ഫിലിപ്പൈൻസിലെ പേടിപ്പെടുത്തുന്ന പ്രദേശങ്ങൾ–ഭാഗം 1– മാലിന്റെ തുരങ്കം–HAUNTED MALINTA TUNNEL
ഗൂഗിളിൽ ഫിലിപ്പൈൻസിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നായി മാലിന്ത ടണല്‍ കാണപ്പെടുന്നു. രണ്ടാം ലോക മഹായുദ്ദത്തിന്റെ ഓർമ്മകളും രക്തവും പേറുന്ന ഇരുണ്ട സ്ഥലം. കോറിജിഡെർ ദ്വിപിലെ തന്ത്ര പ്രധാനമായ സ്ഥലമായിരുന്നു മാലിന്ത ടണല്‍.
1922 മുതൽ പത്തുവർഷം കൊണ്ടാണ് ഇതു നിർമ്മിച്ചത്. നിരവധി ചെറിയ തുരങ്കങ്ങൾ അകത്തായിട്ടുണ്ട്. സൈനിക ആയുധ സംഭരണന കേന്ദ്രം, ബോംബ് ഷെൽട്ടർ എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു.
കോറെജിഡോർ ദ്വീപ് വീണ്ടെടുക്കാൻ അമേരിക്ക പോരാടിയപ്പോൾ, ജപ്പാനീസ് സൈന്യം വലിയ തോൽവി നേരിട്ടു.കീഴടങ്ങുന്നതിന് പകരം ജപ്പാനീസ് പട്ടാളക്കാർ തുരങ്കത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. 3000 ഓളം സൈനികർ മാലിന്ത ടണലിൽ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ചുവെന്ന് പറയപ്പെടുന്നു
ടണലിൽ ഏകരായി കടക്കുന്നവർക്ക് വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങളാണ് ഉണ്ടായത്. ഇരുണ്ട നിഴൽ രൂപങ്ങളും പട്ടാളക്കാരെയുമൊക്കെ കണ്ടവരുണ്ടത്രെ. ഇത്രയും രക്ഷ രൂക്ഷിതമായ ഒരു ഇടത്തു നെഗറ്റീവ് അനുഭവം ഉണ്ടായാൽ അതിശയിക്കാനില്ല.
മനിലയിൽ നിന്ന് കോറെജിഡോർ ദ്വീപിലേക്കുള്ള ക്രൂയിസിൽ മാത്രമേ മാലിന്റ ടണലിലേക്ക് പ്രവേശിക്കാൻ കഴിയൂ . ലൈറ്റ്, സൗണ്ട് ഷോയ്ക്കായി ഇത് ഓരോ ദിവസവും പൊതുജനങ്ങൾക്കായി തുറക്കുന്നു.
വിഷ്വൽ, ഓഡിയോ ഇഫക്റ്റുകൾ കോറെജിഡോർ ദ്വീപിന്റെ കഥ പറയുന്നു ഒപ്പം ദ്വീപിലെ യുദ്ധം എങ്ങനെയായിരുന്നുവെന്ന് സന്ദർശകരെ ബോധ്യപ്പെടുത്തും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...