മലയാളത്തിലെ ആദ്യത്തെ പെർഫെക്ട് ഹൊറര്‍ ചിത്രം–ഭാര്‍ഗവീ നിലയം
1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയമ. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയില്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, വിജയ നിര്‍മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ബഷീറിന്റെ തന്നെ നീലവെളിച്ചം എന്ന ചെറുകഥയാണ് സിനിമയായത്.പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു.പ്രേതബാധയുള്ള ഭാര്‍ഗവി നിലയത്തില്‍ പുതിയ താമസക്കാരനായി ഒരു സാഹിത്യകാരന്‍ എത്തുകയാണ്. ഇയാള്‍ക്ക് ചിത്രത്തില്‍ പേരില്ല. പ്രേതബാധയുള്ള വീടാണിതെന്നും ഇവിടെ ആരെയും സ്ഥിരമായി താമസിക്കാന്‍ പ്രേതം അനുവദിക്കാറില്ലെന്നും അയാള്‍ അല്‍പ്പം കഴിഞ്ഞാണ് മനസ്സിലാക്കുന്നത്. ഹോട്ടലിൽ ഭക്ഷണമന്വേഷിച്ചെത്തുന്ന എഴുത്തുകാരനെ അവിടെയുള്ളവർ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ സാഹചര്യം അയാൾക്ക് വിപദി ധൈര്യം നൽകുന്നു.
ഭാര്‍ഗവി എന്ന യുവ സുന്ദരിയായപ്രേതമാണ് ആ വലിയ വീട്ടിൽ അലഞ്ഞുനടക്കുന്നത്. ദുരന്തത്തില്‍ കലാശിച്ച ഒരു പ്രണയകഥയായിരുന്നു ഭാര്‍ഗവിയുടെത്. അയല്‍വാസി കൂടിയായ ശശികുമാര്‍ എന്ന ചെറുപ്പക്കാരനുമായി അവള്‍ തീവ്രമായ പ്രേമബന്ധം. ശശികുമാറിനാല്‍ വഞ്ചിക്കപ്പെട്ടു എന്നു കരുതി. ഭാര്‍ഗവി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് കേട്ടറിഞ്ഞത്.
ജന്തുക്കളുടേയും പ്രകാശത്തിന്റെയും രൂപത്തിലൊക്കെ ഭാര്‍ഗവി ഈ വീട്ടിലെ പലരെയും പേടിപ്പിച്ച് ഓടിക്കുകയായിരുന്നുവത്രെ. അതോടെ അവിടേക്ക് ആരും താമസത്തിന് വരാതായി. പേടി മാറാനായിഭാര്‍ഗവിയെ കണ്ടുമുട്ടുന്നതായി സങ്കല്‍പ്പിച്ച് അയാള്‍ അവളോട് പതിവായി സംസാരിക്കാന്‍ തുടങ്ങി. ഉപദ്രവിക്കരുത് തനിക്ക് കൈവശമുണ്ടായിരുന്ന പണം നൽകി കിട്ടിയ വീടാണിതെന്നൊക്കെ അയാൾ പറയുന്നു താമസിയാതെ ആ ഭാര്‍ഗവിയുടെ കഥ എഴുതാൻ തുടങ്ങുന്നു.
ശശികുമാര്‍ അവളെ വഞ്ചിക്കുകയോ അവള്‍ ജീവനൊടുക്കുകയോ ചെയ്തതല്ല. ഇവരുടെ അഗാധ പ്രേമബന്ധത്തിനിടക്ക് വില്ലനായി കയറിവന്ന മുറച്ചെറുക്കന്‍ നാണുക്കുട്ടനാണ് എല്ലാ കുഴപ്പങ്ങളും വരുത്തിവെച്ചത്. അയാള്‍ ഭാര്‍ഗവിയെ സ്വന്തമാക്കാന്‍ ശ്രമിച്ചു. ഭാര്‍ഗവി കൊടുത്തയച്ചതെതെന്നു പറഞ്ഞ് യാത്രയ്ക്കിടെ ശശികുമാറിനെ പഴത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്നു. പിന്നീട് ഭാര്‍ഗവിയെ കിണറ്റിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുന്നു
ഇതിനിടയിൽ അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ഒരുപാട് സന്ദർഭങ്ങളുണ്ട്, കുതിരവട്ടമായി പപ്പുവും അതേപോലെ പേടിച്ചു വിറയ്ക്കുന്ന വേലക്കാരനായി ഭാസിയും ചിരിപ്പിക്കാനുമെത്തുന്നു. കടൽക്കരയിലെ സീനൊക്കെ ആരെയും അമ്പരപ്പിക്കും
സാഹിത്യകാരന്‍ ഭാര്‍ഗവിയുടെ കഥ എഴുതിത്തീര്‍ക്കുന്നു. കിണറ്റിന്‍കരയില്‍ ചെന്ന് അയാള്‍ അവളെ അത് വായിച്ചുകേള്‍പ്പിക്കുന്നു. ഈ സമയം നാണുക്കുട്ടന്‍ എത്തുകയാണ്. ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുള്ള നാണുക്കുട്ടന്‍ അയാളുടെ നീക്കങ്ങളെല്ലാം ആദ്യം മുതലേ പിന്തുടരുന്നു. കിണറ്റിന്‍കരയില്‍ വെച്ചുള്ള സംഘട്ടനത്തിനൊടുവില്‍ നാണുക്കുട്ടന്‍ കിണറ്റിലേക്ക് കാല്‍തെറ്റി വീണ് മരിക്കുന്നു. അങ്ങനെ താന്‍ ചെയ്യാനിരുന്ന പ്രതികാരം ഭാര്‍ഗവി തന്റെ കഥയെഴുത്തുകാരനിലൂടെ നിര്‍വഹിക്കുന്നു. ഇത്രയുമാണ് ഭാര്‍ഗവി നിലയത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...