പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശം( ഇപ്പോൾ തമിഴ്നാട്ടിലാണ്), അവിടെ ഒരു നായർ തറവാടുണ്ടായിരുന്നു. അവിടെ ഒരു അതിസുന്ദരിയായ സ്ത്രീയുണ്ടായിരുന്നു ചിരുതേവി.
ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അഥവാ ശ്രീദേവി അതിസുന്ദരിയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി.
തറവാട്ടിലെ ജോലിക്കാരിൽ ഒരുവൻ ആയിരുന്നു രാമൻ എന്ന പോണ്ടൻനായർ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ശ്രീദേവിക്കും ഉണ്ടായിരുന്നു. ക്രമേണ രാമനിൽ ആസക്തയായ ശ്രീദേവി അവനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു(ഭാര്യയിൽ നിന്നു അകറ്റാനും പ്രണയം ലഭിക്കാനും കഴിയാത്ത വിരോധമായിരിക്കണം).
ഗോവിന്ദനും രാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും ശ്രീദേവിയിൽ സുഹൃത്തിനെ രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കി. വിരോധംമൂത്ത അവൾ ആദ്യം രാമന്റെ പ്രിയതമയെ ഇല്ലാതാക്കി. രാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. രു ദിവസം ശ്രീദേവിയെ രാമൻ കഴുത്തു ഞെരിച്ചു കൊന്നു.
ശ്രീദേവി ഒരു യക്ഷിയായിപുനർജ്ജനിച്ചു കാഞ്ഞിരക്കോട്ടു യക്ഷിയായി . നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. നിരവധിപ്പേരുടെ രക്തം കുടിച്ചു. അവൾ പിന്നെയും രാമനോടു വിവാഹാഭ്യർത്ഥന നടത്തി. രാമൻ നിരാകരിച്ചു. അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ഉപദ്രവിക്കാനാരംഭിച്ചു.ബലരാമോപാസകനായ ഗോവിന്ദനന്റെ സഹാ.ം രാമൻ തേടി.
മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം രാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം.
രാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' കല്ലറ എന്ന മഹാഭരത്കോൺ നിലവറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...