കറുത്ത കോട്ടിട്ട സായ്​വിന്റെ പ്രേതം അലഞ്ഞു തിരിയുന്ന ഡ്രാക്കുള കോട്ട, നമ്മുടെ നാട്ടിലെ മണ്ടവെട്ടിക്കോവിൽ: കഥകളിങ്ങനെ- Lodge heather


 

വെള്ളക്കാരുടെ ഒട്ടേറെ ശവകുടീരങ്ങൾ.  വിദേശ രാജ്യങ്ങളിലെ കാലാവസ്ഥ.  പുകയുന്ന ചുരുട്ടും പിടിച്ചു സായ്പ്പൻമാർ വിഹരിച്ച സ്ഥലങ്ങൾ. പ്രേതകഥകൾ‌ പ്രചരിക്കാന്‍ എല്ലാം ഒത്തുചേർന്ന അന്തരീക്ഷം. ബ്രിട്ടീഷ് കാലഘട്ടത്തിൽ മൂന്നാറിൽ നിർമ്മിക്കപ്പെട്ട കെട്ടിടമാണ് ലോഡ്ജ് ഹെദർ നമ്പർ 928.ഇപ്പോൾ കെഡിഎച്ച്പിയുടെ അധീനതയിലാണ് ഈ പഴയ കെട്ടിടം. പഴയ മൂന്നാറിന് സമീപത്തായാണ് ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി. സ്ഥിതി ചെയ്യുന്നത്. പഴയ മൂന്നാറില്‍ നിന്നും ചൊക്കനാട്ടിലേക്കുള്ള വഴിയിലാണ് ഈ കെട്ടിടം. 

വാതിലിനു സമീപം ആനയുടെയും ഡിവൈഡറും പ്രൊട്ടാക്ടറിന്റെയുമൊക്കെ ചിഹ്നം ഇതൊക്കെ പല പല ഓൺലൈൻ സൈറ്റുകളിൽ ഭീകര കഥകളായി നിറം പിടിപ്പിച്ചാണ് എഴുതി പിടിപ്പിച്ചത്. കറുത്ത കോട്ടിട്ട സായ്​വിന്റെ പ്രേതം അലഞ്ഞു തിരിയുന്ന ഡ്രാക്കുള കോട്ട, സായ്പൻമാർ തലവെട്ടി ആളുകളെ കൊന്നിരുന്ന സ്ഥലം എന്നിങ്ങനെയാണ് കഥകൾ ഇറങ്ങിയത്. എന്താണ് .യാഥാര്‍ഥ്യം


ഇത് ഒരു മേസണറി ലോഡ്ജ്

പുരാതനമായ ഒരു ആഗോളസാഹോദര്യമാണ് ഫ്രീമേസണ്മാർ. മൂന്നാറിലെത്തിയ സായ്പ്പൻമാരിൽ പലരും മേസൺ സമൂഹത്തിൽ അംഗങ്ങളായിരുന്നു. ലോകമെമ്പാടുമായി 60 ലക്ഷത്തോളം അംഗസംഖ്യയുള്ളതായി കണക്കാക്കപ്പെടുന്ന പ്രസ്ഥാനമാണിത്. ലോഡ്ജുകൾ എന്ന പ്രാദേശിക ഘടകങ്ങള്‍ ഉണ്ടാവും. 


ഇന്ത്യയിൽ

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഫ്രീമേസൺ ലോഡ്ജുകൾ പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ തുടങ്ങി. ഇന്ത്യയിലെ ആദ്യ ഫ്രീമേസൺ ലോഡ്ജ് 1730-ൽ കൽക്കത്തയിൽ തുടങ്ങി. 1806 ൽ കേരളത്തിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു.

നാടുനീങ്ങിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയും ഒരു മേസൺ ആയിരുന്നു. 

ഡിസ്ട്രിക് ഗ്രാൻഡ് ലോഡ്‍ജിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ലോഡ്ജുകളിൽ ഒന്നാണ് മൂന്നാറിലെ ലോഡ്ജ് ഹെദറും. തിരുവനന്തപുരത്തും പാലക്കാടുംമൊക്കെ ഫ്രീ മേസൺ ഹാളുകളുണ്ട്.  മട്ടവും കോമ്പസും ചേർന്ന ഫ്രീമേസൺ സമൂഹത്തിന്റെ പ്രതീകമാണ് അവിടെ ഭിത്തിയിലുള്ള ചിഹ്നം.


മേസണികരഹസ്യങ്ങൾ' 

ലോകവ്യവസ്ഥയെ തന്നെയും തകിടം മറിക്കാൻ ഒരു നിഗൂഢപദ്ധതിയനുസരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മ  എന്നൊക്കെയാണ് നോവലുകളും സിനിമകളുടെയും കഥകൾ, എന്നാൽ  മസോണികതയുടെ വിശുദ്ധരഹസ്യങ്ങൾ സൂക്ഷിക്കുന്നെങ്കിലും അവർക്ക് രഹസ്യപദ്ധതികളൊന്നുമില്ലെന്നാണ് അവരുടെ വിശദീകരണം


തലയോട്


പണ്ടുകാലത്ത് തലയോടും അസ്ഥിയും മേസണിക് ലോഡ്ജുകളിലെ ചേംബർ ഓഫ് റിഫ്ളെക്ഷനില്‍ സൂക്ഷിക്കാറുണ്ടായിരുന്നു, ഈ തലയോടു കണ്ട ആരോ ആവണം. തലവെട്ടുന്ന സ്ഥലമാണിതെന്ന കഥ ഉണ്ടാക്കിയത്. 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...