ആ തണുപ്പിലും അവളുടെ മുഖത്ത് വിയര്‍പ്പിന്റെ മുത്തുമണികള്‍ പൊടിഞ്ഞു.

മൂന്നാം കണ്ണ് നഗരത്തിരക്കിൽനിന്നകന്ന് ഫ്യൂച്ചര്‍ ടെക്നോളജീസെന്ന കമ്പനിയുടെ ബഹുനില മന്ദിരം. ആ ദിവസത്തെ ഓഫിസ് സമയം കഴിഞ്ഞിരിക്കുന്നു. മധ്യാഹ്നത്തില്‍ പെയ്യാനാരംഭിച്ച മഴ അപ്പോഴാണ് ഒന്ന് തോര്‍ന്നത്.അടുത്ത മഴയ്ക്ക് മുമ്പ് വീട്ടിലേക്കെത്താന്‍ തിടുക്കപ്പെട്ടു ജീവനക്കാരൊക്കെ ധൃതിയിൽ ഇറങ്ങിക്കൊണ്ടിരുന്നു... പുറത്തെ മഴയുടെയും തിരക്കിന്റെയും കലമ്പലൊന്നും വര്‍ഷ അറിഞ്ഞില്ല. അവളുടെ വിരലുകള്‍ മഴപെയ്യുന്നതുപോലെ താളത്തില്‍ കീബോര്‍ഡില്‍ ചലിച്ചുകൊണ്ടിരുന്നു. ടൈപ്പിങ് നിര്‍ത്തിയ ശേഷമാണ് അവള്‍ വാച്ചിലേക്ക് നോക്കിയത്. സമയം 6.30 പിഎം അപ്പോഴാണ് അവൾ ജനലിലൂടെ വിതുമ്പാനൊരുങ്ങി നിൽക്കുന്ന ആകാശത്തേക്ക് ആശങ്കയോടെ നോക്കിയത്. വളരെ വൈകിയിരിക്കുന്നു. അന്നുതന്നെ തീര്‍ക്കേണ്ട പ്രോജക്ടാണെന്ന് മാനേജര്‍ പ്രത്യേകം പറഞ്ഞിരുന്നു. ജോര്‍ജ് ഇടയ്ക്ക് ചെയ്ത ഫോണ്‍ കോളും കുറെസമയം കളഞ്ഞു. ഓഫിസ് ടൈമില്‍ വിളിക്കരുതെന്ന് പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ല, ഇഡിയറ്റ്... വര്‍ഷ ഓര്‍ത്തു. പ്രിന്ററില്‍ നിന്ന് പേപ്പറെടുത്ത് ഒരു ഫയലില്‍ അടുക്കി അവള്‍ മാനേജറുടെ ടേബിളിലെത്തി. എംഡിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റെന്ന പോസ്റ്റിലാണ് അവളെ എടുത്തതെങ്കിലും മാനേജരാണ് അവള്‍ക്കുള്ള ജോലികള്‍ കൊടുക്കുന്നത് എംഡിയെ ചുരുക്കമായേ അവള്‍ കണ്ടിട്ടുള്ളൂ. അടുത്തകാലത്താണ് വര്‍ഷ ആ കമ്പനിയിലെ എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി എത്തിയത്. ഏതോ ഫയലില്‍ തലപൂഴ്ത്തിയിരുന്ന മാനേജര്‍ നാരായണസ്വാമി അവളെ കണ്ണടയുടെ മുകളിലൂടെ സൂക്ഷിച്ച് നോക്കി. "വര്‍ഷ, തീര്‍ന്നോ അത്?" "യസ് സാര്‍." അവള്‍ ഫയല്‍ ടേബിളില്‍ വച്ചു. "വെരിഗുഡ് ഇന്നുതന്നെ ഇത് വേണ്ടിയിരുന്നു. വളരെ നന്നായി." കുട്ടി നല്ലപോലെ വൈകിയല്ലേ. നിന്ന് സമയം കളയണ്ട. ഞാന്‍ ചെക്ക് ചെയ്തിട്ട് എംഡിക്ക് കൊടുത്തോളാം. അപ്പോള്‍ പൊയ്ക്കോളൂ... ബൈ. അവള്‍ പോകുന്നതു നോക്കി ഒന്നു ദീര്‍ഘനിശ്വസം വിട്ടശേഷം സ്വാമി ഫയലിലേക്ക് വീണ്ടും മുഖം പൂഴ്ത്തി. വര്‍ഷ ബാഗുമെടുത്ത് ലിഫ്റ്റിലേക്ക് കയറി. ബേസ്മെന്റിലേക്കുള്ള ബട്ടണില്‍ പ്രസ് ചെയ്തു. ലിഫ്റ്റ് താഴേക്ക് പോയി. തുറന്നപ്പോള്‍ അവള്‍ പുറത്തേക്കിറങ്ങി, നിലത്താകെ വെള്ളം ഒഴുകി പരന്നുകിടന്നിരുന്നു. അവള്‍ വെള്ളക്കെട്ടിൽ ചവിട്ടാതെ നടന്നു. ഹൈഹീല്‍ഡില്‍ നിന്ന് തെന്നാതെ പണിപ്പെട്ട് അവള്‍ തന്റെ ആക്ടീവയുടെ അടുത്തെത്തി. സീറ്റിനടിയില്‍ നിന്ന് ഹെല്‍മെറ്റ് എടുത്തുവച്ച്, ഹാന്‍ഡ് ബാഗ് തൂക്കി. വാഹനത്തില്‍ കയറി ഇരുന്നശേഷം സ്റ്റാര്‍ട്ടാക്കാന്‍ അവള്‍ ശ്രമിച്ചു. വണ്ടി ഒന്നു മുരണ്ടതല്ലാതെ അനങ്ങിയില്ല. അവള്‍ ഇറങ്ങിയശേഷം കിക്കര്‍ ചവിട്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. ആ തണുപ്പിലും അവളുടെ മുഖത്ത് വിയര്‍പ്പിന്റെ മുത്തുമണികള്‍ പൊടിഞ്ഞു. Photo by Joy Deb from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...