cemetery ghost- episode 1

 


കൊന്നവൻ തൊടുമ്പോൾ‌ ശവശരീരം രക്തം ചൊരിയുന്നു. പാശ്ചാത്യ നാടുകളുടെ നാട്ടുവിശ്വാസമാണ്. അതേപോലെ കൊന്നവരോട് ശവശരീരം പ്രതികാരം ചെയ്യുമെന്ന വിശ്വാസം ചിലർക്കുണ്ട്. കുറച്ചുകാലം മുമ്പ് ഒരു െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത നാം വായിച്ചിരുന്നല്ലോ?, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് ഒന്നു നോക്കാം.


മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല-

ഡോക്ടർ രാഘവേന്ദ്രയുടെ സ്വകാര്യമുറിയിലെ ഭിത്തിയിൽ ഈ വാക്കുകളാണ് മനോഹരമായി എഴുതി വച്ചിരുന്നത്. കോടതിയിൽ രാഘവേന്ദ്ര പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളുടെയും സാംസ്കാരിക സദസ്സുകളുടെയും ചർച്ചകൾക്ക് വിധേയമായി....ഏതാനും ദിവസം മുമ്പാണ് ആ സംഭവങ്ങൾക്ക് തുടക്കം..അല്ലെങ്കിൽ പുറംലോകം അറിയാൻ കാരണമായ സംഭവത്തിന്റെ തുടക്കം....


ജെഎച്ച് റോഡിലൂടെ പോയിട്ടുള്ളവരെല്ലാം കാടുപിടിച്ച് കിടക്കുന്ന ഗോഡൗൺ കണ്ടിട്ടുണ്ടാവും. സംഭവങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അൽപ്പം നാടകീയമായിത്തന്നെയാണ് തുടക്കം.....പൊടിപ്പൊളിഞ്ഞ് വീഴാറായി ഭിത്തികൾ...നരിച്ചീറുകൾ പൊതിഞ്ഞ മേൽക്കൂര....പക്ഷിക്കാഷ്ഠം വീണ് നിറംകെട്ട ഒരു മുറിയിൽ വെറും നിലത്ത് ഒരാൾ കിടക്കുന്നു...ധരിച്ചിരിക്കുന്ന നിറം മങ്ങിയ ജാക്കറ്റിൽ പൊടിപടലങ്ങൾ...ഫോൺ മുരളുന്ന ശബ്ദം മുഴങ്ങി.


കിടന്നകിടപ്പിൽ തലയുയർത്താതെ അയാൾ ഫോൺ തപ്പി നോക്കി..കൈവീശിയപ്പോൾ ഒരു കുപ്പിയിൽ തട്ടി...ഫോണെടുത്തു ചെവിയോട് ചേർത്തു...തപ്പിതടഞ്ഞെണീറ്റു...വാഷ് ബേസിനടുത്തേക്ക് ചെന്നു...തിരിച്ചപ്പോൾ ചോര പോലെ വെള്ളമൊഴുകി...മുഖം കഴുകിയശേഷം..താഴെ കിടക്കുന്ന ബാഗുമെടുത്ത് അയാൾ മുറിയുടെ പുറക്കേക്ക് നടന്നു.....


നക്ഷത്രങ്ങള്‍ ഉദിച്ചു നിൽക്കുന്ന ആകാശം..ഒരില പോലും അനങ്ങുന്നില്ല. പൊടിപിടിച്ച ഒരു മൂടുപടം മാറ്റിയപ്പോൾ ..ഇരുട്ടിൽ‌ ഒരു വാഹനത്തിന്റെ വട്ടക്കണ്ണുകൾ തെളിഞ്ഞു. കയ്യിലെ സഞ്ചി പിൻഭാഗത്ത നിക്ഷേപിച്ച് അയാൾ വാഹനത്തിൽ കയറി സ്റ്റാർട്ട് ചെയ്തു....


..........................


പ്രധാനപാതയിൽനിന്നുംവിട്ട് ചെറിയ റോഡിലേക്ക് വാഹനം ഓടി....കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ വഴിയരികിലെ പ്രകാശം കുറഞ്ഞുവന്നു....രണ്ടായി പിരിയുന്ന വഴി. സെന്റ് മേരീസ് ദേവാലയമെന്നെഴുതിയ നീല ബോർഡ് ആടി നിൽക്കുന്നു. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ പള്ളിയുടെ മേലാപ്പ് തെളിഞ്ഞു...റോഡ് പള്ളിയുടെ പിന്നിലാണ് അവസാനിച്ചിരുന്നത്...വാഹനത്തിന്റെ ലൈറ്റ് കെടുത്തി. അയാൾ ആ റോഡിലേക്ക് ഇറക്കി....


....................................

ശ്മശാനത്തിലെ മതിൽ ചാടിക്കടന്ന് അയാൾ പോയി...മതിൽ ചാടുന്നതിനിടയിൽ കൈയ്യിലെ കൂന്താലി അയാൾ തോളിൽ തൂക്കി. ഇരുട്ടിലും കൂന്താലി അഗ്രം വെട്ടിത്തിളങ്ങി, അൽപ്പം കഴിഞ്ഞു അയാൾ തിരികെ ചാടി...ഭാരമേറിയ എന്തോ ഒന്ന് വലിച്ചു പൊക്കി,,,,താങ്ങിയെടുത്ത് കാറിന്റെ പിന്നിൽ നിക്ഷേപിച്ചു...

Photo by Micael Widell from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...