മനുഷ്യന്റെ വേദനിക്കുന്ന കരച്ചിൽ ശബ്ദം പുറപ്പെടുവിക്കുന്ന മരണ വിസിലുകൾ; ഉപയോഗമെന്ത്?
മനുഷ്യന്റെ വേദനിക്കുന്ന കരച്ചിൽ ചെവിതുളച്ചു കയറും. ശത്രുക്കളെ പേടിപ്പിക്കാന്‍ അല്ലെങ്കിൽ മന്ത്രവാദമോ മറ്റോ, വിചിത്രവും തലയോട്ടി ആകൃതിയിലുള്ളതുമായ മരണ വിസിലുകളെക്കുറിച്ചാണ് പറയുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മെക്സിക്കോയിലെ ഒരു ആസ്ടെക് ക്ഷേത്രത്തിൽ നിന്നാണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്.
അവ കേവലം കളിപ്പാട്ടങ്ങളോ ആഭരണങ്ങളോ ആണെന്ന് കരുതി അവ പട്ടികപ്പെടുത്തി വെയർഹൗസുകളിൽ സൂക്ഷിച്ചു. വർഷങ്ങൾക്കുശേഷം, വിദഗ്ദ്ധർ കണ്ടെത്തിയത് ഇവ “മരണ വിസിലുകൾ” ആണെന്നാണ്, അത് മനുഷ്യന്റെ നിലവിളിയോട് സാമ്യമുള്ള തുളച്ചുകയറുന്ന ശബ്ദങ്ങളായിരുന്നു പുറുപ്പെടുവിച്ചത്, പുരാതന ആസ്ടെക്കുകൾ ചടങ്ങുകളിലോ യുദ്ധങ്ങളിലോ ശത്രുക്കളിൽ ഭയം വളർത്താൻ ഉപയോഗിച്ചിരിക്കാം.
ആസ്ടെക് ഡെത്ത് വിസിലുകൾ സാധാരണ ഉപകരണങ്ങളല്ല
തലയോട്ടി ആകൃതിയിലുള്ള, പൊള്ളയായ രണ്ട് വിസിലുകൾ 20 വർഷം മുമ്പ് കാറ്റ് ദേവനായ എഹെകാട്ടിന്റെ ക്ഷേത്രത്തിൽ ബലിയർപ്പിച്ച പുരുഷ അസ്ഥികൂടത്തിന്റെ കൈയിൽ കണ്ടെത്തി. വിസിലുകൾ ഊ തുമ്പോൾ,മനുഷ്യർ വേദനയോടെ അലറുന്ന ശബ്ദം മുഴങ്ങുന്നു.
Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...