എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ
കോലഞ്ചേരിക്കും മൂവാറ്റുപുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം എന്ന സ്ഥലം നാം അറിയപ്പെടുന്നത് കടമറ്റത്ത് കത്തനാരുടെ പേരിലാണ്. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ മാർ ആബോ എന്ന ഭാരതത്തില്‍ എത്തിചേർന്നു.
ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് എത്തി. മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് കടമറ്റം വലിയ പള്ളി.
ശെമ്മാശൻ ആയി പൗലോസ്
നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി പൗലോസ് ജനിച്ചു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു.
വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. അക്കാലത്ത് ആ കത്തനാർക്ക് അനവധി പശുക്കളും അവയെ മേയ്ക്കുന്നതിന് ആളു മുണ്ടായിരുന്നു. രാവിലെ വല്ലതും പശുക്കളെ മലകളിൽക്കൊണ്ടുപോയി തീറ്റി,
നേരം വൈക്കുമ്പോൾ പശുക്കളെയും കൊണ്ടു മടങ്ങിവരിക പതിവായിരുന്നു. ഒരു ദിവസം അവൻ നേരം വൈകി, പശുക്കളെ എല്ലാറ്റിനെയും തിരിയെ അടിച്ചുകൊണ്ടുപോകുന്ന സമയം ഒരു കടുവ ചാടിവന്ന് ഒരു പശുവിനെ അടിച്ചുവീഴ്ത്തുകയും അതു കണ്ടശേഷം പശുക്കൾ വിരണ്ടു നാലുപുറത്തേക്കുമോടുകയുംകടുവ വ്യാഘ്രം അടിച്ചു വീഴ്ത്തിയ പശുവിനെ എടുത്തുകൊണ്ടു കാട്ടിലേക്കു പായുകയും ചെയ്തു.
പശുക്കൾക്ക് ഇപ്രകാരം ആപത്തു നേരിട്ടിരിക്കുന്നതായിക്കേട്ടു കത്തനാർ അത്യന്തം വിഷണ്ണനായിത്തീർന്നു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...