ആരാണ് ഒടിയൻ, എന്താണ് ആ മിത്തിന്റെ രഹസ്യം-Odiyan-Myth and Mohanlal-movie
മോഹൻലാൽ ചിത്രമായ ഒടിയനുശേഷമാണ് കേരളത്തിന്റെ ഒരു ഭാഗത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു മിഥിക്കൽ കഥാപാത്രം ചർച്ചയായത്.
. സത്യവും അർദ്ധസത്യങ്ങളും ഭാവനകളും ചേർത്ത് പൊലിപ്പിച്ച് വാമൊഴിയായി ഒടിയൻമാരും അവരുടെ വീര കഥകളും ചതിക്കഥകളും കാലാകാലങ്ങളിൽ പ്രചരിക്കുന്നു. അടുത്തിടെ ഒടിയൻ വീണ്ടും ചർച്ചചെയ്യപ്പെട്ടത് മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയിലൂടെയാണ്. രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവായ ഒടിയൻ
വളരെ ഭാവനാ സമ്പന്നമായ ഒരു സങ്കൽപ്പമാണ് ഒടിയന്‍. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമത്തിലാണ് ഒടി വിദ്യക്കാവശ്യമായി മഷി കിട്ടുകയത്രെ.ഹീനമായ കൊലപാതകം ചെയ്താലും ഒരു കൺമഷിച്ചെപ്പിലൊളിപ്പിക്കാനാവുന്ന മഷിയാവും ലഭിക്കുക. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഏതുരൂപവും സ്വീകരിക്കാനാകുന്ന മാന്ത്രിക വിദ്യ. വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവർത്തിക്കു പൂർണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു.
ഇരു ചെവികളിലും പിള്ള തൈലം അഥവാ പിണ്ണതൈലം എന്നറിയപ്പെടുന്ന മാന്ത്രിക മഷി പുരട്ടുന്നതോടെ അയാൾ കാളയായോ പോത്തായോ അവർ ആഗ്രഹിക്കുന്ന രീതിയിൽ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ആണ് ചെയ്യുന്നത്. അമാവാസികളിൽ ഇവർ കാളകൾ, പോത്തുകൾ തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവർപോലും ഭയപ്പെടുകയും രോഗഗ്രസ്തരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
എതിരാളിയിൽ നിന്ന് പണം പറ്റി ഒടിമറിഞ്ഞ് ശത്രുവിനെ അപകടപ്പെടുത്തുകയാണ് ഒടിയൻ ചെയ്യുന്നത്. പശുക്കുട്ടിയുടെയും പൂച്ചയുടെയും രൂപത്തിലെത്തിയ കഥകളാണ് കൂടുതലുമുള്ളത്. ഒടിവിദ്യയിൽ മാറുന്ന രൂപത്തിന് പൂർണതയുണ്ടാവില്ലത്രെ, ഉദാഹരണത്തിന് ഒരു നായയായി രൂപം മാറുമ്പോൾ ഒരു ചെവി മുറിഞ്ഞതാവും പശുക്ടാവാകുമ്പോൾ വാലില്ലായിരിക്കും.
മറ്റൊരു അപകടപ്പെടുത്തലിങ്ങനെ– ഒരു ദണ്ഡോ പച്ച ഈർക്കിലിയോ എടുത്ത് വ്യക്കിയുടെ നേരെ കാണിക്കുകയും മന്ത്രജപം നടത്തുകയും ചെയ്യുന്നു. മന്ത്രോച്ചാരണത്തിനു ശേഷം ഈ ദണ്ഡോ ഈർക്കിലിയോ ഒടിക്കുന്നതനുസരിച്ച് വ്യക്തി കഴുത്തൊടടിഞ്ഞ് നിലത്തു വീണു തൽക്ഷണം മരിക്കും. ധൈര്യമുള്ളവർ ഒടിയന്റെ മുന്നിലകപ്പെട്ടാൽ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്യാറില്ല. ഒടിയനെ എതിരിടാനായി അവർ തങ്ങളടുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് പരിപൂർണ നഗ്നനായി ഒടിയനെ വലംവയ്ക്കുകയും കളം വരച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഒടിയന്റെ വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്തേയ്ക്കു പോകേണ്ടതുണ്ട്.
മറ്റൊരു മാന്തികന്റെ അടുത്തേക്കാണ് ഒടിയൻ വരുന്നതെങ്കിൽ, വൃത്താകൃതിയിൽ കളം വരയുകയും അതിൽ മന്ത്രം ചൊല്ലി കത്തി കുത്തുമ്പോൾ പുലരുന്നത് വരെ ഒടിയന് അതിൽ നിന്നും യാതൊരു കാരണവശാലും രക്ഷപെടാൻ സാധിക്കുന്നില്ല. സൂര്യനുദിച്ചാൽ ഒടിയൻ മൃഗരൂപം വെടിയുകയും സ്വശരീരത്തിലേയ്ക്കു മാറുകയും ചെയ്യുന്നു. ഇതിന് ചൂടുവെള്ളമോ കാടിവെള്ളമോ ഉപയോഗിച്ചിരുന്നു. പണ്ടുകാലത്ത് കാളയുടെ രൂപത്തിൽ എത്തുന്ന ഒടിയൻമാരെ മാന്ത്രികവിദ്യറിയാവുന്ന കാരണവന്മാർ നേരം പുലരുന്നതുവരെ നിലം ഉഴുതശേഷം മാപ്പ് കൊടുത്തു തിരിച്ചയയ്ക്കാറുണ്ടായിരുന്നുവത്രേ.അതിരുകളില്ലാത്ത ഭാവനയാണ് ഇവിടെ കഥാപാത്ര സ്രഷ്ടിക്ക് നമ്മുടെ ഗ്രാമീണർ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ഒടിയന്മാരുടെ ഒടിവിദ്യ പരിഹരിക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാർ
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറക്കാരായ ചെമ്പ്ര എഴുത്തച്ഛന്മാർ മാന്ത്രിക കുടുംബങ്ങളാണ്. ഒടിയന്മാരുടെ ഒടിവിദ്യ പരിഹരിക്കാനും അവരെ നിയന്ത്രിക്കാനും കഴിവുള്ള മന്ത്രവാദി ചെമ്പ്ര എഴുത്തച്ഛന്മാരിൽ ഉണ്ടായിരുന്നതായി പറയുന്നു. ചെമ്പ്രയെഴുത്തച്ഛൻമാരുടെ കഥ അടുത്ത ലക്കം വായിക്കാം.
google translate Alert
Who is Odian and what is the secret of that myth
After Mohanlal's movie Odiyau, a mythical character who was confined to a part of Kerala was discussed.
.Odiyanas and their heroic and deceitful stories are spread orally from time to time by mixing truth, half-truths and imagination. Recently, Odiyan was discussed again in a film starring Mohanlal. Odian, the king of the night, walking through the rugs of the night
Odiyan is a very imaginative concept. Good athletic ability, dark eyesight. Magic that can take any form. The perpetrators believed that the work would be fully effective if it was done in detail and cleanly.
It is said that the embryo of a pregnant woman is injected with bamboo sticks. applying magical ink, also known as baby ointment or pinna oil, on both ears, he transforms or disappears into a bull or buffalo the way they want. It is said that during the New Moon, they transform into animals such as bulls and buffaloes, and even those who met them at that time were afraid and sickened.
Odeon threatens the enemy by snatching money from the opponent. Most of the stories are in the form of a calf and a cat. In morphology, the changing form is incomplete, for example, when a dog changes shape, an ear is cut off and when it is a cow, it does not have a tail.
Another danger - taking a stick or a green spear and pointing it at the person and chanting the mantra. After chanting the mantra, the person will break his neck and fall to the ground and die instantly if he breaks this stick or earlobe. The brave do not turn away or be afraid when they are confronted by a peony. To confront the peony, they take off all their clothes, encircle the peony completely naked, paint the cell and slap him in the face. At this point the spell in Odian's mouth needs to be sprayed out.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...