ചതിയുടെ കഥ: ചങ്ങലയാൽ ബന്ധിക്കപ്പെട്ട് വയനാട് ചുരത്തിൽ കഴിയുന്ന കരിന്തണ്ടൻ, ഇവിടെ ഒന്നു തൊഴാതെ പോകാനാവില്ല



ലക്കിടിയിലെത്തുമ്പോള്‍ ഒരു മരവും അതിൽ ബന്ധിച്ചിരിക്കുന്ന ചങ്ങലയും കാണാം. ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച് ആ മരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന കരിന്തണ്ടന്റെ ആത്മാവിനെക്കുറിച്ചുള്ള കഥകൾ മുഴങ്ങുന്ന സ്ഥലമാണവിടം. ധീരതയുടെയും അതിനെ അടിച്ചമർത്തിയ ചതിയുടെയും ആ കഥ ഇങ്ങനെ.

ആദിവാസികൾക്കിടയിലുള്ള വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്.

ഓരോ ആദിവാസിക്കും കരിന്തണ്ടൻ ഒരു വീരനായകനാണ്. കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. പക്ഷേ മുന്നിൽ വഴി മുടക്കി നിൽക്കുന്ന ഗിരിശ്യംഗങ്ങൾ അവരെ അമ്പരപ്പിച്ചു.

ഒടുവിൽ കാടിന്രെ വഴികൾ കൈരേറ പോലെ അറിയാവുന്ന കരിന്തണ്ടനെ കണ്ടെത്തി. കരിന്തണ്ടൻ അവരെ വിശ്വസിച്ചു മലകയറി വഴി കാട്ടി  നൽകി. വഴി കണ്ടെത്തിയതോടെ തങ്ങൾക്ക് വഴി കാട്ടിയ കരിന്തണ്ടനെ അവർ വെടിവച്ചു കൊന്നത്രെ. ബ്രിട്ടീഷ് എഞ്ചിനീയർമാർക്ക് ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് ഐതിഹ്യം.


കരിന്തണ്ടന്റെ വള

പണിയസമുദായക്കാരുടെ നേതാവായിരുന്നു കരിന്തണ്ടൻ. കൈയ്യിൽ അധികാര ചിഹ്നമായി ഒരു വള ധരിച്ചിരുന്നു. മാന്ത്രിക വളയായിരുന്നുവെന്നു വാമൊഴി കഥകള്‌‍. ആവളയുള്ളതു കൊണ്ടു നേരിട്ടെതിർത്തു കൊല്ലാനായില്ലത്രെ. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴുംമാത്രം ഊരിവെക്കാറുള്ള ആ മാന്ത്രികവള  ശരീരത്തിൽ നിന്നകന്ന സമയം നോക്കി വെടിവച്ചുവെന്നു ഐതിഹ്യം.

പ്രതികാര ദാഹിയായ ആത്മാവ്

ആ വഴി പോകുന്ന വാഹനങ്ങൾ പലപ്പോഴും അഗൂധ ഗർത്തങ്ങളില്‌‍ നിന്നാണത്രെ തിരികെ കിട്ടിയത്. ചതിയാൽ മരണപ്പെട്ട കരിന്തണ്ടന്റെ ആത്മാവ് ആണു കാരണമെന്നായിരുന്നു പ്രശ്നത്തിൽ തെളിഞ്ഞത്.

ഒടുവില്‍  ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച് മരത്തില്‍ ബന്ധിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആ ചുരം വഴി പോകുന്നവർ അവിടെ വന്ദിച്ചു പണമിട്ടശേഷമാണത്രെ പോകുന്നത്.  കരിന്തണ്ടൻ തറയെന്ന് പ്രദേശങ്ങളിലുള്ളവർ‌ വിളിക്കുന്നു നല്ല കാര്യങ്ങൾക്കിറങ്ങുമ്പോൾ അനുഗ്രഹം തേടുന്നു.


Photo by Joey Kyber from Pexels



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...