മരങ്ങളിൽ ശരീരഭാഗങ്ങൾ അറ്റ് തൂങ്ങിക്കിടക്കുന്ന പാവകൾ, ഐലന്റ് ഓഫ് ഡോൾസ് എന്ന പ്രേത ദ്വീപ്
നിഗുഢമായ ചിരിയാടെ നിങ്ങളെ തുറിച്ചു നോക്കുന്ന പാവകൾ, പച്ച നിറത്തിലെ പായലുകൾ പൊതിഞ്ഞവ, ഒരു കണ്ണു നഷ്ടപ്പെട്ടവ. തിളക്കമേറിയ മിഴികൾ ചലിപ്പിക്കുന്നവ..നിങ്ങളുടെ സഞ്ചാര പഥങ്ങളെ തുറിച്ചു നോക്കി അവ അങ്ങനെ ഇളംകാറ്റിലാടി നിൽക്കും. ആരോരുമില്ലാത്ത ആമ്പൽക്കുളങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിൽ. ചിലരുടെയെങ്കിലും സ്വപ്നങ്ങളിൽ മാത്രം കടന്നു വരുന്ന ഒരനുഭവം ഇവിടെയുണ്ട്
മെക്‌സികോയിലെ ഐലന്റ് ഓഫ് ദി ഡോൾസ് എന്ന ദ്വീപ്, ഡോൺ ജൂലിയൻ സാന്റാന ബാരേരയുടെ ഉടമസ്ഥതയിലുള്ളതാണത്രെ ഐലന്റ് ഓഫ് ഡോൾസ്. പ്രേതകഥ എഴുത്തുകാരുടെ പ്രിയ സ്ഥലമാണിത്, നിരവധി ടെലിവിഷൻ പ്രോഗ്രാമുകളും ഇവിടെ ചിത്രീകരിച്ച് പണം വാരിയിട്ടുണ്ട്. ഈ ദ്വീപിനെക്കുറിച്ച് കഥ പ്രചരിപ്പിക്കുന്നവർക്ക് ഈ വിശ്വാസങ്ങളൊക്കെ നില നിൽക്കേണ്ടത് അത്യാവശ്യമാണ്.
ദ്വീപിലെ പാവകളുടെ പിന്നിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒരു കൊച്ചു പെണ്‍കുട്ടി മുങ്ങി മരിക്കുകയുണ്ടായി. അന്ന് അവിടെ താമസിച്ചിരുന്ന ജൂലിയന്‍ എന്ന ആള്‍ ദ്വീപിനരികെ പാവകള്‍ ഒഴുകി നടക്കുന്നത് കണ്ടു.
മരിച്ച കുട്ടിയുടെ പ്രേതം ആയിരിക്കും ഇതിന്റെ പിന്നില്‍ എന്ന് അയാള്‍ സംശയിച്ചു. ആ പ്രേതത്തില്‍ നിന്നും രക്ഷ നേടുവാനായി പാവകളെ അയാള്‍ എടുത്ത് ദ്വീപിലെ മരങ്ങളില്‍ തൂക്കിയിടുവാന്‍ തുടങ്ങി. 80 വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടി മരിച്ച അതേ സ്ഥലത്തു തന്നെ ഈ മനുഷ്യനും മുങ്ങിമരിച്ചുവെന്നും കഥ.
പാവകൾ ഇപ്പോഴും ദ്വീപിലുണ്ട്, ബോട്ടിൽ ഇവിടേക്കു പ്രവേശിക്കാം. ട്രാവൽ ചാനൽ ഷോ ഗോസ്റ്റ് അഡ്വഞ്ചറുകളിലും ആമസോൺ പ്രൈം ഷോ ലോറിലും ഈ ദ്വീപ് അവതരിപ്പിച്ചു.
നിലവില്‍ ഇവിടം ഒരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. ഈ ദ്വീപില്‍ വരുന്നവരെല്ലാം ഒരോ പാവകളുമായാണ് ഇവിടെ എത്തുന്നത്.
എംബാർകാഡെറോ ക്യൂമാൻകോയിൽ നിന്ന് ഒന്നര മണിക്കൂറാണ് പാവകളുടെ ദ്വീപിലേക്കുള്ള ദൂരം. ട്രാജിനെറ വഴിയാണ് ഏക ആക്സസ്. മിക്ക റോവറുകളും ആളുകളെ ദ്വീപിലേക്ക് കൊണ്ടുപോകാൻ തയ്യാറാണ്, എന്നാൽ അന്ധവിശ്വാസങ്ങൾ കാരണം നിരസിക്കുന്നവരുമുണ്ട്. ഏകദേശം ഒരു മണിക്കൂർ യാത്രയിൽ ഇക്കോളജിക്കൽ ഏരിയ, അജോലോട്ട് മ്യൂസിയം, അപറ്റ്‌ലാക്കോ കനാൽ, ടെഷുവിലോ ലഗൂൺ, ലോറോണ ദ്വീപ് എന്നിവ ഉൾപ്പെടുന്നു.
നൂറുകണക്കിന് പാവകൾക്ക് പുറമേ, ദ്വീപിനെക്കുറിച്ചും മുൻ ഉടമയെക്കുറിച്ചും പ്രാദേശിക പത്രങ്ങളിൽ നിന്നുള്ള ചില ലേഖനങ്ങളുള്ള ഒരു ചെറിയ മ്യൂസിയവും ദ്വീപിൽ അടങ്ങിയിരിക്കുന്നു. ഒരു സ്റ്റോറും മൂന്ന് മുറികളുമുണ്ട്, അതിലൊന്ന് കിടപ്പുമുറിയായി ഉപയോഗിച്ചതായി തോന്നുന്നു. ഈ മുറിയിൽ ജൂലിയൻ ശേഖരിച്ച ആദ്യത്തെ പാവയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാവയായ അഗസ്റ്റിനിറ്റയും ഉണ്ട്.സന്ദർശകരിൽ ചിലർ അത്ഭുതങ്ങൾക്കും അനുഗ്രഹങ്ങൾക്കും പകരമായി ഈ പാവയ്ക്കു ചുറ്റും വഴിപാടുകൾ നടത്തുന്നു
Photo by James Sutton from Pexels
m
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...