തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്.

 


കടൽത്തിരയെണ്ണിയയാൾ നിൽക്കുമ്പോൾ, പിന്നിൽ നിന്നും അവൾ ഓടിയെത്തി തിരയിലേക്കിറങ്ങി. പെട്ടെന്നയാളൊന്നു ഞെട്ടി. തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്.

കടലും തിരയും തീരവും ഇരുവരുടെയും വെളുത്ത വസ്ത്രങ്ങളും ഉജ്ജ്വലമായൊരു നീല വെളിച്ചത്തിൽ തിളങ്ങി.


അയാള്‍ ആ നീരാട്ട് കണ്ട് മണൽപരപ്പിലിരുന്നു. അയാളുടെ നേരേ അവൾ വെള്ളത്തുള്ളികൾ തെറുപ്പിച്ചു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി അവൾ അയാളുടെ സമീപത്തുകൂടി ഗമയിൽ നടന്നു സമീപത്തെ പൊൻമരക്കാട്ടിലേക്കു പോയി.


ചുറ്റുപാടും നോക്കിയ ശേഷം അയാൾ പിന്നാലെ ചെന്നു, നഗ്നമായ ചുമലാണ് കണ്ടത്. പനങ്കുലപോലെയുള്ള മുടിയിലൂടെ ജലകണം ഇറ്റുവീഴുന്നു. കടഞ്ഞെടുത്തുപോലുള്ള പുറവടിവിലൂടെ ആ ജലപാതം തഴേക്കൊഴുകുന്നു.

കൊഴുത്ത കണങ്കാലിലും ചുമലിലും അയാളുടെ കണ്ണുകൾ അരിച്ചരിച്ചു നടന്നു.


അയാൾ പതുക്കെ അടുത്തേക്കെത്തി അവളുടെ ഇരുചുമലുകളിലും പിടിച്ചു ശരീരത്തേക്കു ചേർത്തു പിടിച്ചു. അവളുടെ ശരീരത്തിനു ഉപ്പിന്റെ ഗന്ധവും ശീതക്കാറ്റിന്റെ തണുവുമായിരുന്നു, അയാൾ തന്റെ താടിരോമങ്ങളവളുടെ കഴുത്തിൽ ഉരസി .


അവൾ കൈ പിന്നിലേക്കിട്ടു അയാളുടെ കഴുത്തിലൂടെ വട്ടംപിടിച്ചു. ഇറുക്കിപിടുത്തതോടെ അവൾ തിരിഞ്ഞു. പുഴുവും ചലവുമൊലിക്കുന്ന ആ മുഖം കണ്ടയാൾ നടുങ്ങിവിറച്ചപ്പോൾ അവൾ. ഒരു പൊട്ടിച്ചിരിയായി നിലാവിലലിയവേ. അയാൾ ചോരപടർന്ന മുഖവുമായി കടൽ‌ത്തിരയിലേക്കു ഭ്രാന്തനെപ്പോലെ ഓടി..


Photo by Sebastian Voortman from Pexels


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...