Horror Movies- പ്രീസ്റ്റ്– മമ്മൂട്ടി– മലയാളം–The Priest

 കാര്‍മൻ ബനഡിക്ടെന്ന കത്തനാർ സ്റ്റൈല്‍ അച്ചൻ,  അമേയ ഗബ്രിയൽ, ജെസ്സീ ചെറിയാനെന്ന ടീച്ചർ ഇവരും മൂവരും തമ്മിലുള്ള കണ്ടുമുട്ടലുകളാണ് മെയ്ൻ പ്ളോട്ട്. 



കഥ തുടങ്ങുന്നത് ആലാട്ടു കുടുംബത്തിലെ ദുരൂഹ മരണങ്ങളെക്കുറിച്ചു ദിയ എന്ന പെണ്‍കുട്ടി(സാനിയ ഇയ്യപ്പൻ) ഫാദർ കാർമൻ ബനഡിക്ടിനോട് പറയുന്നിടത്താണ്. എലിസബത്ത് ആലട്ടെന്ന നിലവിലെ ആലാട്ടു കുടുംബാഗത്തെ  ഫാ. ബനഡിക്ട് കാണാൻ തീരുമാനിക്കുന്നു, പക്ഷേ ആ രാത്രി അവൾ കൊല്ലപ്പടുന്നു, ഏക സാക്ഷി , ഓർഫനേജിൽനിന്നു ഒളിച്ചു കടന്നെത്തിപ്പെട്ട അമേയ ഗബ്രിയൽ. ഫാ. ബനഡിക്ട് സേതുരാമയ്യർ സ്റ്റൈലിൽ തെളിവു കണ്ടെത്തുന്നു, ഒരു ത്രില്ലർ ആണെന്ന മൂഡിൽ പടം പോകുമ്പോൾ ആദ്യ ട്വിസ്റ്റ്– ദിയ എന്ന ആ പെണ്‍കുട്ടിയുടെ ആത്മാവാണ് ഫാദർ കാർമൻ ബനഡിക്ടിനോട്  മരണങ്ങളെക്കുറിച്ചു പറയുന്നത്–


എലിസബത്തിന്റെ കൊലപാതകത്തെക്കുറിച്ച് പൊലീസുമായി ഒരിക്കലും സഹകരിക്കാത്ത അമേയയെ ചുറ്റിപ്പറ്റിയുള്ള വിചിത്രമായ ഒരു പ്രഭാവലയമാണ് ബെനഡിക്റ്റ് കണ്ടെത്തുന്നത്. ജെസ്സി ചെറിയൻ എന്ന പുതിയ അധ്യാപിക സ്കൂളിൽ എത്തിയതോട അമേയയുടെ സ്വഭാവമാകെ മാറുന്നു. ജെസ്സി അമേയയെ കെയർ ചെയ്യുന്നു. ഫാ.  ബെനഡിക്ട് അമേയയുടെ പെരുമാറ്റം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം അമേയയുമായി ഇടപെടാൻ   ജെസിക്കു തന്റെ സഹായം ആവശ്യമാണെന്ന് ഫാദർ മുന്നറിയിപ്പ് നല്‍കുന്നു.


വേനൽ  അവധിക്കാലം എത്തി, ജെസിയുമായി 2 മാസത്തെ അവധിക്കാലം ചെലവഴിക്കാൻ  അനാഥാലയത്തിന്റെ  അനുമതി തേടാൻ അമേയ ജെസ്സിയെ പ്രേരിപ്പിക്കുന്നു. ഏതാനും ആഴ്ചകൾ ആനന്ദത്തോടെ കടന്നുപോകുന്നു. ജെസ്സിയുടെ പ്രതിശ്രുത ഭർത്താവ് സിദ്ധാർത്ഥ് കഥയിലേക്ക്  എത്തുന്നു.  സിദ്ധാർത്ഥിനെ കണ്ടപ്പോൾ അമേയയുടെ പെരുമാറ്റം മാറുന്നു; അവൾ ദേഷ്യപ്പെടുകയും  കൈകൊണ്ട് ഗ്ലാസ് തകർക്കുകയും ചെയ്യുന്നു, അവളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ജെസ്സിക്കു തോന്നുന്നു . പേടിച്ചരണ്ട ജെസ്സി പിതാവ് ബെനഡിക്റ്റിനെ ബന്ധപ്പെടുന്നു, അമേയയിൽ എലിസബത്തിന്റെ ആത്മാവുണ്ടെന്നു ഫാദർ പറയുന്നു. എന്നാൽ അത് എലിസബത്തിന്റെ ആത്മാവായിരുന്നില്ല, പിന്നെയോ...



കൂടുതൽ കഥാപാത്രങ്ങളും ഫ്ലാഷ്ബാക്ക് ഉൾപ്പടെയുള്ള കൂടുതൽ കഥാഗതികളും കൂടി എത്തുന്നതോടെ മഞ്ജു വാര്യരും ചിത്രത്തിലെത്തും. കൊലപാതകങ്ങളും തെറ്റിദ്ധാരണകളുമൊക്കെ കടന്നുവരും. പൂർണ്ണമായൊരു ഹൊറർ സീനിമയെന്നു പറയാനാവില്ലെങ്കിലും മികച്ച ഷോട്ടുകളും കളർ ഗ്രേഡങ്ങുമൊക്കെ ഗംഭീരമായി. ഇംഗ്ളീഷ് പ്രേത സിനികളിലെ എക്സോർസിസം ട്രിക്കുകള്‍ മലയാളത്തിലാദ്യം പരീക്ഷിച്ച സിനിമയാകും പ്രീസ്റ്റ്. കുരിശുകാണിച്ചും കളം വരച്ചും പ്രേതത്തെ ഒഴപ്പിക്കുന്നതു കണ്ടു ശീലമുള്ളതുകൊണ്ടു പെട്ടെന്നു അംഗീകരിക്കാൻ പ്രയാസം തോന്നു. കുറച്ചൊക്കെ പേടിച്ചു മമ്മൂട്ടിയുടെ വേറൊരു സ്റ്റൈൽ അഭിനയവും അമേയയുടെ മികച്ച പെർഫോമൻസും കാണാൻ പറ്റുന്ന ചിത്രമാണ് പ്രീസ്റ്റ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...