ഭൂമിക - Aishwarya Rajesh’s ‘Bhoomika’
ഭൂമിക - Aishwarya Rajesh’s ‘Bhoomika’ , Directed by Rathindran Prasad
മന്ത്രി തലത്തിലിടപെട്ട ഒരു നിർമാണ പദ്ധതിയുടെ ഭാഗമായി ഭാര്യയും മകനെയും, പെങ്ങളെയും, പിന്നെ സുഹൃത്തായ ആർക്കിടെക്ടിനെയും കൂട്ടി കൊണ്ട് കാടിനു നടുവിലെ കൊളോണിയൽ ബംഗ്ലാവിൽ എത്തുന്ന നായകൻ. അവിടെ വച്ച് അവർക്കു മരിച്ചു പോയ , ഒരു സുഹൃത്തിന്റെ മൊബൈൽ നമ്പറിൽ നിന്നും മെസ്സെജുകൾ വരുന്നു.
അതിനു പിന്നിലെ രഹസ്യം എന്താണ് എന്നുള്ള അന്വേഷണം ആണ് ചിത്രത്തിന്റെ ഇതിവൃത്തം, എന്താണ് അവർ വന്ന സ്ഥലത്തെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹത എന്നതാണ് ഇതിവൃത്തം.
ആദ്യ ഘട്ടത്തിൽ സ്ഥിരം പ്രേതസിനിമകളിലെ ടെക്നിക്കുകളും ഒരാവശ്യവുമില്ലാതെ ഇരുട്ടത്തിറങ്ങിപ്പോകുന്ന ഏറ്റവും പേടിയുള്ള പെൺകുട്ടിയുമൊക്കെയായി ലോജിക്കില്ലായ്മകളും അതേപോലെ സാഹചര്യത്തിനു ചേരാത്ത റിയാക്ഷനുകളുമൊക്കെ ചിത്രത്തിന്റെ രസം കളഞ്ഞു.
ആദ്യ പകുതിക്ക് ശേഷം ഫ്ലാഷ്ബാക്കിലേക്ക് കടക്കുന്നതോടുകൂടി ചിത്രം കൂടുതൽ ഇൻ്ററസ്റ്റിംങായി മാറി പക്ഷേ ഒരാവശ്യവുമില്ലെന്നു തോന്നുന്ന ചില കഥാപാത്രങ്ങളും സംസാരവും ചിത്രത്തിന്റെ കൺസെപ്റ്റിനു ഭീഷണിയായി.
പ്രകൃതി സ്നേഹിയായ പ്രേതവും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന വാച്ച്മാനുമൊക്കെ മിസ് കാസ്റ്റിങ് ആയി,. ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത് അവന്തികയാണ് . ഓട്ടിസം ബാധിച്ച കുട്ടിയായി ഭേദപ്പെട്ട അഭിനയം..
.ഭീതിയുടെയും പ്രതികാരത്തിന്റെയും പതിവ് കഥ അവതരിപ്പിക്കുന്നതിനുപകരം, പ്രകൃതി സ്വയം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു കഥയായി ഭൂമിക അവതരിപ്പിച്ചു. പക്ഷേ ഈ സന്ദേശം ആൾക്കാരിലേക്കു എത്തിക്കാൻ സംവിധാനത്തിനു കഴിഞ്ഞില്ല.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...