‘പൊന്‍കിനാവേ.. നീ ഏന്തിനു മരിച്ചു?: എന്തിനു നീ അല​ഞ്ഞു തിരിയുന്നു ഒരു യക്ഷിയായി

 


പ്രണയവും വിരഹവും പ്രതികാരവും കാമവും –യക്ഷിക്കഥകളിലെ മാമൂലുകൾ. ഭയമെന്ന അടിസ്ഥാനത്തിനുമുകളിൽ നാം പണിതുയർത്തുന്ന കഥകളുടെ കോട്ടകളുടെ ജനാലകളാണി ഇവയെല്ലാം, ആരാണ് കാര്യവട്ടത്തെ ആ കുളത്തിനടുത്ത് അലഞ്ഞു തിരിയുന്ന ആ യക്ഷി.അക്വേഷ്യാ മരങ്ങള്‍ നിറഞ്ഞ കാടിനുള്ളിലെ പായൽ നിറഞ്ഞ കുളം, പകൽപോലും ആളുകൾ പോകാൻ ഭയപ്പെടുന്ന പ്രദേശം


ഹൈമവതിയക്ഷിയുടെ കഥ ഇങ്ങനെ– അരനൂറ്റാണ്ട് മുന്‍പ്. കാര്യവട്ടത്തിനടുത്തുള്ള ഒരു ഇല്ലത്തെ  സുന്ദരിയായ ബ്രാഹ്മണ യുവതിയായിരുന്നു ഹൈമവതി. കൗമാര പ്രായത്തിൽ  അവൾ പ്രണയിനിയായി. ആ കാടുകൾ അവരുടെ പ്രണയത്തിനു കുടപിടിച്ചു പല വട്ടം പൂത്തഅന്യജാതിക്കരനായ ആ യുവാവുമൊത്തുള്ള പ്രണയം അവരുടെ കുടുംബത്തിനു അംഗീകരിക്കാനായില്ല.ആ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. 


മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എന്നാൽ പ്രണയ പൂര്‍ത്തിയാകവാതെ , പ്രതികാരത്തോടെ മരിച്ച അവളുടെ ആത്മാവ് കാടുകളില്‍ ചുറ്റി തിരിഞ്ഞു . കാടിനുള്ളിൽ നിന്നും പൊട്ടിച്ചിരികളും കൊലുസിന്റെ ഒച്ചയും. ചിലപ്പോഴൊക്കെ അലർച്ചകളും കേൾക്കാം. നിരവധിപ്പേർ അവളെ കണ്ടു. രണ്ടാള്‍ പൊക്കത്തിലും തീജ്വാലയായും. വിചിത്രമായ രൂപങ്ങളിലും. 


രാത്രിയും സന്ധ്യക്കും അസമയങ്ങളിലും യക്ഷിയെക്കാണാനായി ചിലരവിടെ തങ്ങി എന്നാൽ പലർക്കും അവിടെ വച്ച് അപകടങ്ങളുണ്ടായത്രെ. അന്ധവിശ്വാസത്തില്‍നിന്നും ഹൈമവതിക്കുളത്തെ രക്ഷിച്ച്‌ ഒരു വിശ്രമ ഇടമായി മാറ്റാൻ ചർച്ചകളൊക്കെ നടന്നെങ്കിലും ഇപ്പോഴും കാടും പായലും പിടിച്ചു ആ കുളം ആരെയോ പ്രതീക്ഷിച്ചു വാ പിളർന്നു കിടക്കുന്നു...




Photo by Ryutaro Tsukata from Pexels

Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...