പോസ്റ്റുകള്‍

രക്തരക്ഷസ്സോ ചാവേറോ ഈ നീലി

ഇമേജ്
 ചരിത്രവും പഴങ്കഥകളിലൂടെയും ഭീതിയുടെ ലോകത്തു സ്ഥിരപ്രതിഷ്ഠ നേടിയ രക്തദാഹി. വശ്യസൗന്ദര്യത്തിന്റെ മൂർത്തീഭാവംമുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും, അതെ കള്ളിയാങ്കാട്ട് നീലി. ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ച സ്വപ്ന സുന്ദരി അവളുടെ കഥ ഇവിടെ തുടങ്ങുകതയാണ്.പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയാണോ അവൾ, അതോ സ്ത്രീ ലമ്പടൻമാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ ചാവേറോ ഇതാ അവളുടെ കഥ.   തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും  കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി കഥാപാത്രമാണ്. കാർത്യായനിയമ്മ എന്ന കഥാപാത്രം മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിലാണ് ഇത്. തെക്കൻപാട്ടിലേതിൽ നിന്ന് ചില വ്യത്യാസങ്ങൾ മാർത്താണ്ഡവർമ്മയിൽ കാണാം. യക്ഷിയാണെങ്കിലും പിന്നീട് മാതൃഭാവത്തിൽ നീലി ആരാധിക്കപ്പെട്ടു. പഴയ തിരുവിതാംകൂറിന്റെ തെക്കേ അറ്റമായ നാഗർകോവിലിനു സമീപത്തെ പഴകന്നൂർ എന്ന പ്രദേശം. ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്ന...

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...

ഇമേജ്
കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം എന്ന സ്ഥലം നാം അറിയപ്പെടുന്നത് കടമറ്റത്ത് കത്തനാരുടെ പേരിലാണ്. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ മാർ ആബോ എന്ന ഭാരതത്തില്‍ എത്തിചേർന്നു. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് എത്തി. മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് കടമറ്റം വലിയ പള്ളി.    ശെമ്മാശൻ ആയി പൗലോസ് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി പൗലോസ് ജനിച്ചു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. അക്കാലത്ത് ആ കത്ത...

ആ തണുപ്പിലും അവളുടെ മുഖത്ത് വിയര്‍പ്പിന്റെ മുത്തുമണികള്‍ പൊടിഞ്ഞു.

ഇമേജ്
മൂന്നാം കണ്ണ് നഗരത്തിരക്കിൽനിന്നകന്ന് ഫ്യൂച്ചര്‍ ടെക്നോളജീസെന്ന കമ്പനിയുടെ ബഹുനില മന്ദിരം. ആ ദിവസത്തെ ഓഫിസ് സമയം കഴിഞ്ഞിരിക്കുന്നു. മധ്യാഹ്നത്തില്‍ പെയ്യാനാരംഭിച്ച മഴ അപ്പോഴാണ് ഒന്ന് തോര്‍ന്നത്.അടുത്ത മഴയ്ക്ക് മുമ്പ് വീട്ടിലേക്കെത്താന്‍ തിടുക്കപ്പെട്ടു ജീവനക്കാരൊക്കെ ധൃതിയിൽ ഇറങ്ങിക്കൊണ്ടിരുന്നു... പുറത്തെ മഴയുടെയും തിരക്കിന്റെയും കലമ്പലൊന്നും വര്‍ഷ അറിഞ്ഞില്ല. അവളുടെ വിരലുകള്‍ മഴപെയ്യുന്നതുപോലെ താളത്തില്‍ കീബോര്‍ഡില്‍ ചലിച്ചുകൊണ്ടിരുന്നു. ടൈപ്പിങ് നിര്‍ത്തിയ ശേഷമാണ് അവള്‍ വാച്ചിലേക്ക് നോക്കിയത്. സമയം 6.30 പിഎം അപ്പോഴാണ് അവൾ ജനലിലൂടെ വിതുമ്പാനൊരുങ്ങി നിൽക്കുന്ന ആകാശത്തേക്ക് ആശങ്കയോടെ നോക്കിയത്. വളരെ വൈകിയിരിക്കുന്നു. അന്നുതന്നെ തീര്‍ക്കേണ്ട പ്രോജക്ടാണെന്ന് മാനേജര്‍ പ്രത്യേകം പറഞ്ഞിരുന്നു. ജോര്‍ജ് ഇടയ്ക്ക് ചെയ്ത ഫോണ്‍ കോളും കുറെസമയം കളഞ്ഞു. ഓഫിസ് ടൈമില്‍ വിളിക്കരുതെന്ന് പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ല, ഇഡിയറ്റ്... വര്‍ഷ ഓര്‍ത്തു. പ്രിന്ററില്‍ നിന്ന് പേപ്പറെടുത്ത് ഒരു ഫയലില്‍ അടുക്കി അവള്‍ മാനേജറുടെ ടേബിളിലെത്തി. എംഡിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റെന്ന പോസ്റ്റിലാണ് അവളെ എടുത്തതെങ...

ഒരു രക്ത വൃത്തത്തിനു നടുവിൽ രാഘവന്റെ ജ‍ഡം, നെഞ്ചിനു മുകളിൽ?

ഇമേജ്
തുപ്പൽ തൊട്ടു വശങ്ങളിൽ തേച്ചശേഷം ചേർത്തൊട്ടിച്ച ബുക്കിന്റെ താൾ, ഗേറ്റിൽ പിടിപ്പിച്ചിരുന്ന ലെറ്റർ ബോക്സിലേക്കിട്ടശേഷം, അഴികൾക്കിടയിലൂടെ കാണാനയാളൊരു വിഫല ശ്രമം നടത്തി. കാഴ്ച മറച്ചു വലിയ ഗേറ്റ് ഉയർന്നുയർന്നു പോയിരിക്കുന്നു. ഗേറ്റിനരികിലെ കിളി വാതിലിലൂടെ പക്ഷി നോക്കുന്നതുപോലെ ഒരു ഗൂർഖ എത്തി നോക്കി മുരണ്ടു..അരേ ബുദ്ദൂ....ജാ. വേഗം നടന്നതിനാൽ ബാക്കി പറഞ്ഞതു കേൾക്കാനായില്ല. Photo by Matt Hatchett from Pexels മുരുകന്റ ചിത്രമുള്ള, തമിഴ് എഴുത്തുകളുള്ള ഒരു തുണി സഞ്ചിയുമായി അയാള്‍ വെയിലിനെ കൂസാതെ ചുട്ടുപൊള്ളുന്ന റോഡിലേക്കിറങ്ങി. വെയിലിന്റെ തീക്ഷ്ണതിയിൽനിന്നും മുറ്റത്തെ ഊഷ്മളതയിലേക്കെത്തിയയാൾ മുഖത്തെ വിയർപ്പൊപ്പി. തന്റെ ചെരുപ്പൂരിയിട്ടുശേഷം, ശബ്ദിക്കുന്ന കസേരയിലേക്കമർന്നിരുന്നു. ഇരുളും വെളിച്ചവും കെട്ടുപിണഞ്ഞു കിടക്കുന്ന പഴകി നിറം മങ്ങിയ ഭിത്തിയലമാരയിൽ നിരവധി മെഡലുകൾ. ചുക്കിലി കയറിയ ഒരു പൊലീസ് തൊപ്പി ഒരു വശം ചെരിഞ്ഞു കിടക്കുന്നു. ഭിത്തിയിൽ കാക്കി നിക്കറിട്ടു നിൽക്കുന്ന പൊലീസുകാരുടെ ഒരു ഗ്രൂപ്പ് ചിത്രം. പിണച്ചു വച്ച കാലിനു മുകളിലേക്കു പത്രമെടുത്തു വച്ച് രാഘവൻ തന്റെ മുടങ്ങിയ വായന പുനരാരംഭിച്ചു. ...

cemetery ghost- episode 1

ഇമേജ്
  കൊന്നവൻ തൊടുമ്പോൾ‌ ശവശരീരം രക്തം ചൊരിയുന്നു. പാശ്ചാത്യ നാടുകളുടെ നാട്ടുവിശ്വാസമാണ്. അതേപോലെ കൊന്നവരോട് ശവശരീരം പ്രതികാരം ചെയ്യുമെന്ന വിശ്വാസം ചിലർക്കുണ്ട്. കുറച്ചുകാലം മുമ്പ് ഒരു െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത നാം വായിച്ചിരുന്നല്ലോ?, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് ഒന്നു നോക്കാം. മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല- ഡോക്ടർ രാഘവേന്ദ്രയുടെ സ്വകാര്യമുറിയിലെ ഭിത്തിയിൽ ഈ വാക്കുകളാണ് മനോഹരമായി എഴുതി വച്ചിരുന്നത്. കോടതിയിൽ രാഘവേന്ദ്ര പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളുടെയും സാംസ്കാരിക സദസ്സുകളുടെയും ചർച്ചകൾക്ക് വിധേയമായി....ഏതാനും ദിവസം മുമ്പാണ് ആ സംഭവങ്ങൾക്ക് തുടക്കം..അല്ലെങ്കിൽ പുറംലോകം അറിയാൻ കാരണമായ സംഭവത്തിന്റെ തുടക്കം.... ജെഎച്ച് റോഡിലൂടെ പോയിട്ടുള്ളവരെല്ലാം കാടുപിടിച്ച് കിടക്കുന്ന ഗോഡൗൺ കണ്ടിട്ടുണ്ടാവും. സംഭവങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അൽപ്പം നാടകീയമായിത്തന്നെയാണ് തുടക്കം.....പൊടിപ്പൊളിഞ്ഞ് വീഴാറായി ഭിത്തികൾ...നരിച്ചീറുകൾ പൊതിഞ്ഞ മേൽക്കൂര....പക്ഷിക്കാഷ്ഠം വീണ് നിറംകെട്ട ഒരു മുറിയിൽ വെറും നിലത്ത് ഒരാൾ കിടക്കുന്നു...ധരിച്ചിരിക്കുന...

ഭൂതപ്രേതാദികളുള്ള ആ കാട്ടിലേക്കയാൾ തിരികെ എത്തി; രണ്ടും കൽപ്പിച്ച്-horror story 1

ഇമേജ്
  കൊടും വനം, ചുറ്റും ചീവീടുകളുടെ അലർച്ച. തന്റെ ദുർഗതി ഓര്‍ത്ത് വിമ്മിക്കരഞ്ഞു അയാളിരുന്നു. ഏതാനും മണിക്കൂറുകള്‍ അല്ലെങ്കിൽ നിമിഷം ആ സത്വം എത്തിച്ചേരും. അയാൾ തന്റെ പൊന്നുമകളുടെയും മകന്റെയും മുഖമോർത്തു. കൈകളിൽ മുഖം താഴ്ത്തി കരഞ്ഞു. അയാൾ തന്റെ അടുത്തിരിക്കുന്ന സഹയാത്രികരായി ഷെയ്ഖുകളുടെ നേരേ നോക്കി, അയാൾ പൊട്ടിക്കരയുന്നതുകണ്ട് ആശ്വസിപ്പിക്കാനെത്തിയതായിരുന്നവർ. ഒരു ഷേയ്ഖ് ഒരു കലമാനിനേയും പിടിച്ചുകൊണ്ടാണ് വന്നിരുന്നത്. മറ്റൊരു ഷേയ്ഖിന്റെ കൈയില്‍ രണ്ടു നായകളുണ്ടായിരുന്നു. മൂന്നാമത്തെ ഷേയ്ഖിന്റെ കൂടെയുണ്ടായിരുന്നത് ഒരു കോവര്‍കഴുതയായിരുന്നു. ( ആകാംക്ഷയോടെ തന്നെ നോക്കി കഥ കേട്ടിരിക്കുന്ന ദുന്യാസാദിനെ ഷഹ്റാസാദ് നോക്കി. അവളുടെ കണ്ണുകളിൽ കൗതുകവും ഭയമുണ്ട്. അന്തപുരത്തിന്റെ സിംഹാസനത്തിൽ കൊടുംകൈയ്യും കുത്തി കിടക്കുന്ന ഷഹ്റിയാറിനെ അവൾ ഇടംകണ്ണാൽ നോക്കി, കൈയ്യകലത്തിൽ ഖഡ്ഗം ഇരിക്കുന്നു. കഥ അരസികമായാൽ ശിരസ്സറ്റു വീഴും .ദൈവേച്ഛയുണ്ടായാൽ ഒരുപാട് പെൺകുട്ടികളുടെ ജീവൻ രക്ഷപ്പെടും. വേഴ്ചയ്ക്കു ശേഷം നിത്യവും ഓരോ കന്യകകളെ നിർദാക്ഷിണ്യം കൊലപ്പെടുത്തുന്ന, ആ ഷെഹരിയാർ സുൽത്താന്റെ കണ്ണുകളിലും ഒരു കുട്ടിയുടെ ആകാംക്ഷ...