കുപ്പമ്മാന്റെ മരണം– സൈരന്ധ്രിപ്പാറ– ഹൊറർ– നോവൽ 1
കനത്ത മഴ. മഴ നനയാതിരിക്കാൻ തന്റെ തോളിലെ കരിമ്പടം കൊണ്ട് ആകെ മറച്ച് കുപ്പമ്മാൻ മല കയറി....ആൽത്തറയിലെ വിളക്കുമാടത്തിൽ മുനിഞ്ഞുകത്തുന്ന വിളക്ക് കാറ്റടിയേറ്റ് കെട്ടു. വേച്ചുവേച്ചു മലകയറുന്നതിനിടെ മഴത്തുള്ളികൾ കൈകൊണ്ട് വകഞ്ഞ് കുപ്പമ്മാൻ മുകളിലേക്ക് നോക്കി. ഒരു താറാവിനെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പാറ, പെട്ടെന്ന് മലമുകളിലെവിടെയോ ഒരു പ്രകാശം മിന്നിമറഞ്ഞു. കുപ്പമ്മാൻ അലറിവിളിച്ച് തിരിഞ്ഞോടി. അൽപ്പം ദൂരം ഓടിയപ്പോഴേക്കും കുപ്പമ്മാൻ കരിമ്പടത്തിൽ ചവിട്ടി മറിഞ്ഞുവീണു.. പൊഴിഞ്ഞ മഴത്തുള്ളികൾക്ക് ചോരയുടെ ചുവപ്പായിരുന്നു.
മഴ..മഴ..തകർത്തു പെയ്യുന്ന മഴ...
തന്റെ റോവർ എക്സ് ക്യാമറ ഗുഹാമുഖത്തേക്ക് ഇറക്കി വിട്ട് പാട്രിക് കൈയ്യിലിരുന്ന നിയന്ത്രണ ഉപകരണത്തിലെ സ്ക്രീനിലേക്ക് നോക്കി. ക്യാമറയുടെ കേബിൾ അതിവേഗം ഗുഹയ്ക്കകത്തേക്ക് കയറിപ്പോകുന്നുണ്ടായിരുന്നു. സ്ക്രീനിൽ നോക്കിയിരുന്ന പാട്രിക്കിന്റെ മുഖം സന്തോഷം കൊണ്ടു വികസിച്ചു. തന്റെ കൈയ്യിലെ ഫോണെടുത്ത് പാട്രിക് ആരോടോ സംസാരിച്ചു..ചെറി ഓൺ ടോപ് ഡിയർ...
ഒരു ഹെലികോപ്റ്റർ ഇരമ്പൽ പൊലൊന്ന് തലയ്ക്കുമുകളിൽ കേട്ടപ്പോൾ ഫോൺ മാറ്റിപ്പിടിച്ച് പാട്രിക് മുകളിലേക്ക് നോക്കി. കാഴ്ച മറച്ച് കരിമ്പടം പോലെ എന്തോ വന്നു വീണു. പാട്രിക് ബോധമറ്റ് നിലംപതിച്ചു. അകത്തേക്ക് പോയ റോബോട്ടിക് ക്യാമറ അതിന്റെ നിയന്ത്രണ ഉപകരണവും വലിച്ചെടുക്കാൻ തുടങ്ങി. പതിയെ അതും ഗുഹാമുഖത്തേക്ക് അപ്രത്യക്ഷമായി.
...............
ചായപ്പാത്രത്തിലേക്ക് കുറച്ച് വെള്ളം പകർന്ന ശേഷം ഗ്യാസടുപ്പിൽ തീപിടിപ്പിക്കാൻ കുട്ടപ്പൻ ശ്രമിച്ചു.. രണ്ടാമത്തെ അടുപ്പിലിരുന്ന പാത്രത്തിലെ വെള്ളത്തിനുമുകളിൽ കൈപിടിച്ച് ചൂടാക്കിക്കൊണ്ട് കുട്ടപ്പൻ പുറത്തേക്കും പിന്നെ ക്ളോക്കിലേക്കും നോക്കി. ചായക്കട സഹായത്തിന് കുപ്പമ്മാൻ വരേണ്ട സമയം കഴിഞ്ഞിരുന്നു. സൈക്കിളിൽ ചവിട്ടി നീങ്ങിയ പത്രക്കാരനെ കുട്ടപ്പൻ വിളിച്ചു...എടാ രജീഷേ നീ പോകും വഴി കുപ്പമ്മാനെ ഒന്നു ഉണർത്തി വിടേ...രജീഷിന്റെ മറുപടി കാറ്റിൽ മുങ്ങിപ്പോയി....വീണ്ടും മഞ്ഞ് അടിച്ചു കയറിയപ്പോൾ....ഗ്യാസടുപ്പിന്റെ തീനാളം കുട്ടപ്പൻ വലുതാക്കി.....
രജീഷ് എണീറ്റ് നിന്ന് സൈക്കിൾ ചവിട്ടി പാഞ്ഞുപോകുന്നതുകണ്ട് കുട്ടപ്പൻ ചാടിയിറങ്ങി പിന്നിൽ നിന്നു വിളിച്ചു. രജീഷ് മറഞ്ഞ വഴിയുടെ അങ്ങേതലയ്ക്കൽ നോക്കി കുട്ടപ്പൻ പകച്ചു നിൽക്കുമ്പോൾ ഇടവഴിയിലൂടെ എത്തിയ ആളുകൾ വഴിയിലൂടെ ധൃതിയിൽ ഓടിക്കൊണ്ടിരുന്നു, ഓടിയെത്തിയവരെല്ലാം കൺമുന്നിലെ ആ ഭയാനകദൃശ്യം കണ്ട് അമ്പരന്നു.
൨,
ഡിവൈഎസ്പി ബൈജു പങ്കജ് തന്രെ കാബിനിലെത്തി ഇരുന്നയുടൻ ഫോൺ ശബ്ദിച്ചു. ഹലോ...ഡിവൈഎസ്പി ബിജു പങ്കജ്...എവിടെ സൈരന്ധ്രിയിലോ..ഇതാ ഞാനെത്തി. ഡിവൈഎസ്പി ഓഫീസിൽ നിന്നുമിറങ്ങി. അംബാസിഡറിൽ കയറി..പച്ച ടർക്കി വിരിച്ച സീറ്റിൽ ചാരിക്കിടന്നു കണ്ണടച്ചു...ഒരു മണിക്കൂർ യാത്രയുണ്ട്...വൈകിട്ട് കഴിച്ചതിന്റെ ക്ഷീണം മാറുന്നില്ല..
പെട്ടെന്ന് വയർലെസ് ശബ്ദിച്ചു... ‘കോബ്രാ കാളിങ്’...ഹൈസ്പി ഇൻ ഹോട്ടലിൽ നിന്നുപോയ ടൂറിസ്റ്റിനെ കാണാനില്ലെന്ന് പരാതിയുണ്ട്...സൈരന്ധ്രിപ്പാറയിലേക്ക് പോയതാണെന്ന് പറയപ്പെട്ടുന്നു....കമ്മീഷണറോട് മറുപടി പറഞ്ഞശേഷം തന്റെ മൊബൈലിൽ ഡിവൈഎസ്പി ബൈജു പങ്കജ് സൈരന്ധ്രിപ്പാറയെന്ന് സേർച്ച് ചെയ്തു.
.
.............
സൈരന്ധ്രിപ്പാറയുടെ പരിസരപ്രദേശങ്ങളില്‍ നിധിശേഖരങ്ങളുള്ളതായി അഭ്യൂഹം
..............
സൈരന്ധ്രി വനത്തിൽ അസ്ഥികൾ
......................................
സൈരന്ധ്രിപ്പാറയുടെ ഭീതിജനകമായ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക...youtube.com/watch?v=7NQ8MhJ1xdU
......................
സ്ക്രീനിലേക്ക് വീണ്ടും ഒരു കോൾ വന്നു... റെയിൽവെ ലൈനിലരുകിലായിരുന്നതിനാൽ ട്രെയിനിന്റെ ആർത്തലച്ച ശബ്ദത്തിൽ ആ ശബ്ദം മുങ്ങിപ്പോയി..ആരോ ഭീതിജനകമായി നിലവിളിക്കുന്നതുമാത്രമായിരുന്നു അവസാനമായി കേൾക്കാൻ കഴിഞ്ഞത്...
Photo by Andrei Tanase from Pexels

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...