ഹീൽസ്– അധ്യായം– 1



വീർ സവർക്കർ എയർപോർട്ട്,  ആകാശത്ത് മേഘങ്ങൾ ഘനീഭവിച്ചു നിന്നു.   കാറ്റ് ചീറിയടിച്ചു കൊണ്ടിരിക്കുന്നു.  7 മണിയായപ്പോൾത്തന്നെ കനത്ത അന്ധകാരത്തിലാണ് പ്രദേശം.  സൈക്ളോൺ മുന്നറിയിപ്പിനെത്തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുന്നു. ലാന്‍ഡ് ചെയ്ത വിമാനങ്ങള്‍ ഏപ്രണില്‍ നിശ്ചിത അകലങ്ങളിൽ കിടക്കുന്നു.

 എയർ ട്രാഫിക് കൺ‌ട്രോളിൽ ജെഫ് അലസമായി ഇരുന്നു.ലേയ്സ് പാക്കറ്റുകള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.  പെട്ടെന്നാണ് മോണിറ്ററിംഗ് യൂണിറ്റിൽ ഒരു പ്രകാശം  പ്രത്യക്ഷപ്പെട്ടത്.. അവ്യക്തമായ മുരളലുകൾ.. പെട്ടെന്ന് സ്പീക്കറിൽ ഒരു സഹായ വിളി ഉയർന്നു...മേയ് ഡേ..മേയ് ഡേ....


റൺവേയിലേക്ക്  വിമാനം ക്രാഷ് ലാൻഡ് ചെയ്തു..റൺവേയിൽ തീപ്പൊരി ചിതറി വശത്തേക്ക് വിമാനം തെന്നി മാറി.നിന്നു...ആംബുലൻസും ഫയർ ഫൈറ്റിങ് വാഹനവും ആ വിമാനത്തിനടുത്തേക്ക് കുതിച്ചു....മിനിറ്റുകൾക്കുള്ളിൽ ഒരു ആംബുലൻസ് എയർപോർട്ടിൽ നിന്നിറങ്ങി സൈനികാശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.. പിറ്റേന്നത്തെ പത്രത്തിൽ പ്രധാന വാർത്തയായിരുന്നത്. എയർപോർട്ടിൽ‌ ക്രാഷ് ലാന്‍ഡ് ചെയ്ത വിമാനം.


അതേസമയം ആശുപത്രിയിൽ തിരക്കിട്ട ഒരു സർജറി നടക്കുകയായിരുന്നു. ഡോ. ജോബ് മൈക്കിളിന്റെ കഴുത്തിൽ ഉള്ള മുറിവിൽ നിന്നു കോട്ടണ്‍ മാറ്റിയ ശേഷം അവിടം പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു, ആരോ കടിച്ചെടുത്തുപോലൊരു മുറിവ്.  പ്രധാന ഞരമ്പുകളിലേക്കു മുറിവെത്തിയില്ലെന്നു കണ്ടപ്പോൾ ചീഫ് സർജൻ ബെഞ്ചമിൻ ഡിസൂസ. തംപ്സ് ചിഹ്നം കാണിച്ചു. 

പിന്നിടു അവർ വയറിന്റെ ഭാഗം പരിശോധിച്ചു. അവിടെ ഒരു വസ്തു മുൻവശത്തുകൂടി തുളച്ച് പിൻഭാഗം വഴി പുറത്തുവന്നിരുന്നു. ലൈറ്റ് താഴേക്കു താത്തി ഡോക്ടർ ആ ലോഹ ഉപകരണത്തിന്റെ  പിന്നാക്കവും മുന്നോക്കവുമുള്ള മുനകൾ പരിശോധിച്ചു. വലിച്ചെടുക്കുമ്പോൾ ഇരട്ടി മുറിവുണ്ടാകുന്ന തരം, അരമുള്ള ആയുധം. 

തുടരും...

Photo by Stefan Stefancik from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...