ചെന്തരുണി മലയിലെ കോഴിപ്പൂവൻ- വനസ്മരണകളിലെ ഒരു ഏട്

 1959ൽ പുറത്തിറങ്ങിയ എൻ പരമേശ്വരന്റെ വനസ്മരണകളിലെ ഒരു ഏട്


തിരുവിതാകൂറിലെ ഘോരവനങ്ങളിൽ സർവ പ്രധാനമായ ഒന്നാണ ചെന്തരുണി വാലി. ഒരു വശം അതിഭയങ്കരവും അതിമനോഞ്ജവുമനാണ് . ഈ ഭൂമണ്ഡലത്തിൽ മറ്റൊരിടത്തും കണ്ടെത്തുവാൻ സാധ്യമല്ലാത്ത അപൂർവജാതി പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഇവിടെ ഉണ്ട്.

വനംഡിപ്പാർട്ടുമെന്റന്റെ പിതാവ് എന്നറിയപ്പെടുന്ന കൺസർവേറ്റർ‌ ബോർഡിലൻ ധ്വരയ്ക്ക് ചെന്തരുണി വാലിയേക്കാൾ സുപരിചിതവും സുമധുരവുമായ വനവിഭാഗം വേറെയുണ്ടായിരുന്നിസ്സ. 

എന്റെ സഞ്ചാര വേളയിൽ ചിലപ്പൊഴൊക്ക എനിക്ക് അനുഭവപ്പെട്ടതും വിസ്മരിക്കാൻ അസാധ്യമായതുമായ ഒരനുഭവമാണ് പറയാൻ പോകുന്നത്ഒരുദിവസം രാവിലെ ഞാൻ കുളത്തൂപ്പുഴ നിന്നും രാക്കുവ്ഡിലേക്കു പോകുകയായിരുവന്നു. എന്റെ കൂടെ അതി സമർഥനായ ഷിക്കാരിയും ഉണ്ടായിരുന്നു. തോട്ടംവക കെട്ടിടങ്ങളിലേക്കുള്ള ഉല്ലാസമായ യാത്ര.


അരമൈൽ ദൂരം സഞ്ചരിച്ചപ്പോള്‍ ഞങ്ങളുടെ ഇടതുഭഗത്തു ഒരു കരിംപാറയുടെ മുകളിൽ ഒരു ചൂളംവിളി കേട്ടു. എന്റെ ഷിക്കാരി സ്നേഹിതൻ സൂക്ഷിച്ചു നോക്കിയിട്ടു എന്നെ കൈകൊണ്ടു തള്ളി മുമ്പിലാക്കിയ ശേഷം ശീഘ്രം നടക്കുവാൻ പറഞ്ഞു. ഞങ്ങൾ ഓടി ഓടിയില്ല മട്ടിൽ വേഗം നടന്നു തുടങ്ങി. പത്തുനൂറടി പോയിരിക്കണം അപ്പോൾ ഞങ്ങൾ ചൂളം വിളി കേട്ട സ്ഥാനത്ത് ഒരു ഭയങ്കര കാർക്കോടകൻ‌ വാലുകുത്തി നിന്നു ഞങ്ങളെ നോക്കുന്നതായി കണ്ടു..


കായ്യം കുഴപ്പത്തിലായി എന്നു പറഞ്ഞുകൊണ്ട് എന്റെ സ്നേഹിതൻ‌ സധൈര്യം തോക്കുചൂണ്ടി തിരിഞ്ഞു നിന്നു. എന്നെ അദ്ദേഹത്തിന്റെ പിന്നിലായി ജാഗ്രതയോടെ നിന്നുകൊള്ളുവാനും കല്പിച്ചു. അല്പം കഴിഞ്ഞപ്പോൾ ആ ഉഗ്രജന്തു ഊത്തും ഈതി വരുന്ന ബ്രണ്ടന്റെ ബോട്ടുപോലെ ഞങ്ങളെ സമൂപിക്കുന്നതായി കണ്ടു.


ഇത്തരക്ഷണത്തില്‍ എനന്റെ സ്നേഹിതന്രെ കുഴലിൽ നിന്നും അവിടമെങ്ങും കുലുങ്ങുമാറ് വെടിപൊട്ടി. അച്യൂതാ. രാമാ, ഗോവിന്ദാ..എന്നുള്ള വിളികളാൽ ഞാൻ ഭഗവൽ നാമങ്ങൾ ഉരുവിടാൻ തുടങ്ങി എന്നു നിശ്ചയമില്ല.


എന്റെ സ്നേഹിതന്റെ തോക്കിൽനിന്നും ഒഴിഞ്ഞ മറ്റൊരു വെടിയുടെ ശബ്ദം എന്നെ ഉണർത്തി.  നീർച്ചുഴിയിൽപ്പെട്ട പൊങ്ങുതടിപോലെ എന്റെ സ്നേഹിതനും അവന്റെ ഇഷ്ട പ്രാണേശ്വരിയും രോഡിൽ കിടന്നു വട്ടം പുളയുന്നുണ്ടായിരുന്നു.


അല്പസമയത്തിനുള്ളിൽ അവ നിശ്ചേഷ്ടരായി. ഞങ്ങൾ അവയെ സമീപിച്ചു. ആൺ പാമ്പിവനു 18 അടി നീളവും 14 ഇഞ്ചു വണ്ണവും ഉണ്ടായിരുന്നു. കരിനിറം പൂണ്ട അവന്റെ കഴുത്തിനു മുകളിലായികാളിംഗ ബെല്ലിന്റെ ആകൃതിയിൽ കറുത്തു മിനുത്ത മാംസപിണ്ഡം അവന്റെ പൂവായിരുന്നു.

ആ ജാതി പാമ്പുകളെ കോഴിപ്പൂവൻ എന്നു വിളിക്കുന്നു.


കൂട്ടുപിരിഞ്ഞുപോകുന്ന ഇണയെ വിളിക്കാൻ കൂടെക്കൂടെ ചൂളം വിളിക്കുന്നു. ഇവന്റെ കടിയോ വിഷം വമിക്കുന്ന ഉച്ഛാസ്വമോ ഏറ്റാൽ ഒരജീവിയും രക്ഷപ്പെടാറില്ല.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...