഭാവത്തിൽ കുതിരകൾ എന്നത്തേക്കാളും മോശമായി വിറയ്ക്കാനും വിയർക്കാനും തുടങ്ങി. ചെന്നായ്ക്കളുടെ അലർച്ച പൂർണ്ണമായും ഇല്ലാതായതിനാൽ എനിക്കതിനു ഒരു കാരണവും കാണാൻ കഴിഞ്ഞില്ല. പക്ഷേ ചന്ദ്രന്റെ പ്രകാശം ചുറ്റും പരന്നപ്പോൾ നിരവധി ചെന്നായ്ക്കളുടെ കൂട്ടത്തെ കണ്ടു.  വെളുത്ത പല്ലുകളും ചുവന്ന നാവുകളും കണ്ടു. എനിക്ക് വീണ്ടും കാണാനായപ്പോൾ ഡ്രൈവർ കാലെച്ചിലേക്ക് കയറുകയായിരുന്നു, ചെന്നായ്ക്കൾ അപ്രത്യക്ഷമായി. ഇതെല്ലാം വളരെ വിചിത്രവും വിചിത്രവുമായിരുന്നു, ഭയങ്കരമായ ഒര...

ചതിയുടെ കഥ: ചങ്ങലയാൽ ബന്ധിക്കപ്പെട്ട് വയനാട് ചുരത്തിൽ കഴിയുന്ന കരിന്തണ്ടൻ, ഇവിടെ ഒന്നു തൊഴാതെ പോകാനാവില്ല

ഇമേജ്
ലക്കിടിയിലെത്തുമ്പോള്‍ ഒരു മരവും അതിൽ ബന്ധിച്ചിരിക്കുന്ന ചങ്ങലയും കാണാം. ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച് ആ മരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന കരിന്തണ്ടന്റെ ആത്മാവിനെക്കുറിച്ചുള്ള കഥകൾ മുഴങ്ങുന്ന സ്ഥലമാണവിടം. ധീരതയുടെയും അതിനെ അടിച്ചമർത്തിയ ചതിയുടെയും ആ കഥ ഇങ്ങനെ. ആദിവാസികൾക്കിടയിലുള്ള വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്. ഓരോ ആദിവാസിക്കും കരിന്തണ്ടൻ ഒരു വീരനായകനാണ്. കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. പക്ഷേ മുന്നിൽ വഴി മുടക്കി നിൽക്കുന്ന ഗിരിശ്യംഗങ്ങൾ അവരെ അമ്പരപ്പിച്ചു. ഒടുവിൽ കാടിന്രെ വഴികൾ കൈരേറ പോലെ അറിയാവുന്ന കരിന്തണ്ടനെ കണ്ടെത്തി. കരിന്തണ്ടൻ അവരെ വിശ്വസിച്ചു മലകയറി വഴി കാട്ടി  നൽകി. വഴി കണ്ടെത്തിയതോടെ തങ്ങൾക്ക് വഴി കാട്ടിയ കരിന്തണ്ടനെ അവർ വെടിവച്ചു കൊന്നത്രെ. ബ്രിട്ടീഷ് എഞ്ചിനീയർമാർക്ക് ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എ...

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

ഇമേജ്
  യാത്രികരെ  കാത്ത്  കൊടും വളവിൽ  കാത്ത്  നിൽക്കുന്ന  രക്ത ദാഹി. വാഹനം  തനിയെ  ഓഫാകും  അപകടത്തിൽപ്പെടും. വാഹനത്തിനു മുന്നിൽ  വെള്ള വസ്ത്രവും ധരിച്ച്  ഒരു രുപം  വന്നാൽ  ആരും  ഒന്ന്  പതറും . തലസ്ഥാന  നഗരിയിലെ  പാലോട്  വന  മേഖലയിലെ  സുമതി വളവ് . പ്രേത വേട്ടക്കാരുടെ  പ്രിയ  ഇടം. എന്താണ്  ഇവിടത്തെ  കഥ . ഒന്ന്  നോക്കാം- 1953 ജനുവരി 27 ചൊവ്വാഴ്ച രാത്രി 10 മണി, പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്നു. മുതലാളിയുടെ മകനെ മോഹിച്ച വേലക്കാരി  പെണ്ണിന്റെ  കഥന കഥ ആ നാട്ടിലും  നടക്കുന്നു . അര്ഹിക്കാത്തത്  ആഗ്രഹിച്ച്  വയസ്സിൽ  കുഞ്ഞിനേയും പേറി  മുതലാളിമാർക്ക്  ഭീഷണിയായ  അവളെ  ക്രുരമായി  കൊലപ്പെടുത്തി. ഉത്സവം കാണാൻ  കാമുകനൊപ്പം  പുറപ്പെട്ടതായിരുന്നത്രെ  അവൾ . ..മരത്തില്‍ ചാരിവച്ച നിലയിലായിരുന്നു ഈറ്റവെട്ടാനെത്തിയ ആദിവാസികളായ കാണിക്കാര്‍ ദിവസങ്ങള്‍ക്കു ശേഷം അവളെ കണ്ടെത്തിയത് ... വയറ്റിൽ  ക...

സർപ്പ ജന്മം

ഇമേജ്
ഉച്ചവെയിലിലേക്ക് രാമു പ്രാന്തനെപ്പോലെ നടന്നു, എവിടെയാണാ കിളവൻ?, മനുഷേന്റെ മനസമാധാനം കളയാനായിട്ട്..വശത്തായി റെയിൽപാളം മിന്നിത്തിളങ്ങുന്നു. ചൂടിന്റെ മതിൽ ഒരു കടൽപോലെ. ൾ കടിപിടി കൂടി നായ്ക്ക അയാളുടെ മുന്നിലേക്കെത്തി. ഒരു കല്ലെടുത്തു അയാൾ വീക്ക് കൊടുത്തു. പേടിച്ചു മുന്നോട്ടോടിപ്പോയ ചെമ്പൻ നിറത്തിലെ ആ നായ വട്ടം കറങ്ങി തിരികെ വന്നു. അയാൾ ഇറക്കത്തിലേക്കു മുണ്ടു മുറുക്കി കുത്തി ചാടിയിറങ്ങി റോഡരികത്തെ ചായക്കടയിലേക്കെത്തി. അപ്പൻ ഇതിലേങ്ങാനും വന്നോ തോമച്ചേട്ടാ.. കുറച്ചു മുന്നേ ഇവിടെ ഇറയത്തിരിപ്പുണ്ടാരുന്നു. പിന്നെ ദേ ‌‌‌‌‌‌‌‌ആ തിട്ട വഴി ഇറങ്ങിപ്പോണതു കണ്ടു, എന്തേ രാമു?. മറുപടി പറയാതെ ധൃതിയിൽ അയാൾ ചെങ്കല്ലിൽ വെട്ടിയുണ്ടാക്കിയ പടവിലൂടെ ട്രാക്കിലേക്കിറങ്ങി നടന്നു. മീന വെയിലിൽ കണ്ണുപുളിക്കുന്നു. കണ്ണിനു മുകളിൽ കൈവച്ചു അകലേക്കു നോക്കി. പാളം വളഞ്ഞു പാമ്പിനെപ്പോലെ തലയിട്ടു തല്ലുന്നു, പുളയ്ക്കുന്നു. നായ്ക്കളുടെ കടിപിടി ശബ്ദം, അയാൾ അവിടേക്കോടി. പുള്ളിക്കരയൻ മുണ്ട് കീറിപ്പറിഞ്ഞു വശത്തെ മുള്ളിൽ ഉടക്കി കിടന്നിരുന്നു. അയാൾ പൊന്തക്കാടിനുള്ളിലേക്കു നോക്കി തലയിൽ കൈവച്ചു താഴേക്കിരുന്നു. ……… മൂക്കത്തു കൈവച്ച...

കൺജറിങ്–The Conjuring 1–Movie Review-Horror Movie List

ഇമേജ്
പ്രശസ്തമായ ഹോളിവുഡ് ഹൊറർ സീരീസാണ് കൺജറിങ്, ആദ്യ രണ്ട് ഭാ​ഗങ്ങൾ സംവിധാനം ചെയ്തത് ജെയിംസ് വാൻ ആണ്.  പാട്രിക് വിൽ‌സണും വെരാ ഫാർ‌മിഗയും എഡ്, ലോറൻ‌ വാറൻ‌ എന്നീ  പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ‌മാരായി അഭിനയിച്ചു. കഥ 1971 ൽ റോജറും കരോലിൻ പെറോണും മക്കളുമൊപ്പം റോഡ് ഐലൻഡിലെ ഹാരിസ്‌വില്ലിലുള്ള ഒരു ഫാം ഹൗസിലേക്ക് താമസം മാറുന്നു,  ആൻഡ്രിയ, നാൻസി, ക്രിസ്റ്റിൻ, സിണ്ടി, ഏപ്രിൽ എന്നിവരാണ് അവരുടെ അഞ്ച് പെൺമക്കള്‍. അവരുടെ നായ സാഡി വീട്ടിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നു.നാൻസിയും ക്രിസ്റ്റീനും "ഒളിച്ചു കൈയ്യടിക്കുക" എന്ന ഗെയിം കളിക്കുമ്പോൾ, നിലവറയിലേക്കുള്ള ഒരു പ്രവേശന കവാടം കണ്ടെത്തുന്നു. ആദ്യത്തെ കുറച്ച് രാത്രികൾക്കുള്ളിൽ അസാധാരണ സംഭവങ്ങൾ നടക്കുന്നു: എല്ലാ ഘടികാരങ്ങളും കൃത്യമായി 3:07 AM ന് നിർത്തുന്നു, പക്ഷികൾ  ജാലകങ്ങളിലേക്ക് ഇടിച്ചു വീഴുന്നു, അവരുടെ നായ സാഡിയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുവന്നു.  ഒരു രാത്രിയിൽ ക്രിസ്റ്റിന്‌  ഒരു ദുരാത്മാവിനെ കണ്ടുമുട്ടുന്നു, മറ്റൊരു രാത്രി, കരോലിൻ ഇടനാഴിയിൽ കയ്യടിക്കുന്നത് കേൾക്കുന്നു. അവൾ അന്വേഷണത്തിന് പോകുമ്പോൾ, അവൾ നിലവറയിൽ കുടുങ്ങുന...

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 4

ഇമേജ്
എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള- ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്.  1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– ഭയപ്പെടുത്തുന്ന ഡ്രൈവറും നീലപ്രകാശവും– ഡ്രാക്കുള– മൂന്നാം ഭാഗം ബോർഗോ ചുരത്തിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല, ഞാൻ വാഹനത്തിൽ അക്ഷമയോടെ ഇരുട്ട...

Horror Movies- പ്രീസ്റ്റ്– മമ്മൂട്ടി– മലയാളം–The Priest

ഇമേജ്
 കാര്‍മൻ ബനഡിക്ടെന്ന കത്തനാർ സ്റ്റൈല്‍ അച്ചൻ,  അമേയ ഗബ്രിയൽ, ജെസ്സീ ചെറിയാനെന്ന ടീച്ചർ ഇവരും മൂവരും തമ്മിലുള്ള കണ്ടുമുട്ടലുകളാണ് മെയ്ൻ പ്ളോട്ട്.  കഥ തുടങ്ങുന്നത് ആലാട്ടു കുടുംബത്തിലെ ദുരൂഹ മരണങ്ങളെക്കുറിച്ചു ദിയ എന്ന പെണ്‍കുട്ടി(സാനിയ ഇയ്യപ്പൻ) ഫാദർ കാർമൻ ബനഡിക്ടിനോട് പറയുന്നിടത്താണ്. എലിസബത്ത് ആലട്ടെന്ന നിലവിലെ ആലാട്ടു കുടുംബാഗത്തെ  ഫാ. ബനഡിക്ട് കാണാൻ തീരുമാനിക്കുന്നു, പക്ഷേ ആ രാത്രി അവൾ കൊല്ലപ്പടുന്നു, ഏക സാക്ഷി , ഓർഫനേജിൽനിന്നു ഒളിച്ചു കടന്നെത്തിപ്പെട്ട അമേയ ഗബ്രിയൽ. ഫാ. ബനഡിക്ട് സേതുരാമയ്യർ സ്റ്റൈലിൽ തെളിവു കണ്ടെത്തുന്നു, ഒരു ത്രില്ലർ ആണെന്ന മൂഡിൽ പടം പോകുമ്പോൾ ആദ്യ ട്വിസ്റ്റ്– ദിയ എന്ന ആ പെണ്‍കുട്ടിയുടെ ആത്മാവാണ് ഫാദർ കാർമൻ ബനഡിക്ടിനോട്  മരണങ്ങളെക്കുറിച്ചു പറയുന്നത്– എലിസബത്തിന്റെ കൊലപാതകത്തെക്കുറിച്ച് പൊലീസുമായി ഒരിക്കലും സഹകരിക്കാത്ത അമേയയെ ചുറ്റിപ്പറ്റിയുള്ള വിചിത്രമായ ഒരു പ്രഭാവലയമാണ് ബെനഡിക്റ്റ് കണ്ടെത്തുന്നത്. ജെസ്സി ചെറിയൻ എന്ന പുതിയ അധ്യാപിക സ്കൂളിൽ എത്തിയതോട അമേയയുടെ സ്വഭാവമാകെ മാറുന്നു. ജെസ്സി അമേയയെ കെയർ ചെയ്യുന്നു. ഫാ.  ബെനഡിക്ട് അമേയയുടെ പ...