രക്തം വലിച്ചൂറ്റി കുടിച്ചു, എല്ലുകൾ ചവച്ചു തുപ്പിയ ആ യക്ഷി; കണ്ണുതുറന്നപ്പോൾ പനയുടെ മുകളിൽ
പാലപ്പൂമണവുമായി കരിമ്പന ചുവട്ടിൽ കാത്തിരിക്കുന്ന ലോകൈക സുന്ദരിമാർ. അവരുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാൽ രാവിലെ ശേഷിക്കുക മുടിയും നഖവും മാത്രം. എല്ലും മജ്ജയും ചവച്ചു തുപ്പുന്ന ഭീതിജനകമായ ഒരു യക്ഷിക്കഥ ഐതിഹ്യമാലയിൽനിന്നും–
മന്ത്രവാദത്തിനായി പേരുകേട്ട 6 കുടുംബങ്ങളിൽ ഒന്നായ കാലടി മനയിലെ ഭട്ടതിരിയും ഒരു നമ്പൂതിരിയും കൂടി പൂരം കാണാനായി പുറപ്പെട്ടു. നടന്നു നടന്നവരെത്തിയത് രക്തദാഹികളായ യക്ഷികളധിവസിക്കുന്ന ഒരു വന പ്രദേശത്ത്. അവർ അൽപ്പം ഭയത്തോടെ ഉഴറി നടന്നപ്പോൾ സുന്ദരികളായ രണ്ട് യുവതികൾ വരികയും ഈ സമയത്ത് ഇത് വഴി സഞ്ചരിക്കുന്നത് അപകടമാണെന്നും ഇന്നത്തെ രാത്രി തങ്ങളുടെ ഇല്ലത്തു താമസിക്കാം എന്നും യുവതികൾ അവരോട് പറഞ്ഞു.
ഭട്ടതിരിയും നമ്പൂതിരി യുവാവും സന്തോഷത്തോടെ ആ ക്ഷണം സ്വികരിച്ചു. മനയിലെത്തിയ ശേഷം വിവിധ മുറികളിൽ ഇവർക്ക് ഉറങ്ങുവാനുള്ള സൗകര്യം ചെയ്ത് കൊടുത്തു.നിത്യവും ദേവിമാഹാത്മ്യം പാരായണം ചെയ്യുന്ന ശീലമുള്ള വ്യക്തിയായിരുന്നു നമ്പൂതിരി.
വശ്യമായ മുഖ ഭാവത്തോടെ യക്ഷി മുറിയിലേക്കു കടന്നുവന്നു പക്ഷേ, അവൾക്കു അടുത്തേക്കു അടുക്കാനാവുന്നില്ല. േദവീമാഹാത്മ്യത്തിന്റെ മാഹാത്മ്യം മറികടക്കാനുള്ള ശക്തി യക്ഷിക്കില്ല. “പാരായണം കഴിഞ്ഞെങ്കിൽ ആ പുസ്തകം അങ്ങട്ട് നീക്കി വെയ്ക്കമായിരുന്നില്ലേ നമ്പൂതിരി” എന്നവൾ അൽപ്പം കാതര ശബ്ദത്തോടെ ചോദിച്ചു. അവളുടെ സംസാരത്തിൽപന്തികേട് തോന്നിയ നമ്പൂതിരി ആ പുസ്തകം ചേർത്തുവച്ചു. അവൾ കിടക്കയുടെ അരികിലേക്കു നീങ്ങി.
അടുത്ത മുറിയിൽനിന്നു ഞരക്കവും എല്ലുകൾ കടിച്ചുപൊട്ടിച്ചു മജ്ജ ഊറ്റിക്കുടിക്കുന്ന ശബ്ദവും. നമ്പൂതിരി ഭട്ടതിരിയെ ഉറക്കെ വിളിച്ചെങ്കിലും മറുപുറത്ത് നിന്നും ശബ്ദമൊന്നും വന്നതേയില്ല. ഭയം തോന്നിയ നമ്പൂതിരി ദേവിമാഹാത്മ്യം നെഞ്ചിനോട് ചേർത്ത് പിടിച്ചു.
വെളുപ്പിന് കണ്ണ് തുറന്ന നമ്പൂതിരിക്ക് അവിടെ ഒരു മന തന്നെ കാണാൻ സാധിച്ചില്ല. ഒരു കരിമ്പനയ്ക്ക് മുകളിൽ ആണ് താൻ ഉള്ളത് എന്ന് നമ്പൂതിരിക്ക് മനസിലായി. മനയുള്‍പ്പടെ മായാ വിദ്യയായിരുന്നെന്ന് നമ്പൂതിരിയ്ക്കു മനസിലായി. തന്റെ സുഹൃത്തായ ഭട്ടതിരിയെയും അന്വേഷിച്ച് അടുത്തുള്ള പനച്ചുവട്ടിൽ എത്തിയപ്പോൾ എല്ലിൻ കഷ്ണങ്ങളും മുടിയും മാത്രമാണ് കാണാൻ സാധിച്ചത്. വേഗം തന്നെ ഇല്ലത്ത് എത്തിയ നമ്പൂതിരി നടന്ന കാര്യങ്ങൾ എല്ലാം ഭട്ടതിരിയുടെ ഭാര്യയെ അറിയിച്ചു
ഗർഭിണിയായിരുന്ന ആ അന്തർജനം യഥാവിധി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഉപനയന ദിവസം തന്റെ അച്ഛനെപ്പറ്റി മകൻ ചോദിച്ചു. അമ്മ മകന് യക്ഷിയുടെ വിളയാട്ടം പറഞ്ഞുകൊടുത്തു. അച്ഛനെ ഇല്ലാതാക്കിയ യക്ഷിയോടുള്ള പക വളർന്നു. അവന്റെ ലക്ഷ്യം യക്ഷിയെ തളയ്ക്കലായി. സൂര്യ ദേവനില്‍ നിന്നാർജ്ജിച്ച ഉഗ്രവിധികളാൽ ആ യക്ഷിയെ ഹോമിക്കുകയും പിന്നീട് ദേവതാ ഭാവത്തിൽ കുടിയിരുത്തുകയും ചെയ്തു.
Photo by Veerendra from Pexels
പ്രേതകഥകൾ വായിക്കാൻ ദേ ഇവിടെ ക്ളിക്ക് ചെയ്യുക– Horror malayalam
Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...