പുളിക്കൽ തറവാട്ചിലെ നാഗയക്ഷിയമ്മ, ഒരു ക്ഷേത്രകഥ

ക്ഷേത്ര ഐതീഹ്യം ഇങ്ങനെ പുരാതനമായ ഒരു നായര്‍ തറവാട് പുളിക്കല്‍. സർവ പ്രതാപങ്ങളും നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തലമുറയിലെ ദമ്പതികള്‍ പാരമ്പര്യം നിലനിർത്താൻ കുട്ടികള്‍ ഇല്ലാതെ വിഷമിച്ചു. കാമാക്ഷി അമ്മ എന്ന ഗൃഹനാഥ പരശുരാമന്റെ ഒരു ആശ്രമം സ്ഥാപിക്കുകയും നാഗങ്ങളെ പൂജിക്കുകയും ചെയ്തു പോന്നു. അവിടെ എത്തുന്ന നാഗങ്ങളെ സ്വന്തം കുട്ടികളെപ്പോലെ താലോലിച്ചു. ഭക്ഷണവും ഇരിപ്പി‌ടവും നൽകി. സംപ്രീതരായ നാഗ ദൈവങ്ങള്‍ കാമാക്ഷിയമ്മയുടെ വയസ്സാന്‍കാലത്ത് ഒരു കുട്ടിയെ നല്‍കി. അമ്മിണി എന്നായിരുന്നു ആ കുട്ടിയുടെ പേര്.അമ്മിണിയും കാലക്രമേണ നാഗയക്ഷിയുടെ ഉപസകയാവുകയും ദേവീകടാക്ഷത്തില്‍ തങ്കമണി എന്ന കുട്ടി ജനിക്കുകയും ചെയ്തു. എന്നാല്‍ തങ്കമണികുട്ടിക്കാലത്ത് ഒരു സുവർണ നാഗത്തെ കണ്ടു. യാദൃശ്ചികമായി ആ സുവര്‍ണ നാഗത്തെ കൊലപ്പെടുത്തി. ഇതോടെ കുടുംബത്തിൽ അനർഥങ്ങൾ തുടങ്ങി. പശ്ചാത്താപ വിവശയായ തങ്കമണി അമ്മ നാഗങ്ങളോടു മാപ്പിരന്നു. യഥാവിഥി പൂജയും പ്രാർഥനയും തുടർന്നു. ക്ഷണ പ്രീതരായ നാഗങ്ങൾ മാപ്പു നൽകി. കുടുംബം വീണ്ടും ഐശ്യര്യപൂർണ്ണമായി. തുലാമാസത്തിലെ ആയില്ല്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം.ഈ ദിനത്തില്‍ ഗരുഡന്റേയും പരശുരാമന്റേയും സാന്നിധ്യം ക്ഷേത്രത്തിലുണ്ടെന്നാണ് വിശ്വാസം.പാലക്കാട്ടെ പ്രമുഖ നാഗക്ഷേത്രം കൂടിയാണ് പുളിക്കല്‍ നാഗയക്ഷികാവ് ഒരു ക്ഷേത്രത്തില്‍ തന്നെ നാഗരാജാവ്,നാഗയക്ഷി അമ്മ,സര്‍പ്പയക്ഷി അമ്മ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രമാണിത്. നാഗയക്ഷി അമ്മയുടെ സ്വയംഭൂ വിഗ്രഹമാണ് ഇവിടെ കുടികൊള്ളുന്നത്. മൂലസ്ഥാനമായ നാലുകെട്ടും തെക്കേതളത്തില്‍ കുടികൊള്ളുന്ന എട്ട് അടി ഉയരമുള്ള രൗദ്രഭാവത്തിലുളള ഭദ്രകാളി വിഗ്രഹവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വൈഷ്ണവ,ശൂദ്ര,ബ്രാഹ്മണ,ക്ഷത്രീയ എന്നിങ്ങനെ നാലു തരം നാഗങ്ങള്‍ക്കും പൂജയുളള ക്ഷേത്രം കൂടിയാണിത്. ഇവയെക്കെല്ലാം പ്രത്യേകം പ്രത്യേകം കാവുകളും ഉണ്ടിവിടെ. കാവുകളാലും കുളങ്ങളാലും ചുറ്റപ്പെട്ട ഈ ക്ഷേത്രത്തെ എല്ലാ അര്‍ഥത്തിലും സര്‍പ്പ കാവ് എന്നു തന്നെ വിളിക്കാം. പാലക്കാട് ഒലവക്കോട് തെക്കുമ്പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...