പുളിക്കൽ തറവാട്ചിലെ നാഗയക്ഷിയമ്മ, ഒരു ക്ഷേത്രകഥ
ക്ഷേത്ര ഐതീഹ്യം ഇങ്ങനെ പുരാതനമായ ഒരു നായര്‍ തറവാട് പുളിക്കല്‍. സർവ പ്രതാപങ്ങളും നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തലമുറയിലെ ദമ്പതികള്‍ പാരമ്പര്യം നിലനിർത്താൻ കുട്ടികള്‍ ഇല്ലാതെ വിഷമിച്ചു. കാമാക്ഷി അമ്മ എന്ന ഗൃഹനാഥ പരശുരാമന്റെ ഒരു ആശ്രമം സ്ഥാപിക്കുകയും നാഗങ്ങളെ പൂജിക്കുകയും ചെയ്തു പോന്നു. അവിടെ എത്തുന്ന നാഗങ്ങളെ സ്വന്തം കുട്ടികളെപ്പോലെ താലോലിച്ചു. ഭക്ഷണവും ഇരിപ്പിടവും നൽകി. സംപ്രീതരായ നാഗ ദൈവങ്ങള്‍ കാമാക്ഷിയമ്മയുടെ വയസ്സാന്‍കാലത്ത് ഒരു കുട്ടിയെ നല്‍കി. അമ്മിണി എന്നായിരുന്നു ആ കുട്ടിയുടെ പേര്.അമ്മിണിയും കാലക്രമേണ നാഗയക്ഷിയുടെ ഉപസകയാവുകയും ദേവീകടാക്ഷത്തില്‍ തങ്കമണി എന്ന കുട്ടി ജനിക്കുകയും ചെയ്തു. എന്നാല്‍ തങ്കമണികുട്ടിക്കാലത്ത് ഒരു സുവർണ നാഗത്തെ കണ്ടു. യാദൃശ്ചികമായി ആ സുവര്‍ണ നാഗത്തെ കൊലപ്പെടുത്തി. ഇതോടെ കുടുംബത്തിൽ അനർഥങ്ങൾ തുടങ്ങി. പശ്ചാത്താപ വിവശയായ തങ്കമണി അമ്മ നാഗങ്ങളോടു മാപ്പിരന്നു. യഥാവിഥി പൂജയും പ്രാർഥനയും തുടർന്നു. ക്ഷണ പ്രീതരായ നാഗങ്ങൾ മാപ്പു നൽകി. കുടുംബം വീണ്ടും ഐശ്യര്യപൂർണ്ണമായി. തുലാമാസത്തിലെ ആയില്ല്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം.ഈ ദിനത്തില്‍ ഗരുഡന്റേയും പരശുരാമന്റേ...