സെമിത്തേരിയിലെ പ്രേതം- െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത

ബോർഡ് പിന്നിൽ വരത്തക്ക നിലയിൽ രാഘവേന്ദ്ര ലാപ്ടോപ് ക്യാമറ സെറ്റ് ചെയ്തു-സ്കൈപ്പ് കോൾ.പുറത്ത് ഒരു വാഹനം തിരിയുന്നത് രാഘവേന്ദ്ര കണ്ണാടിച്ചില്ലിലൂടെ കണ്ടു. കൈയ്യിൽ ഗ്ളൗസിട്ട് അയാൾ ഇറങ്ങിച്ചെന്നു.bകാർ നിർത്തി ജോർജ്ജ് പുറത്തേക്കിറങ്ങി. മുടിയും താടിയും വളർത്തി പ്രാകൃതരൂപമായിരുന്നു അയാൾ....

മീശയും താടിയും ചെയിൻ സ്മോക്കറെന്നപോലെ ചെമ്പിച്ചിരുന്നു.പുറത്തെ ലൈറ്റ് രാഘവേന്ദ്ര ഓഫ് ചെയ്തു..കാർ സമീപത്തെ ചെറിയ ഷെഡ്ഡിലിക്ക് ജോർജ് ഓടിച്ചു കയറ്റി.ഇരുവരും ചേർന്ന് കാറിന്റെ പിന്നിൽ നിന്ന് ഒരു പോളീത്തീൻ കവർ താങ്ങിയെടുത്തു....കയർകൊണ്ട് ആ കവർ വരിഞ്ഞ് മുറുക്കിയിരുന്നു.... . പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു സ്ത്രീയുടെ നഗ്ന മൃതദേഹം കിടന്നു....അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു..ഡോക്ടർ......ഉപകരണങ്ങൾ തിരിയുകയായിരുന്ന രാഘവേന്ദ്ര തിരിഞ്ഞുനോക്കി.ഐ വാണ്ട് ദാറ്റ് റിംഗ്!! ശവശരീരത്തിന്റെ കൈയ്യിൽ വിലയേറിയ ഒരു ഡയമണ്ട് റിംഗ് ധരിച്ചിരുന്നു.

ഡോക്ടർ മരവിച്ച വിരലിൽ പിടിച്ച് ഊരാൻ ശ്രമിച്ചു.... വിരലിൽ ഇറുക്കത്തിൽ അമർന്ന നിലയിലായിരുന്നു മോതിരം...വാസലിൻ ടിന്നെടുക്കാനായി പോയിട്ടുവന്ന ഡോക്ടർ കണ്ടത്..കൈപ്പത്തിയപ്പാടെ അറുത്തെടുത്ത് പൈശാചികമായി നോക്കി നിൽക്കുന്ന ജോർജ്ജിനെയാണ്.. ഡോക്ടർ...ക്ഷുഭിതനായി...അതൊന്നും കേൾക്കാതെ തന്റെ കൈയ്യിലെ ബാഗിൽ ആ കൈപ്പത്തിവച്ച് വാതിൽ തുറന്ന് ജോർജ്ജ് ഇറങ്ങി. കാർ പിന്നോട്ട് നിരങ്ങി പുറത്തേക്ക് പോകുന്നതാണ് പിന്തുടർന്നെത്തിയ ഡോക്ടർ കണ്ടത്. 

 ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന മുറി,,,,മേശയും കസേരയും ഒരു കട്ടിലും മാത്രമേ മുറിയിലുള്ളൂ...വസ്ത്രങ്ങളും ഒന്നുംതന്നെ മുറിയിലില്ല...ഭിത്തിയിൽ പക്ഷേ ഒരു ഫോട്ടോ..പനിനീർപൂവുപോലെ സുന്ദരിയായ പെൺകുട്ടി...വിവാഹവേഷത്തിൽ നിൽക്കുന്ന അവളുടെ മുന്നിൽ കരിഞ്ഞുപോയ ഒരു റോസ്.... 

Photo by Longxiang Qian from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...