ഡോ. കോവൂരിന്റെ ഭാര്യയെ ആന മറുത പിടികൂടിയ കഥ– ബഷീർ പറയുമ്പോൾ


ജോൺസൺ ഐരൂരിന് ബഷീർ എഴുതിയ കത്തിലാണ് ആന മറുത കഥയുള്ളത്– ഡോ. കോവൂരും മിസിസ് കോവൂരുമായുള്ള ചർച്ചയാണതിലുള്ളത്–

ആന മറുതാ ഭയങ്കരി!.. ഡോക്ടർ കോവൂർ പറയുന്നു. എന്റെ ഭാര്യയെ ആന മറുത ചവച്ചു തിന്നാൻ പോയതാണ് ആ കഥ ഞാൻ പറയാം..

ഒന്നു ചുമ്മാതിരിക്കാമോയെന്ന് മിസ്സിസ് കോവൂർ പറഞ്ഞു. മിസ്സിസ് കോവൂർ പറഞ്ഞു. ഇനി ഇപ്പോ വയസ്സുകാലത്ത് ഒരു ആന മറുതാക്കഥ?

ഒരു ഘോര ഘോര രാത്രി– പേടിപ്പെടുത്തുന്ന ആ ആനമറുതാ സംഭവം ഡോക്ടർ കോവൂർ അവതരിപ്പിച്ചു. വെളിച്ചവും നിലാവുമില്ല. നക്ഷത്രങ്ങളുടെ വെളിച്ചം എന്നു പറയുന്ന നാട്ടുവെളിച്ചം മാത്രം.

ശ്രീലങ്കയിലെ ഏകാന്തമായ കാട്ടുവഴി. ടാറിട്ട റോഡു തന്നെ. കാടുകളുടെ നടുവിലൂടെയാണ് ഭാര്യയും ഭർത്താവും വരുന്നത്. ഉള്ളം കിടക്കുന്ന കാട്. ഒച്ചകൾ. ദൂരെ അങ്ങുമിങ്ങുമായി മങ്ങിയ വഴിവിളക്കുകൾ ഇരുളിനെ കുറച്ചുകൂടി ഭയാനമാക്കുകയാണ്. കൈയ്യിൽ തീപ്പെട്ടിപോലുമില്ല.

അങ്ങനെ പതുക്കെ വരുമ്പോൾ റോഡിൽ നേരേ മുമ്പിൽ ഘോര രൂപിയായ സാക്ഷാൽ ആന മറുത!. അയ്യോ എന്നു പേടിച്ചു നിലവളിക്കേണ്ടതാണ്. ആരും നിലവിളിച്ചില്ല. അത്ഭുത സ്തബ്ധരായി നോക്കി നിന്നു. കണ്ടില്ലേ? ഭാര്യ വളരെ പതുക്കെ മന്ത്രിച്ചു. മനസ്സിലായി ആനമറുതയാണ്, സാക്ഷാൽ ആനമറുത!, നമ്മളെ കൊന്നു ചോര കുടിക്കും. എന്നിട്ട് ചവച്ചു ചവച്ചു തിന്നുംഒ. വാ പതുക്കെ പിറകോട്ടു നടക്കാം.

"ഭവതി പതുക്കെപ്പതുക്കെ പിറകോട്ടു നടന്നോ. അങ്ങനെ പോയി രക്ഷപ്പെട്ടോ. ഞാൻ ചെന്നു നോക്കാൻ പോകുകയാണ്. ഈ നോട്ടമാണല്ലോ എന്റെ ജീവിതലക്ഷ്യം. കുട്ടിച്ചാത്തൻ, കരിഞ്ചാത്തൻ, ഒറ്റ മുലച്ചി മുതലായവരെ ഇന്റർവ്യൂ ചെയ്തിട്ടുള്ളവനാണല്ലോ ഞാൻ. സഖാവ് ആനമതാ സുന്ദരിയുമായി ഇന്റർവ്യൂ നടത്തണം. സുവർണാവസരമാണിത്. ഭവതി പൊക്കോ!.


ഞാൻ പറഞ്ഞില്ലെന്നു വേണ്ട. മിസിസ് കോവൂർ ഓർമപ്പെടുത്തി.


ചിരിക്കാനൊന്നുമില്ല. കേട്ടോ?' മിസ്സിസ് കോർ പതുക്കെപ്പറഞ്ഞു: “പേടി തോന്നുന്നില്ലേ?


“പേടി തോന്നുന്നുണ്ട്. എന്നാലും വാ നമുക്ക് അടുത്തുചെന്ന് നോക്കാം. ആനമറുതായെ കണ്ടു വണങ്ങി ഇന്റർവ്യൂ ചെയ്യാം.. ചെന്നു നോക്കിയപ്പോൾ ഒരു വാഹനം ഷീറ്റിനാൽ മൂടിയിട്ടിരിക്കുന്നു അതാണ് അവർക്ക് ആനമറുതയായി തോന്നിയത് 


കേരളത്തിലെ ഐതിഹ്യ കഥകളിലെ ഒരു കഥാപാത്രമാണ് ആനമറുത. ആനയുടെ രൂപത്തിലുള്ള ഒരു രക്തദാഹിയെന്ന് ചിലർ പറയുമ്പോൾ,ചില ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു ദേവതാ രൂപത്തിൽ ആരാധിക്കപ്പെടുന്ന മൂർത്തിയാണ് ആന മറുത.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...