പോസ്റ്റുകള്‍

നടി മഞ്ജു വാര്യർക്കുണ്ടായ പ്രേതാനുഭവം, ആരുടെയാണ് ആ മുഖം

ഇമേജ്
ചതുർമുഖം സിനിമയുടെ പേര് കൊണ്ടു ചർച്ചകൾ നടക്കുന്നതിനിടെ മഞ്ജു വാര്യർക്കുണ്ടായ പ്രേതാനുഭവം അമ്പരപ്പിക്കുന്നു. ടെക്നോ-ഹൊറർ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുവേയാണ് മഞ്ജു അനുഭവം പങ്കു വച്ചത്. ലൊക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. ഹൊറർ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന് സംസാരമുയർന്നതോ‌ടെ ലൊക്കേഷനിൽ എല്ലാവരിലും ഭയം വർദ്ധിച്ചു ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു ഹൊറർ സിനിമായുടെ എഫക്ട് തന്നെയെന്ന് ഷൂട്ടിനിടെ എന്റെ മൊബൈൽ മാത്രമല്ല മറ്റുള്ളവരുടെ ഫോണുകൾക്കും ഇതുപോലെ തന്നെ സംഭവിച്ചു.

പുളിക്കൽ തറവാട്ചിലെ നാഗയക്ഷിയമ്മ, ഒരു ക്ഷേത്രകഥ

ഇമേജ്
ക്ഷേത്ര ഐതീഹ്യം ഇങ്ങനെ പുരാതനമായ ഒരു നായര്‍ തറവാട് പുളിക്കല്‍. സർവ പ്രതാപങ്ങളും നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തലമുറയിലെ ദമ്പതികള്‍ പാരമ്പര്യം നിലനിർത്താൻ കുട്ടികള്‍ ഇല്ലാതെ വിഷമിച്ചു. കാമാക്ഷി അമ്മ എന്ന ഗൃഹനാഥ പരശുരാമന്റെ ഒരു ആശ്രമം സ്ഥാപിക്കുകയും നാഗങ്ങളെ പൂജിക്കുകയും ചെയ്തു പോന്നു. അവിടെ എത്തുന്ന നാഗങ്ങളെ സ്വന്തം കുട്ടികളെപ്പോലെ താലോലിച്ചു. ഭക്ഷണവും ഇരിപ്പി‌ടവും നൽകി. സംപ്രീതരായ നാഗ ദൈവങ്ങള്‍ കാമാക്ഷിയമ്മയുടെ വയസ്സാന്‍കാലത്ത് ഒരു കുട്ടിയെ നല്‍കി. അമ്മിണി എന്നായിരുന്നു ആ കുട്ടിയുടെ പേര്.അമ്മിണിയും കാലക്രമേണ നാഗയക്ഷിയുടെ ഉപസകയാവുകയും ദേവീകടാക്ഷത്തില്‍ തങ്കമണി എന്ന കുട്ടി ജനിക്കുകയും ചെയ്തു. എന്നാല്‍ തങ്കമണികുട്ടിക്കാലത്ത് ഒരു സുവർണ നാഗത്തെ കണ്ടു. യാദൃശ്ചികമായി ആ സുവര്‍ണ നാഗത്തെ കൊലപ്പെടുത്തി. ഇതോടെ കുടുംബത്തിൽ അനർഥങ്ങൾ തുടങ്ങി. പശ്ചാത്താപ വിവശയായ തങ്കമണി അമ്മ നാഗങ്ങളോടു മാപ്പിരന്നു. യഥാവിഥി പൂജയും പ്രാർഥനയും തുടർന്നു. ക്ഷണ പ്രീതരായ നാഗങ്ങൾ മാപ്പു നൽകി. കുടുംബം വീണ്ടും ഐശ്യര്യപൂർണ്ണമായി. തുലാമാസത്തിലെ ആയില്ല്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം.ഈ ദിനത്തില്‍ ഗരുഡന്റേയും പരശുരാമന്റേ...

ജനറൽ സിംപ്സൺന്റെ പ്രേതം–hauntings at Writers Building

ഇമേജ്
റൈറ്റേഴ്സ് ബിൽഡിംഗ്– ഉപേക്ഷിക്കപ്പെട്ച പഴയ ഭരണ സിരാകേന്ദ്രം, വെസ്റ്റ് ബംഗാളിലാണ് 150 മീറ്റർ നീളമുള്ള കെട്ടിടം. 70 കളുടെ തുടക്കത്തിൽ സ്ഥാപിതമായ ഈ കെട്ടിടം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ  writers (junior clerks)  ഓഫീസായി പ്രവർത്തിച്ചു. 1930 ഡിസംബർ എട്ടിന് തണുത്ത വെളുപ്പാൻ കാലത്ത് അവർ മൂവരും റൈറ്റേഴ്‌സ് കെട്ടിടത്തിലേക്ക് പ്രവേശിച്ചു. മൂന്നുപേരും പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചിരുന്നു, അവരുടെ ലോഡ് ചെയ്ത റിവോൾവറുകൾ അവരുടെ വസ്ത്രങ്ങൾക്കടിയിൽ മറച്ചുവെച്ചു. സന്ദർശനത്തിന്റെ ഉദ്ദേശ്യം കേണൽ  സിംസണെ വെടിവച്ച് കൊല്ലുക.ബെനോയ്, ബാദൽ, ദിനേശ് എന്നിവരായിരുന്നു അവർ.  മൂവരും കെട്ടിടത്തിലേക്ക് പോയി അന്നത്തെ പോലീസ് ഇൻസ്പെക്ടർ ജനറൽ കേണൽ സിംപ്‌സണെ കൊലപ്പെടുത്തി. ഇന്ത്യൻ തടവുകാരോട് ക്രൂരമായി പെരുമാറിയതിൽ കുപ്രശസ്തനായിരുന്നു അദ്ദേഹം.  മൂന്ന് യുവ വിപ്ലവകാരികൾ വെടിവച്ചതുമുതൽ കേണൽ സിംപ്‌സന്റെ ആത്മാവ് ഈ സ്ഥലത്തെ വേട്ടയാടുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കാൽപ്പാടുകൾ, ചിരി, ക്രമരഹിതമായ ശബ്ദങ്ങൾ എന്നിവയെക്കുറിച്ച് സന്ദർശകർ പലപ്പോഴും പരാതിപ്പെടുന്നു,  ഇവിടെയുള്ള ഒരു ജോലിക്കാരനോ തൊഴിലാള...

തലയിൽ കത്തുന്ന തീക്കനലുമായി മറവങ്കോടു യക്ഷി–രക്തദാഹി

ഇമേജ്
പാറക്കോട് വനം, പട്ടാപ്പകലും കൂരിരുൾ ചൂഴ്ന്നു നിൽക്കുന്ന വന്യഭാവം, പുലിയും ചെന്നായയും വിഹരിച്ചിരുന്ന ആ പ്രദേശത്തെ ആ വന്യമൃഗങ്ങളേക്കാളും ആളുകവെ പേടിപ്പിച്ചിരുന്ന മറ്റൊരു രൂപമാണ് – മറവങ്കോടു യക്ഷി–രക്തദാഹി.  വനത്തിലൂെട യാത്ര ചെയ്യുന്നവരുടെ പൊടിപോലും മിച്ചംകിട്ടില്ല. ആ രക്തദാഹിയായ യക്ഷിയെ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രിക നെരിപ്പോടിലേക്ക് ആവാഹിച്ചു. പക്ഷേ തലയിൽ കത്തുന്ന തീക്കനലുമായി അവൾ രക്ഷപ്പെട്ടു.  ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ദിഗന്തം പിളർക്കുമാറൊരു അലർച്ച ഉയർന്നു. ഹിരണ്യകശിപുവിൽനിന്നു പ്രഹ്ളാദനെ കാത്തപോലെ നരസിംഹമൂർത്തി അവളെ  പാറക്കോട്ടു നിന്നും ഓടിച്ചു.  തുടർന്നു യക്ഷി മറവങ്കോട്ട് ( ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു). അവിടേയ്ക്ക് എത്തിയ യക...

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

ഇമേജ്
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശം( ഇപ്പോൾ തമിഴ്നാട്ടിലാണ്), അവിടെ ഒരു നായർ തറവാടുണ്ടായിരുന്നു. അവിടെ ഒരു അതിസുന്ദരിയായ സ്ത്രീയുണ്ടായിരുന്നു ചിരുതേവി.  ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അഥവാ ശ്രീദേവി അതിസുന്ദരിയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി. തറവാട്ടിലെ ജോലിക്കാരിൽ ഒരുവൻ ആയിരുന്നു  രാമൻ എന്ന പോണ്ടൻനായർ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ശ്രീദേവിക്കും ഉണ്ടായിരുന്നു. ക്രമേണ രാമനിൽ ആസക്തയായ ശ്രീദേവി അവനെ  മാനസികമായും ശാരീരികമായും ഉപദ്രവിച്ചു(ഭാര്യയിൽ നിന്നു അകറ്റാനും പ്രണയം ലഭിക്കാനും കഴിയാത്ത വിരോധമായിരിക്കണം).  ഗോവിന്ദനും രാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും  ശ്രീദേവിയിൽ സുഹൃത്തിനെ  രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കി. വിരോധംമൂത്ത അവൾ ആദ്യം രാമന്റെ പ്രിയതമയെ ഇല്ലാതാക്കി.  രാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം ...

രക്തം വലിച്ചൂറ്റി കുടിച്ചു, എല്ലുകൾ ചവച്ചു തുപ്പിയ ആ യക്ഷി; കണ്ണുതുറന്നപ്പോൾ പനയുടെ മുകളിൽ

ഇമേജ്
പാലപ്പൂമണവുമായി കരിമ്പന ചുവട്ടിൽ കാത്തിരിക്കുന്ന ലോകൈക സുന്ദരിമാർ. അവരുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാൽ രാവിലെ ശേഷിക്കുക മുടിയും നഖവും മാത്രം. എല്ലും മജ്ജയും ചവച്ചു തുപ്പുന്ന ഭീതിജനകമായ ഒരു യക്ഷിക്കഥ ഐതിഹ്യമാലയിൽനിന്നും– മന്ത്രവാദത്തിനായി പേരുകേട്ട 6 കുടുംബങ്ങളിൽ ഒന്നായ കാലടി മനയിലെ ഭട്ടതിരിയും ഒരു നമ്പൂതിരിയും കൂടി പൂരം കാണാനായി പുറപ്പെട്ടു. നടന്നു നടന്നവരെത്തിയത് രക്തദാഹികളായ യക്ഷികളധിവസിക്കുന്ന ഒരു വന പ്രദേശത്ത്. അവർ അൽപ്പം ഭയത്തോടെ ഉഴറി നടന്നപ്പോൾ സുന്ദരികളായ രണ്ട് യുവതികൾ വരികയും ഈ സമയത്ത് ഇത് വഴി സഞ്ചരിക്കുന്നത് അപകടമാണെന്നും ഇന്നത്തെ രാത്രി തങ്ങളുടെ ഇല്ലത്തു താമസിക്കാം എന്നും യുവതികൾ അവരോട് പറഞ്ഞു. ഭട്ടതിരിയും നമ്പൂതിരി യുവാവും സന്തോഷത്തോടെ ആ ക്ഷണം സ്വികരിച്ചു. മനയിലെത്തിയ ശേഷം വിവിധ മുറികളിൽ ഇവർക്ക് ഉറങ്ങുവാനുള്ള സൗകര്യം ചെയ്ത് കൊടുത്തു.നിത്യവും ദേവിമാഹാത്മ്യം പാരായണം ചെയ്യുന്ന ശീലമുള്ള വ്യക്തിയായിരുന്നു നമ്പൂതിരി. വശ്യമായ മുഖ ഭാവത്തോടെ യക്ഷി മുറിയിലേക്കു കടന്നുവന്നു പക്ഷേ, അവൾക്കു അടുത്തേക്കു അടുക്കാനാവുന്നില്ല. േദവീമാഹാത്മ്യത്തിന്റെ മാഹാത്മ്യം മറികടക്കാനുള്ള ശക്തി യക്ഷിക്കി...

‘പൊന്‍കിനാവേ.. നീ ഏന്തിനു മരിച്ചു?: എന്തിനു നീ അല​ഞ്ഞു തിരിയുന്നു ഒരു യക്ഷിയായി

ഇമേജ്
  പ്രണയവും വിരഹവും പ്രതികാരവും കാമവും –യക്ഷിക്കഥകളിലെ മാമൂലുകൾ. ഭയമെന്ന അടിസ്ഥാനത്തിനുമുകളിൽ നാം പണിതുയർത്തുന്ന കഥകളുടെ കോട്ടകളുടെ ജനാലകളാണി ഇവയെല്ലാം, ആരാണ് കാര്യവട്ടത്തെ ആ കുളത്തിനടുത്ത് അലഞ്ഞു തിരിയുന്ന ആ യക്ഷി.അക്വേഷ്യാ മരങ്ങള്‍ നിറഞ്ഞ കാടിനുള്ളിലെ പായൽ നിറഞ്ഞ കുളം, പകൽപോലും ആളുകൾ പോകാൻ ഭയപ്പെടുന്ന പ്രദേശം ഹൈമവതിയക്ഷിയുടെ കഥ ഇങ്ങനെ– അരനൂറ്റാണ്ട് മുന്‍പ്. കാര്യവട്ടത്തിനടുത്തുള്ള ഒരു ഇല്ലത്തെ  സുന്ദരിയായ ബ്രാഹ്മണ യുവതിയായിരുന്നു ഹൈമവതി. കൗമാര പ്രായത്തിൽ  അവൾ പ്രണയിനിയായി. ആ കാടുകൾ അവരുടെ പ്രണയത്തിനു കുടപിടിച്ചു പല വട്ടം പൂത്തഅന്യജാതിക്കരനായ ആ യുവാവുമൊത്തുള്ള പ്രണയം അവരുടെ കുടുംബത്തിനു അംഗീകരിക്കാനായില്ല.ആ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി.  മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എന്നാൽ പ്രണയ പൂര്‍ത്തിയാകവാതെ , പ്രതികാരത്തോടെ മരിച്ച അവളുടെ ആത്മാവ് കാടുകളില്‍ ചുറ്റി തിരിഞ്ഞു . കാടിനുള്ളിൽ നിന്നും പൊട്ടിച്ചിരികളും കൊലുസിന്റെ ഒച്ചയും. ചിലപ്പോഴൊക്കെ അലർച്ചകളും കേൾക്കാം. നിരവധിപ്പേർ അവളെ കണ്ടു. രണ്ടാള്‍ പൊക്കത്തിലും തീജ്വാലയായും. വിചിത്രമായ രൂപങ്ങളിലും.  ര...