പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

 


യാത്രികരെ  കാത്ത്  കൊടും വളവിൽ  കാത്ത്  നിൽക്കുന്ന  രക്ത ദാഹി. വാഹനം  തനിയെ  ഓഫാകും  അപകടത്തിൽപ്പെടും. വാഹനത്തിനു മുന്നിൽ  വെള്ള വസ്ത്രവും ധരിച്ച്  ഒരു രുപം  വന്നാൽ  ആരും  ഒന്ന്  പതറും . തലസ്ഥാന  നഗരിയിലെ  പാലോട്  വന  മേഖലയിലെ  സുമതി വളവ് . പ്രേത വേട്ടക്കാരുടെ  പ്രിയ  ഇടം. എന്താണ്  ഇവിടത്തെ  കഥ . ഒന്ന്  നോക്കാം-

1953 ജനുവരി 27 ചൊവ്വാഴ്ച രാത്രി 10 മണി, പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്നു. മുതലാളിയുടെ മകനെ മോഹിച്ച വേലക്കാരി  പെണ്ണിന്റെ  കഥന കഥ ആ നാട്ടിലും  നടക്കുന്നു . അര്ഹിക്കാത്തത്  ആഗ്രഹിച്ച്  വയസ്സിൽ  കുഞ്ഞിനേയും പേറി  മുതലാളിമാർക്ക്  ഭീഷണിയായ  അവളെ  ക്രുരമായി  കൊലപ്പെടുത്തി. ഉത്സവം കാണാൻ  കാമുകനൊപ്പം  പുറപ്പെട്ടതായിരുന്നത്രെ  അവൾ .

..മരത്തില്‍ ചാരിവച്ച നിലയിലായിരുന്നു ഈറ്റവെട്ടാനെത്തിയ ആദിവാസികളായ കാണിക്കാര്‍ ദിവസങ്ങള്‍ക്കു ശേഷം അവളെ കണ്ടെത്തിയത് ...


വയറ്റിൽ  കുഞ്ഞുമായി  കൊല്ലപ്പെട്ട  യുവതി.അറുകൊല,

ഉത്സവപ്പറമ്പുകളില്‍ വിറ്റിരുന്ന പാട്ടുപുസ്തകങ്ങളിലൂടെയായിരുന്നു  സുമതിക്കഥകളുടെ പ്രചാരം, സുമതിയെ  കൊന്ന വളവിൽ  നടക്കുന്ന  അപകടങ്ങങ്ളെല്ലാം  സുമതിയുടെ പേരിലായി . എന്താണ്  അവിടുത്തെ  കഥ.


കുട്ടികൾ  ചെയ്യുന്ന  ഒരു കളി  ഉദാഹരണം  എടുക്കാം . നമ്മുടെ കൈ  ഒരു നിശ്ചിത  അകാലത്തിൽ വച്ച  ശേഷം  ദേ  കൈ ഇപ്പം  കൂട്ടി  മുട്ടുമെന്നു  പറയുബോൾ  നാമറിയാതെ  കൈ  ചലിച്ച്  കൂട്ടിമുട്ടും .. ഹിപ്നോട്ടിസം  അടിസ്ഥാനമായുള്ള  ഒരു കളി .

അതെ പോലെയാണ്  ഈ വളവിനെ  കുറിച്ചറിയുന്നവർ ഇവിടെ എത്തുമ്പോൾ  പരിഭ്രാന്തരാകുന്നു. അറിയാതെ  റിഫ്ലെക്സ്‌ ആക്ഷൻ  സംഭവിക്കും . അതാണ്  പലപ്പോഴും  അപകടങ്ങൾക്ക്  കാരണമാകുന്നത് .

സാമൂഹ വിരുദർ  - പലപ്പോഴും ഇത്തരം  കഥകൾ  മുതലെടുക്കുന്നത്  മോഷ്ടാക്കളും  സാമൂഹിക  വിരുധ്ധരുമാണ് . പാലോട്  സ്റ്റേഷനിൽ  ഇത്ത്രത്തിൽ  ആളുകളെ പഠിക്കാൻ നോക്കിയാ  ആളെ കയ്യോടെ  പിടികൂടിയിരുന്നു .

വഴിവിളക്ക് ഇല്ലാത്തതും, കുത്തനെയുള്ള വളവും, തകർന്ന് കിടക്കുന്ന റോഡുമായതിനാലാണ് വണ്ടികൾ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുന്നത്



Sumathi Valavu, സുമതി വളവ് ,haunted places in kerala, ghost

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...