മരണശേഷം തിരികെവന്ന സൂസിയുടെ പ്രേതം, കുരിശുയുദ്ധം എന്ന മോഹൻലാൽ ചിത്രം
ബേബി സംവിധാനം ചെയ്ത് സി. രാധാമണി നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് കുരിശുയുദ്ധം . പ്രേം നസീർ, മധു, ശ്രീവിദ്യ, മോഹൻലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചെറിയാച്ചനെന്ന ജ്വല്ലറി ഉടമയുടെ മകളായ സൂസി പ്രേമിക്കുന്ന ജോണിയായാണ് മോഹൻലാൽ ചിത്രത്തിലഭിനയിക്കുന്നത്. ജോണിയുടെയും സൂസയുടെയും പ്രണയത്തിനു കുടുംബവും സമൂഹവും എതിർക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഇരുവരും കൊല്ലപ്പെടുന്നു. സൂസിയുടെ മൃതദേഹം സെമിത്തേരിയിൽ നിന്നു അപ്രത്യക്ഷനാകുന്നു, ചെറിയാച്ചൻ കുറ്റാരോപിതനാകുന്നു. താമസിയാതെ മരിച്ചുപോയ സൂസി ചെറിയാച്ചനെ കാണാനായി എത്തുന്നു. മാനസിക നില തെറ്റുകയും ആക്രമണത്തിനിരയാകുകയും ചെയ്യുന്ന ചെറിയാച്ചൻ ചങ്ങലയിലാകുന്നു. സൂസി പള്ളിയിലെ അച്ഛനെയുൾപ്പടെ കാണാനായി എത്തുന്നു. ചെറിയാച്ചന്റെ ഭാര്യാസഹോദരനായ ജെയിം( നസീര്‍) ഈ കേസുകളന്വേഷിക്കുന്നു. മജീഷ്യൻ ഡിസൂസയെന്ന പ്രേതാന്വേഷകനെത്തി സൂസിയെ തളയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഫാ. ഫെർണാണ്ടസ്(ജോസ് പ്രകാശ്) ഡിസൂസയെ വിശ്വസിക്കുന്നു. പക്ഷേ പൊലീസ് ഉദ്യോഗസ്ഥനായ ജെയിംസിന് ഡിസൂസയെ വിശ്വാസമില്ല. ജെയിംസിം സൂസിയെ കാണുന്നു. വെടിവച്ചിട്ടും സൂസിക്ക് ഒന്നും സംഭവിക്കന്നില്ല. നാടാകെ ഭീതിയിലാകുന്നു. പ്രേത ഭീതിയുടെ മറവിൽ നാടൊട്ടാകെ വിധ്വംസക പ്രവര്‍ത്തനങ്ങൾ നടക്കുന്നു. ജെയിംസ് ഒരുദിവസം വീട്ടിലിരിക്കെ സൂസി പ്രത്യക്ഷനാകുന്നു. അതേസമയം ജെയിംസ് വെടിവയ്ക്കാൻ ശ്രമിക്കുന്നതിനു പകരം കാർപ്പറ്റ് വലിച്ച് സൂസിയെ താഴെയിടുന്നതോടെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...