ഒരു സ്ത്രീയുടെ തലയറുത്തിട്ട കിണർ, പ്രതികാര ദാഹിയായി ആരും കൊല

 ഐതിഹ്യമാലയിൽ നിന്നുള്ള  ഒരു ഏട് 


ഉത്തര  കേരളത്തിൽ  ലോകമലയനാർ ക്ഷേത്ര വഴിയിൽ ഒരു കിണർ ഉണ്ടായിരുന്നത്രെ . ആ കിണറിന്  'മാക്കം കിണർ' എന്നാണു പേരു പറഞ്ഞുവരുന്നത്. അസമയത്ത്  ആ കിണറ്റിൽ നോക്കീട്ടു  അവന്റെ നാവു പിടിച്ചു വലിച്ചറുത്തു ചോര കുടിച്ചതായി ഒരൈതിഹ്യമുണ്ട്. അതിനാൽ പേടിച്ചിട്ട് ആരും ആ കിണറ്റിൽ നോക്കാറില്ല,എന്താണ്  അതിനു  പിന്നിലെ  കഥ...

'കടത്തനാട്ട്' ദേശത്ത് 'കടാങ്കോട്' എന്നു പ്രസിദ്ധമായ ഒരു നായർഗൃഹം ഉണ്ടായിരുന്നു.ധനപുഷ്ടികൊണ്ടും ആഭിജാത്യം കൊണ്ടും സ്ഥാനമാനാദികൾ കൊണ്ടും സർവ്വമാന്യന്മാരായിരുന്നു.

ആ തറവാട്ടിൽ ഒരു കാലത്ത് ഒരു സ്ത്രീ മാത്രമായിത്തീർന്നു ആ സ്ത്രീക്ക് ഈശ്വരപ്രസാദത്താൽ പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ആ പുത്രിയുടെ പേര്  'മാക്കം' എന്നായിരുന്നു. മാക്കത്തിനു ഏകദേശം മൂന്നു വയസ്സു പ്രായമായപ്പോഴേക്കും അവളുടെ മാതാപിതാക്കന്മാർ ഇഹലോക  വാസം വെടിഞ്ഞു 

അവളുടെ സഹോദരന്മാർക്കു പന്ത്രണ്ടു പേരും  അത്യധികം  വളരെ സ്നേഹവും വാത്സല്യത്തോടെയും  അവളെ  യഥായോഗ്യം വളർത്തിക്കൊണ്ടുവന്നു. യഥാകാലം വിദ്യാഭ്യാസം ചെയ്യിച്ചതോടെ അവൾ വളരെ വിദുഷിയും സൽഗുണസമ്പന്നയുമായിത്തീർന്നു. മാക്കം കാലക്രമേണ കൗമാരകാലത്തെ വിട്ടു നവയൗവനദശയെ പ്രാപിച്ചു. സർവ്വാംഗസുന്ദരിയായിരുന്ന അവൾ.

മാക്കത്തിന്റെ സൗന്ദര്യം, സൗശീല്യം, വൈദുഷ്യം, വൈദഗ്ദ്ധ്യം, ഈശ്വരഭക്തി, നിഷ്കാപട്യം മുതലായ സർഗുണങ്ങളെക്കുറിച്ച് പുകഴ്ത്താത്തവരായി ആരും തന്നെ ഇല്ലെന്നായിത്തീർന്നു.മാക്കത്തിന്റെ സഹോദരന്മാർ പന്ത്രണ്ടുപേരും സുന്ദരിമാരായ ഓരോ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയും തറവാട്ടിൽ തന്നെ കൊണ്ടുവന്നു താമസിപ്പിച്ചു തുടങ്ങുകയും മാക്കത്തിനു സർവ്വപ്രകാരേണയും അനുരൂപനായ ഒരു ഭർത്താവ് ഉണ്ടായിത്തീരുകയും ചെയ്തു.

മാക്കം നല്ല പിടിപ്പും പഠിപ്പും  കാര്യവിവരവുമുള്ള കൂട്ടത്തിലായിരുന്നതിനാൽ അവളുടെ സഹോദരന്മാർ തറവാട്ടിലെ സകല വരവു ചെലവുകളുടെയും കണക്കുകൾ അവളെ ബോധ്യപ്പെടുത്തി വന്നിരുന്നു. എന മാത്രമല്ല മാക്കത്തിന്റെ സമ്മതംകൂടാതെ അവർ ഒരുകാശു പോലും ചെലവു ചെയ്യാറുമില്ലായിരുന്നു.


അതിനാൽ ആ പുരുഷന്മാരുടെ ഭാര്യമാർക്ക് മാക്കത്തോടു വളരെ അസൂയയായി. കടാങ്കോട്ടുതറവാട് വളരെ സമ്പന്നമായിരുന്നതിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ  വിചാരം....


തുടരും..........


Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection

Photo by Filipe Delgado from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...