ആരാണ് ബ്ളാക്ക് മാൻ?, ഇതുവരെ പിടിച്ചവർ അപ്പോൾ
കേരളത്തിൽ ഏതു മൂലയിലെയും ആളുകവെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാനനുവദിക്കാതെ പേടിപ്പിച്ച ഒരു പേര്– ബ്ളാക്ക്മാൻ. മിക്കവാറും ഗ്രാമങ്ങളിൽ ബ്ളാക്ക്മാൻ ബാധയുണ്ടായി. വാതിലിൽ തട്ടി വിളിക്കുക, കറുത്ത വസ്ത്രം, തിളങ്ങുന്ന കണ്ണുകൾ, കൊമ്പുകൾ?, കൂർത്ത പല്ല്.. പറക്കും!..എന്റമ്മോ..എന്തൊക്കെ കഥകൾ. ലോക്കൽ കള്ളൻമാർ ഈ ബ്ളാക്ക്മാനെ മുതലെടുത്തു. പലരെയും പിടികൂടി. ഹെൽബോയ് സിനിമ സൈ്റ്റൈൽ മുഖംമൂടി വച്ചവനേയും തിളങ്ങുന്ന കോൺടാക്ട് ലെൻസ് വച്ചവനെയുമൊക്കെ അകത്താക്കി. പക്ഷേ പലയിടത്തും പിന്നെയും ബ്ളാക്ക്മാൻ പ്രത്യക്ഷപ്പെട്ടു.
Blackman is a name that frightens people in every corner of Kerala without even letting them go out to urinate. Blackman was found in most villages. Knocking on the door, black clothes, glowing eyes, horns ?, sharp teeth .. flying! Local thieves took advantage of this blackman. Many were arrested. Hellboy movie style: masked man wearing shiny contact lens. But Blackman reappeared in many places.
Blackman may be like the alien sightings in foreign countries. Any shadow that turns dark in the fame gained through the media became Blackman's chariot. In any case, the person who started and named the story, the real Blackman, is now making up another story.
വിദേശ രാജ്യങ്ങളിലെ ഏലിയൻ സൈറ്റിങ്സ് പോലെയാവാം ബ്ളാക്മാനും. മാധ്യമങ്ങളിലൂടെ കിട്ടിയ പ്രശസ്തിയിൽ ഇരുട്ടിൽ മാറുന്ന ഏതു നിഴലും ബ്ളാക്ക്മാന്റെ തേരോട്ടമായി. ഏതായാലും ആ കഥയ്ക്കു തുടക്കമിട്ടതും പേരിട്ടതുമായ ആൾ യഥാർത ബളാക്ക്മാൻ ഇപ്പോൾ മറ്റൊരു കഥ ചമയ്ക്കുകയാകും.
ചില സംഭവങ്ങൾ- Some events
കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതിപടര്‍ത്തിയ തലശ്ശേരി സ്വദേശിയെ കസബ പൊലീസ് പൊക്കി.
Kasaba police have picked up a Thalassery resident who terrorized blackmen in various parts of Kozhikode city.
ജനൽചില്ല് തകർത്ത് സ്ത്രീകളുള്ള വീടുകളിൽ നഗ്നത പ്രദർശിപ്പിക്കുന്നതായിരുന്നു ഇഷ്ടവിനോദം
Her favorite pastime was smashing windows and displaying nudity in homes
2020ലും ബ്ളാക് മാൻ
ബ്ളാക് മാനെ പിടികൂടാനെന്ന പേരിൽ രാത്രി സംഘടിച്ച 5 പേരെ പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം പൊലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ മേയിലാണ്.
ഒറ്റയ്ക്ക് കഴിഞ്ഞ യുവാവിനെ നാട്ടുകാർ പൊക്കി
കറുത്ത ഓവർകോട്ടും മുഖംമൂടിയുമായി ബ്ളാക് മാൻ പിടിയിലായെന്ന് വാർത്ത വന്നത് കോട്ടുളിയിൽ നിന്നാണ്, വീട്ടുകാരുമായി പിണങ്ങി വാടക വീട്ടിൽ കഴിഞ്ഞ യുവാവിനെയാണ് നാട്ടുകാർ പൊക്കിയത്. സത്യം ആർക്കറിയാം
ഓടനാവട്ടം വാപ്പാലയിൽ ദമ്പതികൾ താമസിക്കുന്ന വീട്ടിനുനേരെ ദിവസങ്ങളായി ബ്ലാക്ക്മാൻ ആക്രമണം രൂക്ഷമായി. രാത്രിയായാൽ വീടിനുനേരെ കല്ലേറും കറുത്ത വസ്ത്രം ധരിച്ചവർ നടന്നുപോകുന്നത് കാണുന്നതും പതിവായതോടെ പൊലീസും നാട്ടുകാരും സംഘടിച്ചു.
എയർഹോളിലൂടെ കല്ലും മണ്ണും വാരി വീടിനുള്ളിലേക്ക് ഇടാറുമുണ്ട്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ബ്ലാക്ക്മാനെ പിടികൂടാൻ വേണ്ടി വീട്ടുപരിസരത്ത് ആളു കൂടിയപ്പോൾ അവർക്കുനേരെയും കല്ലേറ് ഉണ്ടായി.
മനോനിലതെറ്റി അലഞ്ഞുതിരിഞ്ഞയാൾക്കും മർദ്ദനം
മനോനിലതെറ്റി അലഞ്ഞുതിരിഞ്ഞു നടന്ന മദ്ധ്യ വയസ്‌ക്കനെ ബ്‌ളാക്ക്മാന്‍ എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവമുണ്ടായത് നെടുമങ്ങാടാണ്. യഥാർഥത്തിൽ ആരാണ് ബ്ളാക്ക്മാൻ. നിങ്ങളുടെ നാട്ടിലെ അനുഭവങ്ങൾ അയക്കാം– foodgadgettravel@gmail.com
Blackman in 2020
Police arrested five people last May under the Outbreak of Disease Ordinance, which was organized at night to catch Black Man.
The locals picked up the young man who was alone
The news came from Kottuli that a black deer with a black overcoat and a mask had been caught. Who knows the truth
The Blackman attack on the couple's house in Odanavattam Vappala has intensified for days. At night, police and locals routinely saw people dressed in stones and black walking towards the house.
Stones and mud are thrown through the airhole and pushed into the house. They were also stoned when a mob led by a ward member gathered around the house to catch Blackman.
Torture for the mentally disturbed wanderer
The incident took place in Nedumangad when a middle-aged man was mistaken for a black man and beaten up by the locals. Who exactly is Blackman. Send experiences of your homeland - foodgadgettravel@gmail.com
Photo by Sebastiaan Stam from Pexels

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...