പോസ്റ്റുകള്‍

തലയിൽ കത്തുന്ന തീക്കനലുമായി മറവങ്കോടു യക്ഷി–രക്തദാഹി

ഇമേജ്
പാറക്കോട് വനം, പട്ടാപ്പകലും കൂരിരുൾ ചൂഴ്ന്നു നിൽക്കുന്ന വന്യഭാവം, പുലിയും ചെന്നായയും വിഹരിച്ചിരുന്ന ആ പ്രദേശത്തെ ആ വന്യമൃഗങ്ങളേക്കാളും ആളുകവെ പേടിപ്പിച്ചിരുന്ന മറ്റൊരു രൂപമാണ് – മറവങ്കോടു യക്ഷി–രക്തദാഹി.  വനത്തിലൂെട യാത്ര ചെയ്യുന്നവരുടെ പൊടിപോലും മിച്ചംകിട്ടില്ല. ആ രക്തദാഹിയായ യക്ഷിയെ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രിക നെരിപ്പോടിലേക്ക് ആവാഹിച്ചു. പക്ഷേ തലയിൽ കത്തുന്ന തീക്കനലുമായി അവൾ രക്ഷപ്പെട്ടു.  ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ദിഗന്തം പിളർക്കുമാറൊരു അലർച്ച ഉയർന്നു. ഹിരണ്യകശിപുവിൽനിന്നു പ്രഹ്ളാദനെ കാത്തപോലെ നരസിംഹമൂർത്തി അവളെ  പാറക്കോട്ടു നിന്നും ഓടിച്ചു.  തുടർന്നു യക്ഷി മറവങ്കോട്ട് ( ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു). അവിടേയ്ക്ക് എത്തിയ യക...

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

ഇമേജ്
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശം( ഇപ്പോൾ തമിഴ്നാട്ടിലാണ്), അവിടെ ഒരു നായർ തറവാടുണ്ടായിരുന്നു. അവിടെ ഒരു അതിസുന്ദരിയായ സ്ത്രീയുണ്ടായിരുന്നു ചിരുതേവി.  ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അഥവാ ശ്രീദേവി അതിസുന്ദരിയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി. തറവാട്ടിലെ ജോലിക്കാരിൽ ഒരുവൻ ആയിരുന്നു  രാമൻ എന്ന പോണ്ടൻനായർ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ശ്രീദേവിക്കും ഉണ്ടായിരുന്നു. ക്രമേണ രാമനിൽ ആസക്തയായ ശ്രീദേവി അവനെ  മാനസികമായും ശാരീരികമായും ഉപദ്രവിച്ചു(ഭാര്യയിൽ നിന്നു അകറ്റാനും പ്രണയം ലഭിക്കാനും കഴിയാത്ത വിരോധമായിരിക്കണം).  ഗോവിന്ദനും രാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും  ശ്രീദേവിയിൽ സുഹൃത്തിനെ  രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കി. വിരോധംമൂത്ത അവൾ ആദ്യം രാമന്റെ പ്രിയതമയെ ഇല്ലാതാക്കി.  രാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം ...

രക്തം വലിച്ചൂറ്റി കുടിച്ചു, എല്ലുകൾ ചവച്ചു തുപ്പിയ ആ യക്ഷി; കണ്ണുതുറന്നപ്പോൾ പനയുടെ മുകളിൽ

ഇമേജ്
പാലപ്പൂമണവുമായി കരിമ്പന ചുവട്ടിൽ കാത്തിരിക്കുന്ന ലോകൈക സുന്ദരിമാർ. അവരുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാൽ രാവിലെ ശേഷിക്കുക മുടിയും നഖവും മാത്രം. എല്ലും മജ്ജയും ചവച്ചു തുപ്പുന്ന ഭീതിജനകമായ ഒരു യക്ഷിക്കഥ ഐതിഹ്യമാലയിൽനിന്നും– മന്ത്രവാദത്തിനായി പേരുകേട്ട 6 കുടുംബങ്ങളിൽ ഒന്നായ കാലടി മനയിലെ ഭട്ടതിരിയും ഒരു നമ്പൂതിരിയും കൂടി പൂരം കാണാനായി പുറപ്പെട്ടു. നടന്നു നടന്നവരെത്തിയത് രക്തദാഹികളായ യക്ഷികളധിവസിക്കുന്ന ഒരു വന പ്രദേശത്ത്. അവർ അൽപ്പം ഭയത്തോടെ ഉഴറി നടന്നപ്പോൾ സുന്ദരികളായ രണ്ട് യുവതികൾ വരികയും ഈ സമയത്ത് ഇത് വഴി സഞ്ചരിക്കുന്നത് അപകടമാണെന്നും ഇന്നത്തെ രാത്രി തങ്ങളുടെ ഇല്ലത്തു താമസിക്കാം എന്നും യുവതികൾ അവരോട് പറഞ്ഞു. ഭട്ടതിരിയും നമ്പൂതിരി യുവാവും സന്തോഷത്തോടെ ആ ക്ഷണം സ്വികരിച്ചു. മനയിലെത്തിയ ശേഷം വിവിധ മുറികളിൽ ഇവർക്ക് ഉറങ്ങുവാനുള്ള സൗകര്യം ചെയ്ത് കൊടുത്തു.നിത്യവും ദേവിമാഹാത്മ്യം പാരായണം ചെയ്യുന്ന ശീലമുള്ള വ്യക്തിയായിരുന്നു നമ്പൂതിരി. വശ്യമായ മുഖ ഭാവത്തോടെ യക്ഷി മുറിയിലേക്കു കടന്നുവന്നു പക്ഷേ, അവൾക്കു അടുത്തേക്കു അടുക്കാനാവുന്നില്ല. േദവീമാഹാത്മ്യത്തിന്റെ മാഹാത്മ്യം മറികടക്കാനുള്ള ശക്തി യക്ഷിക്കി...

‘പൊന്‍കിനാവേ.. നീ ഏന്തിനു മരിച്ചു?: എന്തിനു നീ അല​ഞ്ഞു തിരിയുന്നു ഒരു യക്ഷിയായി

ഇമേജ്
  പ്രണയവും വിരഹവും പ്രതികാരവും കാമവും –യക്ഷിക്കഥകളിലെ മാമൂലുകൾ. ഭയമെന്ന അടിസ്ഥാനത്തിനുമുകളിൽ നാം പണിതുയർത്തുന്ന കഥകളുടെ കോട്ടകളുടെ ജനാലകളാണി ഇവയെല്ലാം, ആരാണ് കാര്യവട്ടത്തെ ആ കുളത്തിനടുത്ത് അലഞ്ഞു തിരിയുന്ന ആ യക്ഷി.അക്വേഷ്യാ മരങ്ങള്‍ നിറഞ്ഞ കാടിനുള്ളിലെ പായൽ നിറഞ്ഞ കുളം, പകൽപോലും ആളുകൾ പോകാൻ ഭയപ്പെടുന്ന പ്രദേശം ഹൈമവതിയക്ഷിയുടെ കഥ ഇങ്ങനെ– അരനൂറ്റാണ്ട് മുന്‍പ്. കാര്യവട്ടത്തിനടുത്തുള്ള ഒരു ഇല്ലത്തെ  സുന്ദരിയായ ബ്രാഹ്മണ യുവതിയായിരുന്നു ഹൈമവതി. കൗമാര പ്രായത്തിൽ  അവൾ പ്രണയിനിയായി. ആ കാടുകൾ അവരുടെ പ്രണയത്തിനു കുടപിടിച്ചു പല വട്ടം പൂത്തഅന്യജാതിക്കരനായ ആ യുവാവുമൊത്തുള്ള പ്രണയം അവരുടെ കുടുംബത്തിനു അംഗീകരിക്കാനായില്ല.ആ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി.  മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എന്നാൽ പ്രണയ പൂര്‍ത്തിയാകവാതെ , പ്രതികാരത്തോടെ മരിച്ച അവളുടെ ആത്മാവ് കാടുകളില്‍ ചുറ്റി തിരിഞ്ഞു . കാടിനുള്ളിൽ നിന്നും പൊട്ടിച്ചിരികളും കൊലുസിന്റെ ഒച്ചയും. ചിലപ്പോഴൊക്കെ അലർച്ചകളും കേൾക്കാം. നിരവധിപ്പേർ അവളെ കണ്ടു. രണ്ടാള്‍ പൊക്കത്തിലും തീജ്വാലയായും. വിചിത്രമായ രൂപങ്ങളിലും.  ര...

അതീവ സുന്ദരിയായ ഒരു യക്ഷി , രക്തമല്ല ആവശ്യം , പിന്നെയോ

ഇമേജ്
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല കഥകൾ വായിക്കാത്തവർ തീരെ കുറവായിരിക്കും. പ്രേത കഥകളും യക്ഷിക്കഥകളും ചർച്ച ചെയ്യുന്ന ഇവിടെ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഐതിഹ്യമാലയിലെ ചില കഥകൾ പറയുകയാണ്. രാജാവ് നാടു ഭരിച്ചിരുന്ന കാലം. വയസ്കരയില്ലത്ത് ആയുർവേദമുൾപ്പെടെ നാലു വേദങ്ങളും പഠിച്ച ഒരു മഹാൻ ഉണ്ടായിരുന്നു. മഹാവിദ്വാനുണ്ത്ന്ദ്ത്ത്.  എല്ലാവരും "ചതുർവേദി ഭട്ടതിരി"യെന്നാണ് പറഞ്ഞുവന്നിരുന്നത്.  അദ്ദേഹം ഒരു മഹാവൈദ്യനും വലിയ മന്ത്രവാദിയുമായിരുന്നു. മന്ത്രവാദത്തിലുള്ള പ്രസിദ്ധികൊണ്ട് അദ്ദേഹത്തെ മന്ത്രവാദത്തിനായി പല ദിക്കുകളിൽനിന്നും ആളുകൾ വന്നു കൂട്ടിക്കൊണ്ടുപോവുക പതിവായിരുന്നു. അങ്ങനെയിരുന്ന കാലത്ത് അന്നു നാടു വാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന് ഒരു യക്ഷിയുടെ ഉപദ്രവം ഉണ്ടായിത്തീരുകയും പല മന്ത്രവാദികൾ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കീട്ടും ആ യക്ഷിയെ ഒഴിപ്പിക്കാൻ കഴിയായ്കയാൽ ഒടുക്കം സാമൂതിരിപ്പാടു തമ്പുരാന്റെ ആളുകൾ വന്നു ചതുർവേദി ഭട്ടതിരിയെ കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടുപോവുകയും ഭട്ടതിരി ചില മന്ത്രതന്ത്രപ്രയോഗങ്ങൾകൊണ്ട് ആ യക്ഷിയെ സാമൂതിരിപ്പാട് തമ്പുരാന്റെ ദേഹത്തിൽ നിന്ന് ഉഴിഞ്ഞു മാറ്റ...

സെമിത്തേരിയിലെ പ്രേതം- െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത

ഇമേജ്
ബോർഡ് പിന്നിൽ വരത്തക്ക നിലയിൽ രാഘവേന്ദ്ര ലാപ്ടോപ് ക്യാമറ സെറ്റ് ചെയ്തു-സ്കൈപ്പ് കോൾ.പുറത്ത് ഒരു വാഹനം തിരിയുന്നത് രാഘവേന്ദ്ര കണ്ണാടിച്ചില്ലിലൂടെ കണ്ടു. കൈയ്യിൽ ഗ്ളൗസിട്ട് അയാൾ ഇറങ്ങിച്ചെന്നു.bകാർ നിർത്തി ജോർജ്ജ് പുറത്തേക്കിറങ്ങി. മുടിയും താടിയും വളർത്തി പ്രാകൃതരൂപമായിരുന്നു അയാൾ.... മീശയും താടിയും ചെയിൻ സ്മോക്കറെന്നപോലെ ചെമ്പിച്ചിരുന്നു.പുറത്തെ ലൈറ്റ് രാഘവേന്ദ്ര ഓഫ് ചെയ്തു..കാർ സമീപത്തെ ചെറിയ ഷെഡ്ഡിലിക്ക് ജോർജ് ഓടിച്ചു കയറ്റി.ഇരുവരും ചേർന്ന് കാറിന്റെ പിന്നിൽ നിന്ന് ഒരു പോളീത്തീൻ കവർ താങ്ങിയെടുത്തു....കയർകൊണ്ട് ആ കവർ വരിഞ്ഞ് മുറുക്കിയിരുന്നു.... . പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു സ്ത്രീയുടെ നഗ്ന മൃതദേഹം കിടന്നു....അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു..ഡോക്ടർ......ഉപകരണങ്ങൾ തിരിയുകയായിരുന്ന രാഘവേന്ദ്ര തിരിഞ്ഞുനോക്കി.ഐ വാണ്ട് ദാറ്റ് റിംഗ്!! ശവശരീരത്തിന്റെ കൈയ്യിൽ വിലയേറിയ ഒരു ഡയമണ്ട് റിംഗ് ധരിച്ചിരുന്നു. ഡോക്ടർ മരവിച്ച വിരലിൽ പിടിച്ച് ഊരാൻ ശ്രമിച്ചു.... വിരലിൽ ഇറുക്കത്തിൽ അമർന്ന നിലയിലായിരുന്നു മോതിരം...വാസലിൻ ടിന്നെടുക്കാനായി പോയിട...

മനുഷ്യന്റെ വേദനിക്കുന്ന കരച്ചിൽ ശബ്ദം പുറപ്പെടുവിക്കുന്ന മരണ വിസിലുകൾ; ഉപയോഗമെന്ത്?

ഇമേജ്
  മനുഷ്യന്റെ വേദനിക്കുന്ന കരച്ചിൽ ചെവിതുളച്ചു കയറും. ശത്രുക്കളെ പേടിപ്പിക്കാന്‍ അല്ലെങ്കിൽ മന്ത്രവാദമോ മറ്റോ,  വിചിത്രവും തലയോട്ടി ആകൃതിയിലുള്ളതുമായ മരണ വിസിലുകളെക്കുറിച്ചാണ് പറയുന്നത്.   പതിറ്റാണ്ടുകൾക്ക് മുമ്പ് മെക്സിക്കോയിലെ ഒരു ആസ്ടെക് ക്ഷേത്രത്തിൽ നിന്നാണ് പുരാവസ്തു ഗവേഷകർ ഇത്  കണ്ടെത്തിയത്.  അവ കേവലം കളിപ്പാട്ടങ്ങളോ ആഭരണങ്ങളോ ആണെന്ന് കരുതി അവ പട്ടികപ്പെടുത്തി വെയർഹൗസുകളിൽ സൂക്ഷിച്ചു. വർഷങ്ങൾക്കുശേഷം, വിദഗ്ദ്ധർ കണ്ടെത്തിയത് ഇവ “മരണ വിസിലുകൾ” ആണെന്നാണ്, അത് മനുഷ്യന്റെ നിലവിളിയോട് സാമ്യമുള്ള തുളച്ചുകയറുന്ന ശബ്ദങ്ങളായിരുന്നു പുറുപ്പെടുവിച്ചത്, പുരാതന ആസ്ടെക്കുകൾ ചടങ്ങുകളിലോ  യുദ്ധങ്ങളിലോ ശത്രുക്കളിൽ ഭയം വളർത്താൻ ഉപയോഗിച്ചിരിക്കാം. ആസ്ടെക് ഡെത്ത് വിസിലുകൾ സാധാരണ ഉപകരണങ്ങളല്ല തലയോട്ടി ആകൃതിയിലുള്ള, പൊള്ളയായ രണ്ട് വിസിലുകൾ 20 വർഷം മുമ്പ് കാറ്റ് ദേവനായ എഹെകാട്ടിന്റെ ക്ഷേത്രത്തിൽ ബലിയർപ്പിച്ച പുരുഷ അസ്ഥികൂടത്തിന്റെ കൈയിൽ കണ്ടെത്തി. വിസിലുകൾ ഊ തുമ്പോൾ,മനുഷ്യർ വേദനയോടെ അലറുന്ന ശബ്ദം മുഴങ്ങുന്നു. Horror Stories, Malayalam Horror Stories, yakshi kadhakal, p...