മന്ദിര കോട്ടൈയിലെ പ്രേതം അഥവാ ഇന്ദ്രിയം
ജോർജ് കിത്തു സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ഹൊറർ ചലച്ചിത്രമാണ് ഇന്ദ്രിയം. വാണി വിശ്വനാഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. പ്രദർശനത്തിനെത്തിയതിനു ശേഷമുള്ള ആദ്യനാളുകളിൽ മികച്ച വരുമാനം നേടിയ ഈ ചിത്രം അക്കാലത്തെ വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. ചിത്രത്തിലെ ഡി.ടി.എസ് ശബ്ദ സമ്പ്രദായത്തിന്റെ ഉപയോഗം ഏറെ പ്രശംസ നേടിയിരുന്നു. 2000 ഡിസംബറിൽ മന്ദിര കോട്ടൈ എന്ന പേരിൽ തമിഴിലേക്കു മൊഴിമാറ്റി ചിത്രം പ്രദർശിപ്പിച്ചിരുന്നു. മുതുവന്‍ മല വന പ്രദേശത്തെ ഒരു ബംഗ്ളാവിലേക്കു ഒരു കൂട്ടം വിദ്യാർഥികൾ യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ തുടക്കം. തൃപ്പങ്ങോട്ട് കൊട്ടാരത്തോട് പക പോക്കാൻ കാത്തിരിക്കുന്ന നീലിയുടെ ആത്മാവിനെയാണ് അവിടെ അവർക്കു നേരിടേണ്ടി വരുന്നത്. ഓരോരുത്തരായി നീലിയ്ക്ക് ഇരയാകുന്നു, ഇതിനൊരു പ്രതിവിധിയായി വടക്കേടത്തു നമ്പൂതിരി എത്തുന്നതോടെ കഥ ഗതിമാറുന്നു. Malayalam horror movie collection