തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ട്, കൈയ്യിൽ പഴയ ഒരു വിളക്കും..– ഡ്രാക്കുള ആറാം ഭാഗം–chapter-6
അതേ രീതിയിൽ നിശബ്ദനായി ഞാൻ നിന്നു, വേറെന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. സമയം പോയിക്കൊണ്ടിരുന്നു. സംശയവും പേടിയും എന്നെ ചൂഴ്ന്നു വന്നു. ഒരു വിദേശിക്കു സ്ഥലം വിൽപ്പനയ്ക്കായി നിയമ സഹായം നൽകാൻ പുറപ്പെട്ട സോളിസിറ്റർ ക്ളെർക്കിന്റെ ജീവിതത്തിൽ ഈ അനുഭവങ്ങളുണ്ടാകുമായിരിക്കുമോ?. സോളിസിറ്റർ ക്ളർക്ക് എന്നത് മീന ഇഷ്ടപ്പെട്ടിരുന്നില്ല. സോളിസിറ്റർ. എന്റെ പരീക്ഷ ജയിച്ചതായുള്ള അറിയിപ്പ് പുറപ്പെടും മുൻപ് ലഭിച്ചിരുന്നു.
ഞാനിപ്പോൾ ഒരു പൂർണ്ണമായ സോളിസിറ്ററാണ്. ഞാൻ കൈയ്യിൽ പിച്ചി ഉറങ്ങുവല്ലെന്നു പരിശോധിച്ചു നോക്കി. ഭീതി സ്വപ്നം പോലെ തോന്നി എല്ലാം. ആകെ ചെയ്യാനുള്ളത് കാത്തു നിൽക്കുകയെന്നുള്ളത് മാത്രമാണ്. ഞാൻ രാവിലെയാകാൻ കാത്തിരുന്നു.
ഒരു വലിയ കാലൊച്ച വാതിലിനു പിന്നിൽ മുഴങ്ങിക്കേട്ടു. ചങ്ങലയുടെ ശബ്ദം പിന്നിലായി മുഴങ്ങിക്കേട്ടു. നീങ്ങുന്ന ബോൾട്ടിന്റെ ശബ്ദം പിറകിലായി കേട്ടു. താക്കോൽ തിരിയുന്ന ശബ്ദവും മുഴങ്ങി, ആ കതക് പിന്നിലേക്കു തുറന്നു മാറി.
അവിടെ ഒരു വയോവൃദ്ധൻ നിന്നിരുന്നു. വെള്ള മീശയും ക്ളീൻ ഷേവ് ചെയ്ത താടിയും. തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ടയാൾ ധരിച്ചിരുന്നു. ഒരു പഴയ വിളക്ക് അയാൾ കൈകളിലേന്തിയിരുന്നു. ചിമ്മിനിയില്ലാത്ത ആ വിളക്ക് ആടിയുലഞ്ഞു കൊണ്ടിരുന്നു. നിഴലുകൾ ആ വാതിലിൽ ആടിക്കളിച്ചു.
സ്വാഗതം, സ്വതന്ത്രമായും പൂർണ്ണ മനസ്സോടെയും പ്രവേശിക്കാം. പുറത്തേക്കു വന്നു സ്വീകരിക്കാതെ അയാൾ പാറപോലെ നിന്നെങ്കിലും അയാൾ പിന്നീട് പുറത്തേക്കു നീങ്ങി കൈകൾ നീട്ടി. ആ കൈകൾ മരിച്ച ഒരാളുടെപോലെ തണുത്തുറഞ്ഞിരുന്നു, ആ കുതിരക്കാരന്റെ കൈകൾപോലെ ശക്തമായിരുന്നു ആ ഹസ്തദാനവും. ഒരു സംശയത്തോടെ അയാളോടു ഞാൻ ചോദിച്ചു...കൗണ്ട് ഡ്രാക്കുള...
ഒന്നാം ഭാഗം– കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 1- https://www.horrormalayalam.in/2021/04/dracula-malayalam-chapter-1.html
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...