പോസ്റ്റുകള്‍

കുളപ്പുറത്തു ഭീമന്റെ പ്രേതം, ഒരു അവതാരപുരു‌ഷൻ

ഇമേജ്
മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം 9 ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ്കുളപ്പുറത്തു ഭീമൻ. ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നു. അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് തറവാട്ടിൽ കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്...

Haunting in Connecticut– കണക്ടികട്ടിലെ പ്രേതബാധ– സിനിമ ചുരുക്കം

ഇമേജ്
Haunting in Connecticut– കണക്ടികട്ടിലെ പ്രേതബാധ– സിനിമ ചുരുക്കം 1987-ൽ ആണ് കഥ നടക്കുന്നത്. സാറാ കാമ്പ്‌ബെൽ (വിർജീനിയ മാഡ്‌സെൻ) മകൻ മാറ്റിനെ (കെയ്‌ൽ ഗാൽനർ) ക്യാൻസർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു. സാറയും ഭർത്താവ് പീറ്ററും( (മാർട്ടിൻ ഡൊനോവൻ) ആശുപത്രിയോട് ചേർന്ന് ഒരു വാടക വീട് കണ്ടെത്തുന്നതിനെക്കുറിച്ച്ആലോചിക്കുന്നു. ആശുപത്രിയിലേക്കുള്ള മറ്റൊരു യാത്രയിൽ, ഒരു വലിയ വീടിന് മുന്നിൽ ഒരാൾ “വാടകയ്‌ക്ക്” അടയാളം ഇടുന്നത് സാറ കാണുന്നു. ഉടൻ വാടകയ്ക്ക് എടുക്കുകയാണെങ്കിൽ ആദ്യ മാസം വാടകം സൗജന്യമെന്ന് വീട്ടുടമ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അടുത്ത ദിവസം, പീറ്റർ മാറ്റിന്റെ സഹോദരൻ ബില്ലി (ടൈ വുഡ്), കസിൻ‌മാരായ വെൻ‌ഡി (അമണ്ട ക്രൂ), മേരി എന്നിവരോടൊപ്പം എത്തി, അവർ മുറികൾ തിരഞ്ഞെടുക്കുന്നു. മാറ്റ് ബേസ്മെൻറ് തിരഞ്ഞെടുക്കുന്നു, അവിടെ ഒരു നിഗൂഢ വാതിൽ ഉണ്ട്. അതിലൂടെ ചെല്ലുമ്പോൾ അവിടെ വിചിത്രമായ കാഴ്ചകൾ കാണുന്നു അടുത്ത ദിവസം, ആ വീട് ഒരു ശവസംസ്ക്കാര ഭവനമായിരുന്നെന്ന് മനസ്സിലാക്കുന്നു; നിഗുഢമായ വാതിലിനു പിന്നിലുള്ള മുറി ഒരു മോർച്ചറിയായിരുന്നു. മാറ്റ് മറ്റൊരു രോഗിയായ റെവറന്റ് ...

ഞാൻ ഡ്രാക്കുളയാണ്, മിസ്റ്റർ ഹാർക്കർ– Dracula– Bram Stoker-part6-malayalam

ഇമേജ്
"ഞാൻ ഡ്രാക്കുളയാണ്, മിസ്റ്റർ ഹാർക്കർ, എന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അകത്തേക്ക് വരൂ, രാത്രിയിലെ കാറ്റിന് നല്ല  തണുപ്പാണ്, നിങ്ങൾ ഭക്ഷണം കഴിച്ച് വിശ്രമിക്കേണ്ടതുണ്ട്" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ചുമരിൽ ഒരു ബ്രാക്കറ്റിൽ വിളക്ക് ഇട്ടു, പുറത്തേക്കിറങ്ങി, എന്റെ ലഗേജ് എടുത്തു. ഞാൻ  തടയുന്നതിനുമുമ്പ് അദ്ദേഹം അത് കൊണ്ടുപോയി. ഞാൻ പ്രതിഷേധിച്ചു, പക്ഷേ അദ്ദേഹം കേട്ടില്ല.  "അല്ല, സർ, നിങ്ങൾ എന്റെ അതിഥിയാണ്. വൈകി, എന്റെ ആളുകൾ ലഭ്യമല്ല. നിങ്ങളെ സഹായിക്കേണ്ടത് എന്റെ കടമയാണ് ഒരു വലിയ ഗോവണിപ്പടി, മറ്റൊരു വലിയ പാത അവസാനം അദ്ദേഹം ഒരു കനത്ത വാതിൽ തുറന്നു. നല്ല വെളിച്ചമുള്ള ഒരു മുറിക്കുള്ളിൽ അത്താഴത്തിനായി ഒരു മേശ ഒരുക്കിയിരിക്കുന്നു, വശത്തു തയ്യാറാക്കിയ നെരിപ്പോടിൽ കനലുകൾ എരിയുന്നു. കൗണ്ട്, എന്റെ ബാഗുകൾ താഴെയിട്ട്, വാതിൽ അടച്ച്, മുറി മുറിച്ചുകടന്ന്, മറ്റൊരു വാതിൽ തുറന്നു,  വിളക്ക് കത്തിച്ച ഒരു ചെറിയ അഷ്ടഭുജാകൃതിയിലുള്ള മുറിയിലേക്ക് നയിച്ചു, ഒരു തരത്തിലുള്ള ജാലകവുമില്ലാത്ത ഇതിലൂടെ കടന്ന് അയാൾ മറ്റൊരു വാതിൽ തുറന്നു എന്നെ പ്രവേശിക്കാൻ പ...

കറുത്ത കോട്ടിട്ട സായ്​വിന്റെ പ്രേതം അലഞ്ഞു തിരിയുന്ന ഡ്രാക്കുള കോട്ട, നമ്മുടെ നാട്ടിലെ മണ്ടവെട്ടിക്കോവിൽ: കഥകളിങ്ങനെ- Lodge heather

ഇമേജ്
  വെള്ളക്കാരുടെ ഒട്ടേറെ ശവകുടീരങ്ങൾ.  വിദേശ രാജ്യങ്ങളിലെ കാലാവസ്ഥ.  പുകയുന്ന ചുരുട്ടും പിടിച്ചു സായ്പ്പൻമാർ വിഹരിച്ച സ്ഥലങ്ങൾ. പ്രേതകഥകൾ‌ പ്രചരിക്കാന്‍ എല്ലാം ഒത്തുചേർന്ന അന്തരീക്ഷം. ബ്രിട്ടീഷ് കാലഘട്ടത്തിൽ മൂന്നാറിൽ നിർമ്മിക്കപ്പെട്ട കെട്ടിടമാണ് ലോഡ്ജ് ഹെദർ നമ്പർ 928.ഇപ്പോൾ കെഡിഎച്ച്പിയുടെ അധീനതയിലാണ് ഈ പഴയ കെട്ടിടം. പഴയ മൂന്നാറിന് സമീപത്തായാണ് ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി. സ്ഥിതി ചെയ്യുന്നത്. പഴയ മൂന്നാറില്‍ നിന്നും ചൊക്കനാട്ടിലേക്കുള്ള വഴിയിലാണ് ഈ കെട്ടിടം.  വാതിലിനു സമീപം ആനയുടെയും ഡിവൈഡറും പ്രൊട്ടാക്ടറിന്റെയുമൊക്കെ ചിഹ്നം ഇതൊക്കെ പല പല ഓൺലൈൻ സൈറ്റുകളിൽ ഭീകര കഥകളായി നിറം പിടിപ്പിച്ചാണ് എഴുതി പിടിപ്പിച്ചത്. കറുത്ത കോട്ടിട്ട സായ്​വിന്റെ പ്രേതം അലഞ്ഞു തിരിയുന്ന ഡ്രാക്കുള കോട്ട, സായ്പൻമാർ തലവെട്ടി ആളുകളെ കൊന്നിരുന്ന സ്ഥലം എന്നിങ്ങനെയാണ് കഥകൾ ഇറങ്ങിയത്. എന്താണ് .യാഥാര്‍ഥ്യം ഇത് ഒരു മേസണറി ലോഡ്ജ് പുരാതനമായ ഒരു ആഗോളസാഹോദര്യമാണ് ഫ്രീമേസണ്മാർ. മൂന്നാറിലെത്തിയ സായ്പ്പൻമാരിൽ പലരും മേസൺ സമൂഹത്തിൽ അംഗങ്ങളായിരുന്നു. ലോകമെമ്പാടുമായി 60 ലക്ഷത്തോളം അംഗസംഖ്യയുള്ളതായി കണക്കാക്കപ്പെ...

തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ട്, കൈയ്യിൽ പഴയ ഒരു വിളക്കും..– ഡ്രാക്കുള ആറാം ഭാഗം–chapter-6

ഇമേജ്
  അതേ രീതിയിൽ നിശബ്ദനായി ഞാൻ നിന്നു, വേറെന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. സമയം പോയിക്കൊണ്ടിരുന്നു. സംശയവും പേടിയും എന്നെ ചൂഴ്ന്നു വന്നു. ഒരു വിദേശിക്കു സ്ഥലം വിൽപ്പനയ്ക്കായി നിയമ സഹായം നൽകാൻ പുറപ്പെട്ട സോളിസിറ്റർ ക്ളെർക്കിന്റെ ജീവിതത്തിൽ ഈ അനുഭവങ്ങളുണ്ടാകുമായിരിക്കുമോ?.  സോളിസിറ്റർ ക്ളർക്ക് എന്നത് മീന ഇഷ്ടപ്പെട്ടിരുന്നില്ല. സോളിസിറ്റർ. എന്റെ പരീക്ഷ ജയിച്ചതായുള്ള അറിയിപ്പ് പുറപ്പെടും മുൻപ് ലഭിച്ചിരുന്നു. ഞാനിപ്പോൾ ഒരു പൂർണ്ണമായ സോളിസിറ്ററാണ്. ഞാൻ കൈയ്യിൽ പിച്ചി ഉറങ്ങുവല്ലെന്നു പരിശോധിച്ചു നോക്കി. ഭീതി സ്വപ്നം പോലെ തോന്നി എല്ലാം. ആകെ ചെയ്യാനുള്ളത് കാത്തു നിൽക്കുകയെന്നുള്ളത് മാത്രമാണ്. ഞാൻ രാവിലെയാകാൻ കാത്തിരുന്നു.  ഒരു വലിയ കാലൊച്ച വാതിലിനു പിന്നിൽ മുഴങ്ങിക്കേട്ടു. ചങ്ങലയുടെ ശബ്ദം പിന്നിലായി മുഴങ്ങിക്കേട്ടു.   നീങ്ങുന്ന ബോൾട്ടിന്റെ ശബ്ദം പിറകിലായി കേട്ടു. താക്കോൽ തിരിയുന്ന ശബ്ദവും മുഴങ്ങി, ആ കതക് പിന്നിലേക്കു തുറന്നു മാറി.  അവിടെ ഒരു വയോവൃദ്ധൻ നിന്നിരുന്നു. വെള്ള മീശയും ക്ളീൻ ഷേവ് ചെയ്ത താടിയും.  തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ടയാൾ ധരിച്ചിരുന്...

യമാമ്പയുടെ ഭീകര രഹസ്യം– ജാപ്പനീസ് യോകൈ

ഇമേജ്
ലോകമെമ്പാടുമുള്ള  നാടോടി കഥകളിൽ കുട്ടികളെ പേടിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്–                         എല്ലാ നാടുകളിലും അവരുടേതായ വിചിത്രമായ കഥാപാത്രങ്ങളും കഥകളുമുണ്ട്, ഇവയൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ രസകരമാണ്. ഇത്തരത്തിൽ ജപ്പാനിലെ നാടോടിക്കഥകളിലെയും പ്രേതകഥകളിലെയും കഥാപാത്രമാണ് –യമാമ്പ(കൊൻജാകു മൊണൊഗറ്റാരി പുസ്തകത്തിലുള്ള കഥാപാത്രം. ) ഒരുകാലത്ത് ഒരു ബുദ്ധമത പുരോഹിതന്‍ യാത്രക്കിടെ ഒരു കൊടുങ്കാറ്റിൽ കുടുങ്ങി,  ഭാഗ്യവശാൽ അയാൾ ഒരു ഒറ്റപ്പെട്ട കുടിൽ സമീപത്തു കണ്ടു ദയയുള്ള ഒരു വൃദ്ധ അയാളെ അകത്തേക്ക് ക്ഷണിച്ചു, ഭക്ഷണവും ചൂടിനായി തീയും നൽകി. അതേ സമയം അവർ പുരോഹിതന് ഒരു വിചിത്രമായ മുന്നറിയിപ്പ് നൽകി: “പുറകിലെ മുറിയിൽ നോക്കരുത്.” ജിജ്ഞാസ മറികടക്കാൻ കഴിയാതെ, വൃദ്ധയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നതിൽ പുരോഹിതൻ പരാജയപ്പെട്ടു. വിറക് ശേഖരിക്കാൻ അവൾ പുറത്തേക്കിറങ്ങിയപ്പോൾ, പുരോഹിതൻ വാതിലിലെ ഒരു വിള്ളലിലൂടെ എത്തിനോക്കി.പകുതി കഴിച്ച ശവങ്ങൾ നിറഞ്ഞ മുറി അദ്ദേഹം കണ്ടെത്തി.  വൃദ്ധ ഒരു യമമ്പയാണെന്ന് പുരോഹി...

ലിസ സിനിമ-Lisa Malayalam-language horror film

ഇമേജ്
മലയാളത്തിൽ പ്രേത സിനിമകളുടെ കണക്കെടുത്താൽ ലിസ എന്ന സിനിമയെ  പരാമർശിക്കാതെ  കടന്നു പോകാനാവില്ല . ബേബി എന്ന  എ ജി  ബേബി സംവിധാനം  ചെയ്ത  ചിത്രത്തിലെ  ഗാനങ്ങളും  ശ്രദ്ധേയമായിരുന്നു .  നാട്ടിൻ പുറത്തുകാരിയായ ലക്ഷ്മി (ഭവാനി ) ജോലികിട്ടി നഗരത്തിൽ എത്തുന്നതോടെ സിനിമ തുടങ്ങുന്നു. അവളുടെ മുറച്ചെറുക്കനും ഭാവി വരനുമാണ് മുരളി (നസീർ) .ലക്ഷ്മി നഗരത്തിലെ വിമെൻസ് ഹോസ്റ്റലിലെ പതിമൂന്നാം  നമ്പർ മുറിയിൽ താമസമാവുന്നു.  അവളുടെ കൂട്ടുകാരിയായ കല (വിധു ബാല ) അവളുടെ കാമുകനും പോലീസ് ഉദ്യോഗസ്ഥനുമായ സുരേഷ് (ജയൻ ) . പുതിയ ഹോസ്റ്റലിന്റെ ഉദ്ഘടനത്തോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികളിൽ നൃത്തം ചെയ്യാനിരുന്ന പെൺകുട്ടി ടൈഫോയ്ഡ് ബാധിച്ചു കിടപ്പിലാവുന്നു. പകരം ലക്ഷ്മിയോട്  നൃത്തം ചെയ്യാൻ ആവശ്യപ്പെടുന്നെങ്കിലും തനിക്ക് വശമില്ലെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറുന്നു, അന്തർമുഖിയായ  യുവതിയായിരുന്നു  ലക്ഷ്മി . ഒരു രാത്രി  അവളുടെ  മുറിയിൽ  ചില  വിചിത്ര  സംഭവങ്ങളുണ്ടാകുന്നു .വെള്ള വസ്ത്രം ധരിച്ച സ്ത്രീ ഹോട്ടൽ റൂം കടന്നു ലിസയുടെ മുറിയിലേക്ക് പോവു...