സെമിത്തേരിയിലെ പ്രേതം- chapter 1

 


കൊന്നവൻ തൊടുമ്പോൾ‌ ശവശരീരം രക്തം ചൊരിയുന്നു. പാശ്ചാത്യ നാടുകളുടെ നാട്ടുവിശ്വാസമാണ്. അതേപോലെ കൊന്നവരോട് ശവശരീരം പ്രതികാരം ചെയ്യുമെന്ന വിശ്വാസം ചിലർക്കുണ്ട്. കുറച്ചുകാലം മുമ്പ് ഒരു െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത നാം വായിച്ചിരുന്നല്ലോ?, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് ഒന്നു നോക്കാം.


മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല-

ഡോക്ടർ രാഘവേന്ദ്രയുടെ സ്വകാര്യമുറിയിലെ ഭിത്തിയിൽ ഈ വാക്കുകളാണ് മനോഹരമായി എഴുതി വച്ചിരുന്നത്. കോടതിയിൽ രാഘവേന്ദ്ര പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളുടെയും സാംസ്കാരിക സദസ്സുകളുടെയും ചർച്ചകൾക്ക് വിധേയമായി....ഏതാനും ദിവസം മുമ്പാണ് ആ സംഭവങ്ങൾക്ക് തുടക്കം..അല്ലെങ്കിൽ പുറംലോകം അറിയാൻ കാരണമായ സംഭവത്തിന്റെ തുടക്കം....


ജെഎച്ച് റോഡിലൂടെ പോയിട്ടുള്ളവരെല്ലാം കാടുപിടിച്ച് കിടക്കുന്ന ഗോഡൗൺ കണ്ടിട്ടുണ്ടാവും. സംഭവങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അൽപ്പം നാടകീയമായിത്തന്നെയാണ് തുടക്കം.....പൊടിപ്പൊളിഞ്ഞ് വീഴാറായി ഭിത്തികൾ...നരിച്ചീറുകൾ പൊതിഞ്ഞ മേൽക്കൂര....പക്ഷിക്കാഷ്ഠം വീണ് നിറംകെട്ട ഒരു മുറിയിൽ വെറും നിലത്ത് ഒരാൾ കിടക്കുന്നു...ധരിച്ചിരിക്കുന്ന നിറം മങ്ങിയ ജാക്കറ്റിൽ പൊടിപടലങ്ങൾ...ഫോൺ മുരളുന്ന ശബ്ദം മുഴങ്ങി.


കിടന്നകിടപ്പിൽ തലയുയർത്താതെ അയാൾ ഫോൺ തപ്പി നോക്കി..കൈവീശിയപ്പോൾ ഒരു കുപ്പിയിൽ തട്ടി...ഫോണെടുത്തു ചെവിയോട് ചേർത്തു...തപ്പിതടഞ്ഞെണീറ്റു...വാഷ് ബേസിനടുത്തേക്ക് ചെന്നു...തിരിച്ചപ്പോൾ ചോര പോലെ വെള്ളമൊഴുകി...മുഖം കഴുകിയശേഷം..താഴെ കിടക്കുന്ന ബാഗുമെടുത്ത് അയാൾ മുറിയുടെ പുറക്കേക്ക് നടന്നു.....


നക്ഷത്രങ്ങള്‍ ഉദിച്ചു നിൽക്കുന്ന ആകാശം..ഒരില പോലും അനങ്ങുന്നില്ല. പൊടിപിടിച്ച ഒരു മൂടുപടം മാറ്റിയപ്പോൾ ..ഇരുട്ടിൽ‌ ഒരു വാഹനത്തിന്റെ വട്ടക്കണ്ണുകൾ തെളിഞ്ഞു. കയ്യിലെ സഞ്ചി പിൻഭാഗത്തി നിക്ഷേപിച്ച് അയാൾ വാഹനത്തിൽ കയറി സ്റ്റാർട്ട് ചെയ്തു....


..........................

പ്രധാനപാതയിൽനിന്നുംവിട്ട് ചെറിയ റോഡിലേക്ക് വാഹനം ഓടി....കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ വഴിയരികിലെ പ്രകാശം കുറഞ്ഞുവന്നു....രണ്ടായി പിരിയുന്ന വഴി. സെന്റ് മേരീസ് ദേവാലയമെന്നെഴുതിയ നീല ബോർഡ് ആടി നിൽക്കുന്നു. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ പള്ളിയുടെ മേലാപ്പ് തെളിഞ്ഞു...റോഡ് പള്ളിയുടെ പിന്നിലാണ് അവസാനിച്ചിരുന്നത്...വാഹനത്തിന്റെ ലൈറ്റ് കെടുത്തി. അയാൾ ആ റോഡിലേക്ക് ഇറക്കി...

പ്രധാനപാതയിൽനിന്നുംവിട്ട് ചെറിയ റോഡിലേക്ക് വാഹനം ഓടി....കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ വഴിയരികിലെ പ്രകാശം കുറഞ്ഞുവന്നു....രണ്ടായി പിരിയുന്ന വഴി. സെന്റ് മേരീസ് ദേവാലയമെന്നെഴുതിയ നീല ബോർഡ് ആടി നിൽക്കുന്നു. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ പള്ളിയുടെ മേലാപ്പ് തെളിഞ്ഞു...റോഡ് പള്ളിയുടെ പിന്നിലാണ് അവസാനിച്ചിരുന്നത്...വാഹനത്തിന്റെ ലൈറ്റ് കെടുത്തി. അയാൾ ആ റോഡിലേക്ക് ഇറക്കി....


....................................


ശ്മശാനത്തിലെ മതിൽ ചാടിക്കടന്ന് അയാൾ പോയി...മതിൽ ചാടുന്നതിനിടയിൽ കൈയ്യിലെ കൂന്താലി അയാൾ തോളിൽ തൂക്കി. ഇരുട്ടിലും കൂന്താലി അഗ്രം വെട്ടിത്തിളങ്ങി, അൽപ്പം കഴിഞ്ഞു അയാൾ തിരികെ ചാടി...ഭാരമേറിയ എന്തോ ഒന്ന് വലിച്ചു പൊക്കി,,,,താങ്ങിയെടുത്ത് കാറിന്റെ പിന്നിൽ നിക്ഷേപിച്ചു....

....................


മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല- ജെറാർഡ് മുള്ളർ

ഡോക്ടർ രാഘവേന്ദ്ര തന്റെ പിന്നിലെ ബോര്‍ഡ് തിരിച്ചിട്ടപ്പോൾ ഈ വാക്കുകൾ തെളിഞ്ഞു. ബോർഡ് പിന്നിൽ വരത്തക്ക നിലയിൽ രാഘവേന്ദ്ര ലാപ്ടോപ് ക്യാമറ സെറ്റ് ചെയ്തു...സ്കൈപ്പ് കോൾ....പുറത്ത് ഒരു വാഹനം തിരിയുന്നത് രാഘവേന്ദ്ര കണ്ണാടിച്ചില്ലിലൂടെ കണ്ടു. കൈയ്യിൽ ഗ്ളൗസിട്ട് അയാൾ ഇറങ്ങിച്ചെന്നു...


കാർ നിർത്തി ജോർജ്ജ് പുറത്തേക്കിറങ്ങി. മുടിയും താടിയും വളർത്തി പ്രാകൃതരൂപമായിരുന്നു അയാൾ....മീശയും താടിയും ചെയിൻ സ്മോക്കറെന്നപോലെ ചെമ്പിച്ചിരുന്നു...പുറത്തെ ലൈറ്റ് രാഘവേന്ദ്ര ഓഫ് ചെയ്തു..കാർ സമീപത്തെ ചെറിയ ഷെഡ്ഡിലിക്ക് ജോർജ് ഓടിച്ചു കയറ്റി....


ഇരുവരും ചേർന്ന് കാറിന്റെ പിന്നിൽ നിന്ന് ഒരു പോളീത്തീൻ കവർ താങ്ങിയെടുത്തു....കയർകൊണ്ട് ആ കവർ വരിഞ്ഞ് മുറുക്കിയിരുന്നു....

............


പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു സ്ത്രീയുടെ നഗ്ന മൃതദേഹം കിടന്നു....അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു..ഡോക്ടർ......ഉപകരണങ്ങൾ തിരിയുകയായിരുന്ന രാഘവേന്ദ്ര തിരിഞ്ഞുനോക്കി....ഐ വാണ്ട് ദാറ്റ് റിംഗ്.....ശവശരീരത്തിന്റെ കൈയ്യിൽ വിലയേറിയ ഒരു ഡയമണ്ട് റിംഗ് ധരിച്ചിരുന്നു...ഡോക്ടർ മരവിച്ച വിരലിൽ പിടിച്ച് ഊരാൻ ശ്രമിച്ചു....


വിരലിൽ ഇറുക്കത്തിൽ അമർന്ന നിലയിലായിരുന്നു മോതിരം...വാസലിൻ ടിന്നെടുക്കാനായി പോയിട്ടുവന്ന ഡോക്ടർ കണ്ടത്..കൈപ്പത്തിയപ്പാടെ അറുത്തെടുത്ത് പൈശാചികമായി നോക്കി നിൽക്കുന്ന ജോർജ്ജിനെയാണ്.. ഡോക്ടർ...ക്ഷുഭിതനായി...അതൊന്നും കേൾക്കാതെ തന്റെ കൈയ്യിലെ ബാഗിൽ ആ കൈപ്പത്തിവച്ച് വാതിൽ തുറന്ന് ജോർജ്ജ് ഇറങ്ങി. കാർ പിന്നോട്ട് നിരങ്ങി പുറത്തേക്ക് പോകുന്നതാണ് പിന്തുടർന്നെത്തിയ ഡോക്ടർ കണ്ടത്.


.................


ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന മുറി,,,,മേശയും കസേരയും ഒരു കട്ടിലും മാത്രമേ മുറിയിലുള്ളൂ...വസ്ത്രങ്ങളും ഒന്നുംതന്നെ മുറിയിലില്ല...ഭിത്തിയിൽ പക്ഷേ ഒരു ഫോട്ടോ..പനിനീർപൂവുപോലെ സുന്ദരിയായ പെൺകുട്ടി...വിവാഹവേഷത്തിൽ നിൽക്കുന്ന അവളുടെ മുന്നിൽ കരിഞ്ഞുപോയ ഒരു റോസ്....


മേശപ്പുറത്ത് കുപ്പിയും ഗ്ളാസും...ജനൽ പാതി തുറന്ന് കിടക്കുന്നു....ട്യൂബാകെ പൊടിപിടിച്ചും കറുത്തുമിരിക്കുന്നതിനാൽ ഇരുട്ട് പൂർണ്ണമായും മാറിയിട്ടില്ല....ജോർജ്ജ് തന്റെ മുന്നിലിരിക്കുന്ന വസ്തുവിലേക്ക് നോക്കി സ്വയം മറന്നിരിക്കുകയാണ്....ഒരു മെഴുകുതിരി സ്റ്റാന്‍ഡിൽ വച്ച് കത്തിച്ച് ആ കൈ പരിശോധിക്കുകയാണ്..മണിബന്ധത്തിനടുത്ത് എല്ല് തള്ളിയിരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കളിപ്പാട്ടം പോലെ എടുത്ത് കണ്ണിനടുത്ത്പിടിച്ചു നോക്കി....


കൈ തിരികെ മെഴുകുതിരിക്ക് മുന്നിൽ വച്ചശേഷം സൈഡിലേക്ക് തലതിരിച്ച് പുകയൂതിവിട്ടു.....മുറിയിലെ ട്യൂബ് മിന്നികെട്ടു....അതേസമയം ഭിത്തിയിൽ കൈ.യ്യുടെ നിഴവ്‍ പ്രത്യക്ഷപ്പെട്ടു...ഈ നിഴലിലേക്ക് ജോർജ്ജ് നോക്കി.....പതിയെ മെഴുകുതിരിനാളം ചലിച്ചു...നിഴൽ ഒന്നു ചലിച്ചു....


കൈപ്പത്തിയിലെ നിഴലിന്രെ വിരലുകൾ ഒന്നനങ്ങിയോ ജോർജ്ജ് അമ്പരന്നു നോക്കി. ഇല്ല...വീണ്ടും നിഴലിലേക്ക് നോക്കി....ചെറുകാറ്റ് ജനലിലൂടെ വന്നു..കൈകൾ അനങ്ങുന്നത് കണ്ട് ജോർജ്ജ് ഞെട്ടിത്തരിച്ചു.....മെഴുകുതിരുയുടെ സ്ഥാനം മാറ്റിയപ്പോൾ ഭിത്തിയിലെ നിഴലുകൾ അപ്രത്യക്ഷമായി......


ജോർജ്ജ് വീണ്ടും തല ചായ്്ച്ചു.. ആരോ താളം പിടിക്കുന്നശബ്ദം..ജോർജ്ജ് ഞെട്ടിയെണീറ്റു...കൈപ്പടം സ്ഥാനം മാറിയിരിക്കുന്നു....മേശയുടെ വലിപ്പ് തുറന്ന് അറപ്പോടെ അകത്തേക്കിട്ട് അടച്ചു......കുപ്പിയിൽ നിന്ന് ഒരിറക്ക് കുടിച്ച് കസേര പിന്നിലേക്ക് വലിച്ചിട്ട് ജോർജ്ജ് ഇരുന്നു...മേശയിലേക്ക് നോക്കി....മേശവലിപ്പ് പതിയെ തുറന്നുവോ?.


ജോർജ്ജ് ചുറ്റും നോക്കി...കാറിന്റെ കീ വലിച്ചെടുത്ത്...ചെറിയ ചങ്ങലയാൽ ബന്ധിച്ച കീ ചെയിൻ‌..ജോർജ്ജ് അതെടുത്തു മേശയുടെ താക്കോൽ കൊണ്ട് പൂട്ടി.....മേശയുടെ ഉള്ളിൽ നിന്ന് ശക്തമായി ആരോ തട്ടുന്നു.. പോക്കറ്റിൽ നിന്ന് കത്തിയെടുത്തു നിവർത്തി ജോർജ്ജ് മേശതുറന്നു....ഒരു എലിയിറങ്ങി പാഞ്ഞുപോയി.... കീയുടെ ചുവട്ടിലെ ചങ്ങല പൊട്ടിച്ച് കൈപ്പത്തി ചുറ്റിവരിഞ്ഞ് താക്കോലിട്ട് പൂട്ടിയശേഷം....ജോർജ്ജ് കസേരയിലിരുന്നു..പെറ്റ് ബോട്ടിലിലെ റം മോന്തിക്കുടിച്ചു....കസേരയിലേക്ക് ചാഞ്ഞ് ഇരുന്ന് ഉറങ്ങിയ ജോർജ്ജിന്റെ കൈകളിൽനിന്ന് സിഗാർ താഴേക്ക് പതിച്ചു...എരിഞ്ഞു.....പെട്ടെന്ന് മുറിക്കകത്തെ മെഴുകുതിരി അയഞ്ഞു...ശ്വാസം മുട്ടി പിടയുന്നു..എക്കിട്ടം......ഞരക്കം....പതിയെ അതും നിലച്ചു....നിശബ്ദത...


.പാൽ കൊടുക്കാൻ വന്ന പയ്യനാണ് ജനലിലൂടെ എത്തിനോക്കിയത്...നിലവിളിച്ചു കൊണ്ട് അവനോടി...കസേരയിൽ മരിച്ചുമരവിച്ച് ജോർജ്ജ് ഇരുന്നിരുന്നു..കടവായിലൂടെ ഒലിച്ചിറങ്ങിയ ചോര....കഴുത്തിലെ ചങ്ങലയിലൂടെ ഊർന്നുവീണിരുന്നു....


..........................

പത്ര റിപ്പോർട്ടുകൾ പുറത്തുവന്നാല്‍.... ഇനിയും തുടർന്നേക്കാം

പ്രേതകഥകൾ വായിക്കാൻ ദേ ഈ ആപ്പ് download


Photo by Mike from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...