ലിസ സിനിമ-Lisa Malayalam-language horror film
മലയാളത്തിൽ പ്രേത സിനിമകളുടെ കണക്കെടുത്താൽ ലിസ എന്ന സിനിമയെ പരാമർശിക്കാതെ കടന്നു പോകാനാവില്ല . ബേബി എന്ന എ ജി ബേബി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു .
നാട്ടിൻ പുറത്തുകാരിയായ ലക്ഷ്മി (ഭവാനി ) ജോലികിട്ടി നഗരത്തിൽ എത്തുന്നതോടെ സിനിമ തുടങ്ങുന്നു. അവളുടെ മുറച്ചെറുക്കനും ഭാവി വരനുമാണ് മുരളി (നസീർ) .ലക്ഷ്മി നഗരത്തിലെ വിമെൻസ് ഹോസ്റ്റലിലെ പതിമൂന്നാം നമ്പർ മുറിയിൽ താമസമാവുന്നു.
അവളുടെ കൂട്ടുകാരിയായ കല (വിധു ബാല ) അവളുടെ കാമുകനും പോലീസ് ഉദ്യോഗസ്ഥനുമായ സുരേഷ് (ജയൻ ) .
പുതിയ ഹോസ്റ്റലിന്റെ ഉദ്ഘടനത്തോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികളിൽ നൃത്തം ചെയ്യാനിരുന്ന പെൺകുട്ടി ടൈഫോയ്ഡ് ബാധിച്ചു കിടപ്പിലാവുന്നു. പകരം ലക്ഷ്മിയോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുന്നെങ്കിലും തനിക്ക് വശമില്ലെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറുന്നു, അന്തർമുഖിയായ യുവതിയായിരുന്നു ലക്ഷ്മി .
ഒരു രാത്രി അവളുടെ മുറിയിൽ ചില വിചിത്ര സംഭവങ്ങളുണ്ടാകുന്നു .വെള്ള വസ്ത്രം ധരിച്ച സ്ത്രീ ഹോട്ടൽ റൂം കടന്നു ലിസയുടെ മുറിയിലേക്ക് പോവുന്നത് സെക്യൂരിറ്റി ഗോപാലൻ (പപ്പു )കാണുന്നു.ചോദിക്കുമ്പോൾ “ലിസ” എന്ന പേര് മുറിയുടെ വാതിലിൽ രക്തത്താൽ എഴുതപ്പെടുന്ന. ലക്ഷ്മി ആ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ലിസയുടെ പ്രേതം(സീമ ) അവളിലേക്ക് പ്രവേശിക്കുന്നു.
പിറ്റേന്ന് മുതൽ ലക്ഷ്മിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. മോഡേൺ ഡ്രസ്സ് ധരിച്ചു എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന അവളിലെ മാറ്റം കലയെ അത്ഭുതപ്പെടുത്തുന്നു. കാരണം എലിസബത്ത് എന്ന ലിസയെ കലയ്ക്ക് അറിയാമായിരുന്നു . അവളുടെ പെരുമാറ്റത്തിൽ എലിസബത്തഇന്റെ പ്രേത്യേകതകൾ കലയ്ക്ക് മനസ്സിലാവുന്നു .
ഉദ്‌ഘാടനത്തിന് ലക്ഷ്മി നൃത്തം ചെയ്യുന്നതോടെ കലയുടെ സംശയം കൂടുന്നു. ലിസയുടെ കാമുകനും നൃത്തം പരിശീലിപ്പിച്ച ജോണിയുമായി (രവി കുമാർ ) ലക്ഷ്മി അടുക്കാൻ ശ്രമിക്കുന്നു.
അവളുടെ അകൽച്ച മുരളിയെ വേദനിപ്പിക്കുന്നു. അവധിക്ക് നാട്ടിലെത്തുന്ന ലക്ഷമി വീട്ടിലും അപരിചിതയാവുന്നു. ഇതിനിടയിൽ ഹോസ്റ്റൽ മുൻ വാർഡൻ കൊല്ലപ്പെടുന്നു. ഒപ്പം ലക്ഷ്മിയുടെ ഓഫീസിൽ എത്തുന്നു ജോസഫ് ചാക്കോയും കൊല്ലപ്പെടുന്നു.
രണ്ടു സ്ഥലത്തു നിന്നും ലക്ഷ്മിയാണ് കൊലപാതകി എന്ന് തെളിവ് ലഭിക്കുമ്പോൾ ലിസ എന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ ചുരുളുകൾ അഴിയുന്നു.. നിരവധി അസാധാരണ സംഭവങ്ങൾക്കു ശേഷം വില്ലൻമആരെ തകർത്തു കഥ ശുഭ പര്യവസായിയാകുന്നു . 1987 ൽ ചിത്രത്തിന്റെ സികവൽ ഇറങ്ങി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...